മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യം: എങ്ങനെ?

Written By:

ആധാര്‍ കാര്‍ഡ് ഇപ്പോള്‍ പല കാര്യങ്ങള്‍ക്കും വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ മ്യൂച്ച്വല്‍ ഫണ്ട് ഉപഭോക്താക്കള്‍ക്കും അവരുടെ അക്കൗണ്ടുകളില്‍ ആധാര്‍ കാര്‍ഡ് ചേര്‍ക്കണം എന്നും നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇത് കളളപ്പണത്തെ നിര്‍ത്തലാക്കാന്‍ വേണ്ടിയാണ്.

ജിയോ ഫോണ്‍ പ്രീ-ബുക്കിങ്ങ് ആറ് മില്ല്യന്‍ കവിഞ്ഞു !

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കണം: എങ്ങനെ?

ഇത് ഓണ്‍ലൈനില്‍ തന്നെ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

എങ്ങനെ ഓണ്‍ലൈന്‍ വഴി ആധാര്‍ കാര്‍ഡ് മ്യൂച്ച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റിലേക്ക് ചേര്‍ക്കാം എന്നുളളതിന് ഈ ലളിതമായ ഘട്ടങ്ങള്‍ പാലിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ആദ്യം നിങ്ങള്‍ CAMS വെബ്‌സൈറ്റിലേക്ക് പോവുക. അതില്‍ മുകളില്‍ കാണുന്ന 'Invester Services' എന്നതില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് ഇടതു പാനലില്‍ കാണുന്ന 'Link your Aadhaar' ല്‍ ക്ലിക്ക് ചെയ്യുക.

ഷവോമി മീ മിക്‌സ് 2: കിടിലന്‍ സവിശേഷതകളില്‍ എത്തുന്നു!

സ്‌റ്റെപ്പ് 2

ഈ കാണുന്ന പേജ് തുറന്നു വരുന്നതാണ്. ഇതില്‍ കാണുന്ന എല്ലാ വിവരങ്ങളും എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുക.

സ്‌റ്റെപ്പ് 3

അതിനു ശേഷം നിങ്ങളെ ഈ പേജിലേക്ക് എത്തിക്കുന്നതാണ്. അവിടെ നിങ്ങള്‍ മ്യൂച്ച്വര്‍ ഫണ്ട് യൂണിറ്റുകള്‍ നടത്തുന്ന ഫണ്ട് ഹൗസ് പേരുകളുടെ പേരുളള പേജ് ആയിരിക്കും. ചില ഫണ്ട് ഹൗസുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ മറ്റ് R &T ഏജന്റ്മാരോടൊപ്പം ഈ പ്രക്രിയക്ക് വിധേയരാകണം. ഐസിഐസിഐ പ്രുഡന്‍ഷ്യന്‍ മ്യൂച്ച്വല്‍ ഫണ്ട്, ബിര്‍ള സണ്‍ ലൈഫ്, എച്ച്ഡിഎഫ്‌സി മ്യൂച്ച്വര്‍ ഫണ്ട് എന്നിവയാണ്. റിലയന്‍സ് മ്യൂച്ച്വല്‍ ഫണ്ടും യുടിഐ മ്യൂച്ച്വല്‍ ഫണ്ടും കര്‍വി (Karvy) ആണ് സര്‍വ്വീസ് നടത്തുന്നത്.

സ്‌റ്റെപ്പ് 4

എല്ലാ ഫണ്ട് ഹൗസസും ക്ലിക്ക് ചെയ്യുക, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എല്ലാം ചേര്‍ത്തതിനു ശേഷം OTP ലഭിക്കാനായി സബ്മിറ്റ് ചെയ്യുക.

ആധാര്‍ നമ്പര്‍ പിഎസ്‌സിയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

സ്‌റ്റെപ്പ് 5

ഈ കാണുന്ന പേജില്‍ OTP എന്റര്‍ ചെയ്യുക.

സ്‌റ്റെപ്പ് 6

ഈ കാണുന്നതു പോലെ ഒരു രസീത് താങ്കള്‍ക്ക് ലഭിക്കുന്നതാണ്.

സ്‌റ്റെപ്പ് 7

രസീത് ലഭിച്ചതിനു ശേഷം UDAI നിങ്ങള്‍ക്ക് ഈ കാണുന്നതു പോലെ ഒരു മെയില്‍ അയക്കുന്നതാണ്. അതില്‍ 'Authentication Successful' എന്നും കാണാം.

ഒരു ബിസിനസ്സിനായി ക്യൂആര്‍ കോഡ് എങ്ങനെ നിര്‍മ്മിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It has been made mandatory for mutual fund houses to obtain their customers' Aadhaar numbers and link the same to their respective accounts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot