ഏറ്റവും അടുത്തുള്ള കോവിഡ്-19 വാക്‌സിൻ സെന്റർ വാട്‌സ്ആപ്പിലൂടെ എങ്ങനെ കണ്ടെത്തം?

|

വാട്‌സ്ആപ്പ് ഇന്ത്യയിൽ ഒരു പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചു. ഈ ഫീച്ചർ ഉപയോക്താക്കളെ ഏറ്റവും അടുത്തുള്ള കോവിഡ്-19 വാക്സിനേഷൻ സെന്റർ കണ്ടെത്താൻ സഹായിക്കും. ഇത് പ്രവർത്തിപ്പിക്കുന്ന നിരവധി ആരോഗ്യ പങ്കാളികളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത മെസേജിംഗ് ആപ്ലിക്കേഷൻ ഇതിനായി ഒരു ചാറ്റ്ബോട്ട് ഉപയോഗിക്കും, കൂടാതെ അത്തരം ചില ഹെൽപ്പ്ലൈനുകളും ഉണ്ടാകും. ഈ സവിശേഷത അടുത്തിടെ ഒരു ട്വീറ്റിലൂടെ വാട്‌സ്ആപ്പ് മേധാവി വിൽ കാത്കാർട്ട് വെളിപ്പെടുത്തി. ഇന്ത്യ നേരിടുന്ന ദുഷ്‌കരമായ ഈ കോവിഡ് അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച കാത്‌കാർട്ട്, ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പിലെ കോവിഡ്-19 അനുബന്ധ ഹെൽപ്പ്‌ലൈനുകളെ സപ്പോർട്ട് ചെയ്യുന്ന വാട്‌സ്ആപ്പിൻറെ ഫീച്ചറുകൾ പ്രഖ്യാപിച്ചു.

ചാറ്റ്ബോട്ടിൽ വാട്ട്‌സ്ആപ്പിൻറെ മൈഗോവ് കൊറോണ ഹെൽപ്പ്ഡെസ്ക്

വാട്ട്‌സ്ആപ്പിൻറെ മൈഗോവ് കൊറോണ ഹെൽപ്പ്ഡെസ്ക് ചാറ്റ്ബോട്ടിൽ ഈ ഫീച്ചർ ചേർത്തു. ലോകം ആദ്യമായി കോവിഡ് -19 വ്യാപനം നേരിട്ടത് മുതൽ കഴിഞ്ഞ വർഷം ആദ്യം ഈ ചാറ്റ്ബോട്ട് സേവനം ആരംഭിച്ചു. കാലക്രമേണ, ഫേസ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള ഈ ചാറ്റ് ആപ്ലിക്കേഷനും ഈ സേവനം പട്ടികയിൽ ചേർത്തു. ഇപ്പോൾ ഏറ്റവും അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററിനെക്കുറിച്ചുള്ള വിവരങ്ങളും ചാറ്റ്ബോട്ടിൽ ഉൾപ്പെടുന്നു. തൊട്ടടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം ഏതെന്നു കൃത്യമായി മനസ്സിലാക്കാത്തതാണ് മിക്കവാറും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് വർദ്ധിപ്പിക്കുന്നത്. ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആയ വാട്ട്‌സ്ആപ്പ് നിങ്ങളുടെ തൊട്ടടുത്തുള്ള കൊവിഡ്-19 വാക്‌സിനേഷൻ കേന്ദ്രം കൃത്യമായി കണ്ടു പിടിക്കാൻ സഹായിക്കുന്നതാണ്. ഈ സേവനം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

ഏറ്റവും അടുത്തുള്ള കോവിഡ് -19 വാക്‌സിൻ സെന്റർ വാട്‌സ്ആപ്പിലൂടെ എങ്ങനെ കണ്ടെത്തം?

ഏറ്റവും അടുത്തുള്ള കോവിഡ് -19 വാക്‌സിൻ സെന്റർ വാട്‌സ്ആപ്പിലൂടെ എങ്ങനെ കണ്ടെത്തം?

  • 1. കേന്ദ്ര സർക്കാറിൻറെ കൊറോണ ഹെൽപ്‌ഡെസ്‌ക് നമ്പർ '9013151515'നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക.
  • 2. തുടർന്ന് വാട്ട്‌സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് 'ഹലോ' എന്ന് സന്ദേശം അയക്കുക.
  • 3. അപ്പോൾ തന്നെ നിങ്ങൾക്ക് ഓട്ടോ ജനറേറ്റഡ് മെസ്സജ് ലഭിക്കും. കൊറോണ രക്ഷപ്രവർത്തനവുമായി ബന്ധപ്പെട്ട എമർജൻസി കോൺടാക്ട് നമ്പറുകൾ, ആരോഗ്യ സേതു ആപ്പ് ലിങ്ക്, ഭാഷ മാറ്റാനുള്ള ഓപ്ഷൻ തുടങ്ങിയവയാണ് ഈ മെസ്സേജിൽ പറയുക.
  • 4. കൊവിഡ്-19 വാക്‌സിനേഷൻ കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അറിയാൻ 1 എന്ന് സന്ദേശം അയക്കുക.
  • 5. പിന്നിട്, നിങ്ങളുടെ സ്ഥലത്തിൻറെ പിൻകോഡ് നൽകുക.
  • 6. തുടർന്ന്, അടുത്തുള്ള കൊവിഡ്-19 വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ലഭിക്കും. ഓരോ ദിവസവും എത്ര സ്ലോട്ടുകളുണ്ട് എന്നിങ്ങനെ വിശദമായ വിവരങ്ങൾ ലഭിച്ചിട്ടുള്ള സന്ദേശത്തിൽ വായിക്കാം. മാത്രമല്ല ആരോഗ്യ സേതു ആപ്പിലേക്ക് നേരിട്ട് കയറാനുള്ള ലിങ്കും ഈ സന്ദേശത്തിലുണ്ടാവും.
  • തൊട്ടടുത്തുള്ള കൊവിഡ്-19 വാക്‌സിനേഷൻ കേന്ദ്രം

    വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് ഇന്ത്യയിലെ വാക്‌സിൻ, വാക്‌സിനേഷൻ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുള്ള നിരവധി മാർഗങ്ങളിൽ ഒന്നാണ്. വാട്ട്‌സ്ആപ്പ് മാത്രമല്ല ഗൂഗിൾ മാപ്‌സ് ഉപയോഗിച്ചും നിങ്ങളുടെ തൊട്ടടുത്തുള്ള കൊവിഡ്-19 വാക്‌സിനേഷൻ കേന്ദ്രം കണ്ടു പിടിക്കാൻ സാധിക്കും. രാജ്യത്ത് കോവിഡ് -19 കേസുകൾ എക്കാലത്തെയും ഉയർന്ന നിലയിലായതിനാൽ ഇതിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധിതമാണ്. ഇതിനാൽ, 2021 മെയ് 1 ന് 18 നും 44 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്കുള്ള കോവിഡ്-19 വാക്സിനേഷൻ ഡ്രൈവ് ഇന്ത്യൻ സർക്കാർ ആരംഭിച്ചിരുന്നു.

Best Mobiles in India

English summary
WhatsApp has launched a new tool that would assist users in locating the nearest Covid-19 immunization center. The messaging app will utilize a chatbot for the same, which was built in partnership with a number of health partners that will run it, as well as a number of other helplines.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X