സ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാം

|

നമ്മുക്ക് ഇപ്പോഴും ശക്തമായ പാസ്‌വേഡുകൾ സെറ്റ് ചെയ്യാനും നമ്മുടെ അക്കൌണ്ടുകളും ഡിവൈസുകളും മറ്റും സുരക്ഷിതമാക്കാനും മടിയാണ്. മിക്ക ആളുകളും അവരുടെ സോഷ്യൽ മീഡിയ, സ്മാർട്ട്ഫോൺ, ബാങ്ക് അക്കൗണ്ട് എന്നിവയിൽ പോലും നല്ല പാസ്‌വേഡുകൾ സജ്ജീകരിക്കാൻ തയ്യാറാവുന്നില്ല. യൂസേഴ്സ് പലപ്പോഴും ഒന്നുകിൽ അവരുടെ പേര്, ജനനത്തീയതി, മാതാപിതാക്കളുടെയോ പങ്കാളിയുടെയോ ജന്മദിനം, അല്ലെങ്കിൽ അവരുമായി ഏറ്റവും അധികം റിലേറ്റ് ചെയ്യുന്ന വാക്കുകൾ, സംഭവങ്ങൾ എന്നിവയൊക്കെ പാസ്‌വേഡായി ഉപയോഗിക്കുന്നു. ഇത്രയും ലളിതമായ പാസ്‌വേഡുകൾ നൽകിയ ശേഷം ആർക്കും അത് കണ്ടുപിടിക്കാൻ കഴിയില്ലെന്നും നാം കരുതുന്നു. നിങ്ങളുടെ ഈ ധാരണ തെറ്റാണെന്ന് ആദ്യം തന്നെ പറയട്ടെ. ഇന്ന് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ഭൂരിപക്ഷം പാസ്‌വേഡുകളും സെക്കൻഡുകൾക്കുള്ളിൽ ബ്രേക്ക് ചെയ്യാൻ കഴിയുന്നവയാണ്. പാസ്‌വേഡുകൾ ബ്രേക്ക് ചെയ്യാനുള്ള വിവിധ ടൂളുകളും ധാരാളമായി ലഭ്യമാകും.

പാസ്‌വേഡ്

അടുത്തിടെ നമ്മുടെ രാജ്യത്ത് ഏറ്റവും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചില പാസ്‌വേഡുകളെക്കുറിച്ചും മറ്റുമുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി നോർഡ്പ്രസ് ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഈ ജനറിക് പാസ്‌വേഡുകൾ തകർക്കാൻ എത്ര സമയം വേണമെന്നതടക്കമുള്ള വിവരങ്ങളും മേൽപ്പറഞ്ഞ റിപ്പോർട്ടിലുണ്ട്. നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന പാസ്‌വേഡ് ഏതാണെന്നുംഈ റിപ്പോർട്ട് പരിശോധിച്ചാൽ അറിയാൻ കഴിയും. എല്ലാവരും കരുതുന്നത് പോലെ ഇത് 12345 അല്ലെന്നതാണ് കൌതുകകരമായ വസ്തുത. നോർഡ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, "പാസ്‌വേഡ്" ആണ്, ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്‌വേഡ്.

ഗൂഗിൾ സെർച്ചും ഡാർക്ക് ആക്കാം, ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?ഗൂഗിൾ സെർച്ചും ഡാർക്ക് ആക്കാം, ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ?

റിപ്പോർട്ട്

ഇനിയും ധാരാളം കോമൺ പാസ്‌വേഡുകൾ നമ്മുടെ നാട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. 12345, 123456, 123456789, 12345678, ഇന്ത്യ123, 1234567890, 1234567, ക്യുവർട്ടി, എബിസി123, ഐലവ് യൂ , എക്സ്എക്സ്എക്സ് എന്നിവയൊക്കെയാണ് ഇത്. ഇതിൽ ഏതെങ്കിലുമൊക്കെ പാസ്‌വേഡുകൾ ഈ ആർട്ടിക്കിൾ വായിക്കുന്ന ഓരോരുത്തരും ഉപയോഗിക്കുന്നുണ്ടാവും. ഇവയിൽ ഭൂരിഭാഗവും ഒരു മിനിറ്റിനുള്ളിൽ തകർക്കാൻ കഴിയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. "ഇന്ത്യ123" പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ 17 മിനിറ്റ് എടുത്തേക്കാം.

വൺ

ഭൂരിഭാഗം ആളുകളും തങ്ങളുടെ പേരാണ് പാസ് വേഡായി ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, പല രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ളതും സാധാരണയായി ഉപയോഗിക്കുന്നതുമായ പാസ്‌വേഡുകളിൽ ഒന്നാണ് 'വൺഡയറക്ഷൻ' എന്ന ബാൻഡ്. ഫുട്‌ബോൾ ക്ലബ്ബായ 'ലിവർപൂൾ', 'ഫെരാരി', 'പോർഷെ' എന്നിവ തങ്ങളുടെ പാസ്‌വേഡുകളായി ആളുകൾ സാധാരണയായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതിശയകരമെന്ന് പറയട്ടെ, ഈ പാസ്‌വേഡുകളും എളുപ്പത്തിൽ തകർക്കാൻ കഴിയും.

ഐഫോൺ ഉടമകൾക്ക് സന്തോഷവാർത്ത, ഇനി ഫോൺ സ്വന്തമായി റിപ്പയർ ചെയ്യാംഐഫോൺ ഉടമകൾക്ക് സന്തോഷവാർത്ത, ഇനി ഫോൺ സ്വന്തമായി റിപ്പയർ ചെയ്യാം

പാസ്‌വേഡുകൾ

ആഗോളതലത്തിൽ ഒരു വലിയ കൂട്ടം ആളുകളും ശകാരവാക്കുകൾ അവരുടെ ഇഷ്ടാനുസരണം പാസ്‌വേഡായി ഉപയോഗിക്കുന്നു. പുരുഷന്മാരാണ് ഏറ്റവും കൂടുതൽ അസഭ്യ വാക്കുകൾ ഉപയോഗിക്കുന്നതെങ്കിൽ, യുഎസിൽ സ്ത്രീകളാണ് 'ഐലവ് യൂ' പോലുള്ള പാസ്‌വേഡുകൾ കൂടുതലായി ഉപയോഗിക്കുന്നത്. 123456, 123456789, 111111, 12345, ക്യുവർട്ടി, പാസ്‌വേഡ്, ഡ്രാഗൺ, മണി, എഎസ്ഡിഎഫ്ജിഎച്ച്ജെകെഎൽ, എഎസ്ഡിഎഫ്ജിഎച്ച്, 147258369 തുടങ്ങിയ പാസ്‌വേഡുകൾ സാധാരണയായി ഉപയോഗിക്കുന്നുണ്ടെന്നും തകർക്കാൻ ഒരു സെക്കൻഡിൽ താഴെ മാത്രം സമയമെടുക്കുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ലെറ്റേഴ്സ്

ശക്തമായ പാസ്‌വേഡ് സജ്ജമാക്കുക

ഹാക്കർമാരിൽ നിന്നും സ്‌കാമർമാരിൽ നിന്നും നിങ്ങളുടെ അക്കൗണ്ടും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് പ്രധാനമാണ്. ശക്തമായ പാസ്‌വേഡുകൾ സജ്ജീകരിക്കുന്നതിന്, നിങ്ങൾ കുറഞ്ഞത് 12 പ്രതീകങ്ങളുള്ള ഒരു പാസ്‌വേഡ് സൃഷ്‌ടിക്കണം, അത് പ്രത്യേക പ്രതീകങ്ങൾ, ക്യാപിറ്റൽ ലെറ്റേഴ്സ്, സ്മാൾ ലെറ്റേഴ്സ്, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയുടെ സംയോജനമായിരിക്കണമെന്നും ഓർക്കുക.

വാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാവാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാ

മാനേജർ

ഓൺലൈനിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നവരാണ് നാം. നമ്മുടെ സാമൂഹ്യ ജീവിതം ഒരു പക്ഷെ പൂർണമായും ഇന്ന് ഓൺലൈനിലാണ്. സാധനങ്ങൾ വാങ്ങാനും സിനിമ കാണാനും പാട്ട് കേൾക്കാനും തു‌ടങ്ങി പരിമിതികൾ ഇല്ലാത്ത ഉപയോ​ഗമാണ് ഓൺലൈനിന് ഉള്ളത്. ഒപ്പം വളരെയധികം അപകടങ്ങളും ഓൺലൈൻ രം​ഗത്ത് സാധാരണമാണ്. പലപ്പോഴും ഓൺലൈൻ സ‍ർഫിങ് സുരക്ഷിതമാക്കാൻ നാം ഓ‍ർക്കാറും ശ്രദ്ധിക്കാറും ഇല്ല. ഇങ്ങനെ സുരക്ഷിതമല്ലാത്ത സ‍ർഫിങ് നമ്മെ പല കുഴികളിലും കൊണ്ട് ചാടിക്കാറുണ്ട്. ഇതിന് പരിഹാരമായി ഓൺലെൻ ഉപയോഗവും പാസ്‌വേഡുകളും സുരക്ഷിതമാക്കുന്നതിനുള്ള ചില വഴികൾ അറിയാൻ താഴേക്ക് വായിക്കുക.

പാസ്‌വേഡുകൾ റീയൂസ് ചെയ്യാതിരിക്കുക.

ഓൺലൈൻ ബാങ്കിങിലും മറ്റും കണ്ട് വരുന്ന ചില പ്രവണതകളിലൊന്നാണ് പാസ് വേഡ് റീയൂസ് ചെയ്യുന്നത്. പാസ്‌വേഡുകൾ മറക്കാതിരിക്കാനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ഇത്തരം അക്കൌണ്ടുകൾ ഹാക്ക് ചെയ്യാൻ വളരെ എളുപ്പമാണെന്ന് മനസിലാക്കുക.

പാസ്‌വേഡ് മാനേജർ ഉപയോഗിക്കുക

മറന്ന് പോകാൻ ഇടയുള്ള പാസ്‌വേഡ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അവ മറക്കാതിരിക്കാൻ പാസ്‌വേഡ് മാനേജർ ഉപയോഗിക്കുക. ഓൺലൈൻ അക്കൗണ്ടിൽ ശക്തമായ പാസ്‌വേഡ് നൽകുക. ശേഷം ഈ പാസ്‌വേഡുകൾ സുരക്ഷിതമായി പാസ്‌വേഡ് മാനേജറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

പാസ്ഫ്രേസ്

പാസ്ഫ്രേസ് ഉപയോഗിക്കുക

മുമ്പെല്ലാം എട്ടക്കമുള്ള മിക്‌സഡ് അക്ഷരങ്ങൾ പാസ്‌വേഡ് ആയി ഉപയോഗിക്കുകയായിരുന്നു പതിവ്. എന്നാൽ ഇത് അത്ര സുരക്ഷിതം അല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. എട്ടക്ക പാസ് വേഡുകളാണ് ഏറ്റവും വേഗം ഹാക്ക് ചെയ്യപ്പെടുന്നത് . അതിനാൽ പാസ്ഫ്രേസുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. പാസ്ഫ്രേസ് പാസ്‌വേഡുകൾ ഹാക്ക് ചെയ്യാൻ ഏറെ പ്രയാസപ്പെടും.

ഫിസിക്കൽ കീയുടെ ഉപയോഗം

ഫിസിക്കൽ ഉപയോഗമാണ് എല്ലാ 2എഫ്എ സിസ്റ്റത്തിന്റെയും മാതാവായി അറിയപ്പെടുന്നത്. എസ്.എം.എസ് വഴി ഒടിപി ഉപയോഗിച്ചാണ് ഈ രീതി. ഡിജിറ്റർ കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുന്നതിനു തുല്യമാണിത്. ഇതിനെല്ലാമുപരി എത്ര ശക്തവും സങ്കീർണവും ആയ പാസ്‌വേഡുകൾ ആണെങ്കിലും ഒരുകാര്യം എപ്പോഴും ഓർക്കണം. അശ്രദ്ധയിലൂടെയാണ് നമ്മുടെ അക്കൌണ്ടുകൾ കൂടുതലും ഹാക്ക് ചെയ്യപ്പെടുന്നത്. അതിനാൽ ഓൺലൈൻ ഉപയോഗത്തിൽ നാം എപ്പോഴും കരുതൽ പുലർത്തണം.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നേടുന്നത് എങ്ങനെ?

Best Mobiles in India

English summary
We are still reluctant to set strong passwords and secure our accounts and devices. Users often use words and events that are closest to them as a password. The fact is that the vast majority of passwords used in our country today can be cracked in a matter of seconds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X