ആന്‍ഡ്രോയ്ഡില്‍ ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ എങ്ങനെ ചേര്‍ക്കാം

By Vivek Kr
|

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ അനായാസം ചേര്‍ക്കാന്‍ സാധിയ്ക്കും. എന്നാല്‍ ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അസാധ്യമാണ്. എന്നാല്‍ അസാധ്യങ്ങളെയെല്ലാം സാധ്യമാക്കുന്ന ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. അതെ, ഗൂഗിള്‍ പ്ലേയില്‍ ലഭ്യമായ ഫ്രണ്ട്്കാസ്റ്റര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇപ്രകാരം ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ സാധിയ്ക്കുന്നത്. ഇനി എങ്ങനെ ഫ്രണ്ട്കാസ്റ്റര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചേര്‍ക്കാം എന്ന് നോക്കാം

 

ഫ്രണ്ട്കാസ്റ്റര്‍

ഫ്രണ്ട്കാസ്റ്റര്‍

  • ആദ്യം ഫേസ്ബുക്കിന് വേണ്ടിയുള്ള ഫ്രണ്ട്കാസ്റ്റര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ശേഷം ആഡ് അക്കൗണ്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക് യൂസര്‍നെയിമും, പാസ്‌വേഡും ആവശ്യപ്പെടും.അത് നല്‍കുക.
    ശേഷം നിങ്ങളുടെ ഫേസ്ബുക്ക്് ഡാറ്റ ആക്‌സസ് ചെയ്യാനുള്ള സമ്മതം ചോദിയ്ക്കും.
  • അതിനു ശേഷം നോക്കിയാല്‍ നിങ്ങളുടെ ഫോണില്‍ ആ അക്കൗണ്ട് ചേര്‍ക്കപ്പെട്ടതായി കാണാന്‍ സാധിയ്ക്കും. ഇതേ രീതിയില്‍ നിങ്ങള്‍ക്ക് വേറെ ഫേസ്ബുക്ക് അക്കൗണ്ടും ചേര്‍ക്കാം.
  •  

    ഫ്രണ്ട്കാസ്റ്റര്‍

    ഫ്രണ്ട്കാസ്റ്റര്‍

    ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം, ലിങ്കുകള്‍ പങ്കുവയ്ക്കാം, ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാം, സുഹൃത്തുക്കളെ ടാഗ് ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ സാധാരണ ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ എല്ലാ സവിശേഷതകളുമുള്ള ഒരു മികച്ച ആപ്ലിക്കേഷനാണിത്.

     

     

    ഫ്രണ്ട്കാസ്റ്റര്‍
     

    ഫ്രണ്ട്കാസ്റ്റര്‍

    ഒരു ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലേയ്ക്ക് പ്രവേശിയ്ക്കാന്‍ സെറ്റിംഗ്‌സ് മെനുവില്‍ പോയി അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള അക്കൗണ്ടുകള്‍ കാണാന്‍ സാധിയ്ക്കും. അതില്‍ നിന്നും വേണ്ട അക്കൗണ്ട് സെലക്ട് ചെയ്യുക.

     

     

    ഫ്രണ്ട്കാസ്റ്റര്‍

    ഫ്രണ്ട്കാസ്റ്റര്‍

    ഫണ്ട്കാസ്റ്റര്‍ ആപ്ലിക്കേഷന്റെ തീം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് മാറ്റാനുള്ള സൗകര്യമുണ്ട്. കൂടാതെ ഫോണ്ടുകള്‍ കസ്റ്റമൈസ് ചെയ്യാനും സാധിയ്ക്കും.

    സാധാരണ ഫേസ്ബുക്ക് ആപ്ലിക്കേഷനേക്കാള്‍ വേഗതയും, മേന്മയുമുള്ള ഈ ആപ്ലിക്കേഷന്‍ ദ ആന്‍ഡ്രോയ്ഡ്‌പോര്‍ട്ടല്‍.കോം ശുപാര്‍ശ ചെയ്യുന്ന ആപ്ലിക്കേഷനാണ്.

     

     

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X