ശക്തമായ ഹാര്‍ഡ്‌വേര്‍ സവിശേഷതകളുമായി മോട്ടോ മാക്‌സ് എത്തി...!

മികവുറ്റ ഫീച്ചറുകളുമായി മോട്ടോറോള ഡ്രോയ്ഡ് ടര്‍ബോ ഫോണ്‍ ലോഞ്ച് ചെയ്തു. അമേരിക്കന്‍ വിപണിയില്‍ ലോഞ്ചുചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ 'മോട്ടോ മാക്‌സ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. നവംബര്‍ അഞ്ചിന് ഇത് ലോകവിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോട്ടോറോളയുടെ ഏറ്റവും ശക്തമായ ഹാര്‍ഡ്‌വേര്‍ ഫീച്ചറുകളുമായാണ് മോട്ടോ മാക്‌സ് എത്തിയിരിക്കുന്നത്. ബാലിസ്റ്റിക് നൈലോണ്‍, മെറ്റലൈസ്ഡ് ഗ്ലാസ്സ് ഫൈബര്‍ എന്നിവ കൊണ്ടാണ് ഫോണിന്റെ നിര്‍മ്മാണം. എല്‍ജി ജി3, സാംസങ് ഗ്യാലക്‌സി നോട്ട് എന്നിവയാണ് മോട്ടോ മാക്‌സിന്റെ എതിരാളികള്‍. 32 ജിബി, 64 ജിബി പതിപ്പുകളിലാണ് മോട്ടോ മാക്‌സ് എത്തുന്നത്.

അടുത്തുളള സുഹൃത്തുക്കളുമായി വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യാവുന്ന ഡ്രോയ്ഡ് സാപ്പ് ആപ്പ്, ഗൂഗിള്‍ ക്രോംകാസ്റ്റിലൂടെ ടിവിയില്‍ ചിത്രങ്ങള്‍ കാണാന്‍ സഹായിക്കുന്ന സാപ് ടു ടിവി തുടങ്ങിയവയും മോട്ടോ മാക്‌സില്‍ അടങ്ങിയിട്ടുണ്ട്. 32 ജിബി പതിപ്പിന് 199.99 ഡോളറും ഏകദേശം 12,000 രൂപ, 64 ജിബി പതിപ്പിന് 249.99 ഡോളറുമാണ് ഏകദേശം 15,000 രൂപ അമേരിക്കന്‍ വിപണിയിലെ വില. ഇന്‍ഡ്യന്‍ വിപണിയിലെ വില മോട്ടോറോള വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

5.2 ഇഞ്ച് ഡിസ്‌പ്ലേയുമായി ഫാബ്‌ലെറ്റ് വിഭാഗത്തിലാണ് മോട്ടോ മാക്‌സ് ഉള്‍പ്പെടുന്നത്. 1440 X 2560 പിക്‌സലുകളുളള ക്യുഎച്ച്ഡി ഡിസ്‌പ്ലേയ്ക്ക് 565 പിപിഐ ആണ് പിക്‌സല്‍ സാന്ദ്രത.

 

2

2.7 ജിഗാഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസ്സര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റാണ് ഒഎസ്. ആന്‍ഡ്രോയ്ഡിന്റെ പുത്തന്‍ പതിപ്പായ ലോലിപോപ്പിലേക്ക് അപ്‌ഡേറ്റും ചെയ്യാവുന്നതാണ്. 3 ജിബി റാമ്മാണ് സ്മാര്‍ട്ട്‌ഫോണിന്റേത്.

3

ഡുവല്‍ എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 21 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന്റേത്. ടച്ച് ഫോക്കസ്, ജിയോ ടാഗിങ്, ഫേസ് ഡിറ്റക്ഷന്‍, ഓട്ടോ എച്ച്ഡിആര്‍, പനോരമ തുടങ്ങിയ സവിശേഷതകളോടു കൂടിയ ക്യാമറയില്‍, സ്ലോ മോഷന്‍ വീഡിയോകള്‍ എടുക്കാനുള്ള സൗകര്യമുണ്ട്. 24 ഫ്രേംസ് പെര്‍ സെക്കന്‍ഡില്‍ 4കെ വീഡിയോയും ക്യാമറയില്‍ ഷൂട്ട് ചെയ്യാം. രണ്ട് മെഗാപിക്‌സലാണ് മോട്ടോ മാക്‌സിന്റെ ഫ്രണ്ട് സ്‌നാപ്പര്‍.

 

4

3900 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് ഊര്‍ജം നല്‍കുന്നത്. 48 മണിക്കൂര്‍ ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 15 മിനിട്ട് ചാര്‍ജ്് ചെയ്താല്‍ എട്ടു മണിക്കൂര്‍ ഉപയോഗിക്കാവുന്ന ടര്‍ബോ ചാര്‍ജര്‍ സവിശേഷതയും സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതയാണ്.

 

5

4ജി എല്‍ടിഇ, എന്‍എഫ്‌സി, മൈക്രോ യുഎസ്ബി, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂടൂത്ത് തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot