ലാപ്ടോപ്പിൽ ചാർജ്ജ് നിറഞ്ഞിട്ടും പിന്നെയും പ്ലഗ് ഒഴിവാക്കിയില്ലെങ്കിൽ അത് ബാറ്ററി കേടാക്കുമോ?

  By Shafik
  |

  ലാപ്ടോപ്പിൽ ചാർജ്ജ് നിറഞ്ഞു കഴിഞ്ഞാലും ചിലപ്പോൾ നമ്മൾ ചാർജ്ജർ പ്ലഗ് ഒഴിവാക്കാൻ മറന്നുപോകാറുണ്ട്. ചിലപ്പോൾ ചാർജ്ജ് കയറിയിട്ട് ഒരുപാട് നേരമായിട്ടുണ്ടാകും. എന്നാൽ അതൊന്നും ഓർമ്മയില്ലാതെ നമ്മൾ ചിലപ്പോൾ ഉറങ്ങിപ്പോകുകയോ അതല്ലെങ്കിൽ മറ്റു കാര്യങ്ങളിൽ ശ്രദ്ധ തിരിഞ്ഞു പോകുകയോ സംഭവിച്ചേക്കാം. എന്നാൽ ഇത്തരത്തിൽ ചാർജ്ജ് മുഴുവൻ കയറിയിട്ടും പിന്നെയും ചാർജർ ലാപ്ടോപ്പിൽ നിന്നും ഊരിയിട്ടില്ലെങ്കിൽ അത് ലാപ്‌ടോപ്പ് കേടാക്കുമോ അതല്ലെങ്കിൽ ബാറ്ററി കേടാക്കുമോ എന്ന് നോക്കാം.

  ടെക്‌നോളജി ഉണ്ടായ കാലം മുതലേ തന്നെ ഏതൊരു രംഗത്തെയും എന്ന പോലെ ഇവിടെയും ചില അന്ധവിശ്വാസങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് ഇതും എന്നതാണ് വാസ്തവം. ലാപ്ടോപ്പിൽ ചാർജ്ജ് മുഴുവനായും കയറികഴിഞ്ഞാൽ പിന്നീട് ഓവർചാർജ്ജ് ആവുകയില്ല എന്നതാണ് സത്യം. ബാറ്ററി ചാർജ്ജ് 100 ശതമാനം ആയിക്കഴിഞ്ഞാൽ ചാർജ്ജിങ്ങ് പിന്നീട് കയറുന്നത് തടയാനുള്ള സർക്യൂട്ടുകൾ ഏതൊരു ലാപ്ടോപ്പിലും ഉണ്ട്.

  ലാപ്ടോപ്പിൽ ചാർജ്ജ് നിറഞ്ഞിട്ടും പിന്നെയും പ്ലഗ് ഒഴിവാക്കിയില്ലെങ്കിൽ

   

  ഇത് മുഖേന ലാപ്പ്ടോപ്പിലെ ബാറ്ററി അമിതമായി ചാർജ്ജ് കയറുന്നത് തടയാൻ സഹായകമാകും. എന്നാൽ ഇതൊന്നുമറിയാതെ നമ്മളിൽ പലരും ലാപ്പ്ടോപ്പ് ഓവർച്ചാർജ്ജ് ആകും എന്ന് പേടിച്ച് മുഴുവനായും ചാർജ്ജ് ആവാൻ കൂടെ സമയം കൊടുക്കാതെ ഊരുകയാണ് പതിവ്. ഇനി ഇത്തരത്തിൽ ലാപ്ടോപ്പ്, ബാറ്ററി എന്നിവയെല്ലാം പൊട്ടിത്തെറിച്ച പല സംഭവങ്ങളും നമ്മൾ കേട്ടിട്ടുണ്ടാകും, എന്നാൽ അവയെല്ലാം തന്നെ ബാറ്ററിയോ ലാപ്ടോപ്പോ അധികമായി ചൂടായത് കൊണ്ട് മാത്രം സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കുക. ഇവ കൂടാതെ വേറെയും ചില അന്ധവിശ്വാസങ്ങൾ നമ്മൾ പുലർത്തിപ്പോരുന്നുണ്ട്. അവ താഴെ വായിക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  തെറ്റിധാരണ 1: കൂടുതൽ സിഗ്നലുകൾ ഉണ്ടെങ്കിൽ കൂടുതൽ വ്യക്തത

  പലരും കാലങ്ങളായി വിശ്വസിച്ചുപോരുന്ന ഒരു കാര്യം. ഒരുപക്ഷെ മൊബൈൽ ഫോണുകളുടെ ആദ്യകാലം തൊട്ടേ നിലവിൽ വന്നൊരു അന്ധവിശ്വാസം. നിങ്ങളുടെ തൊട്ടടുത്തുള്ള ടവറിലെ കവറേജ് മാത്രമാണ് സിഗ്നലുകൾ കാണിക്കുന്നത്. ഇവ കൂടി എന്ന് കരുതി കോളുകൾക്ക് കൂടുതൽ വ്യക്തത നൽകുന്നതുമായി യാതൊരു ബന്ധവുമില്ല. കൂടുതൽ സിഗ്നൽ ബാറുകൾ ഉണ്ടെങ്കിൽ പൊതുവെ നെറ്റ് വർക്കിന്‌ ഗുണമാണെങ്കിലും അതൊരിക്കലും വ്യക്തയുള്ള കോളുകൾ നൽകും എന്നർത്ഥമില്ല.

  തെറ്റിധാരണ 2: കൂടുതൽ മെഗാപിക്സൽ ഉള്ള ഫോണാണ് ഏറ്റവും നല്ല ഫോട്ടോ എടുക്കുക

  കൂടുതൽ മെഗാപിക്സലുകൾ ഉള്ള ഫോൺ ക്യാമറ നല്ല ചിത്രങ്ങൾ തരും എന്നത് വാസ്തവം തന്നെയാണ്. എന്നുകരുതി മെഗാപിക്സൽ മാത്രമല്ല ഒരു നല്ല ചിത്രത്തിൻറെ അളവുകോൽ. കാരണം ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ലെന്സ്, ഹാർഡ്‌വെയർ, പ്രൊസസർ എന്നിങ്ങനെയുള്ളവയും ഇതെല്ലാം ഏറ്റവും മികച്ച രീതിയിൽ സമന്വയിപ്പിച്ച് മികച്ച ഫോട്ടോ ആക്കി മാറ്റാൻ കെല്പുള്ള സോഫ്ട്‍വെയർ എന്നിവയെല്ലാം കൂടിച്ചേരുമ്പോഴാണ് മികച്ചൊരു ചിത്രം ലഭിക്കുക. ചിലപ്പോഴെങ്കിലും നമ്മൾ പറയാറില്ലേ, ഈ ഫോണിലെ 16 മെഗാപിക്സലിനെക്കാളും എത്രയോ നല്ല ഫോട്ടോ പഴയ നോകിയയുടെയും സോണിയുടേയുമെല്ലാം 5 മെഗാപിക്സൽ ക്യാമറയിൽ എടുക്കാമായിരുന്നു എന്ന്. ഇതാണ് അതിന് കാരണം.

  എഴുപത്തിയാറുകാരന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്

  തെറ്റിധാരണ 3: ആപ്പിൾ മാക്ക് കമ്പ്യൂട്ടറുകളിൽ വൈറസ് കയറില്ല
   

  തെറ്റിധാരണ 3: ആപ്പിൾ മാക്ക് കമ്പ്യൂട്ടറുകളിൽ വൈറസ് കയറില്ല

  പലരും ഇത് പറയുന്നത് എത്ര ലാഘവത്തോടെയാണെന്ന് ആലോചിച്ചുപോയിട്ടുണ്ട്. സ്വന്തമായി ഒരു ആപ്പിൾ മാക്ക് ഉള്ളതിന്റെ ആ ഒരു പ്രതാപം കാണിക്കാനായിരിക്കും എന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞു നടക്കുന്നത്. എന്നാൽ ഒന്നറിഞ്ഞിരിക്കുക, വൈറസ് ആക്രമണത്തിൽ നിന്നും ഗാഡ്ജറ്റുകളൊന്നും തന്നെ ഒഴിവാകുന്നില്ല. അതിനി ആപ്പിളായാലും വേണ്ടിയില്ല മുന്തിരിയായാലും വേണ്ടിയില്ല. പിന്നെ ഒരു കാര്യമുള്ളത് പൊതുവെ കുറച്ചു പേർ മാത്രമേ ആപ്പിൾ മാക്ക് കമ്പ്യൂട്ടറും ലാപ്പും ഉപയോഗിക്കുന്നുള്ളൂ എന്നത് വൈറസുകൾ എത്തുന്നത് കുറയ്ക്കാൻ സഹായിക്കുന്നു എന്ന് മാത്രം.

  തെറ്റിധാരണ 4: ഫുൾ എച്ച് ഡി യെ ക്വാഡ് എച്ച് ഡിയുമായി താരതമ്യം ചെയ്ത് വിലകുറയ്ക്കൽ

  "നിന്റേത് ഫുൾ എച് ഡി അല്ലെ.. എന്റേത് അസ്സൽ ക്വാഡ് എച്ച് ഡിയാണ് ഭായ്.. " എന്നും പറഞ്ഞു ചിലർ പരിഹസിക്കുന്നതോ താരതമ്യം ചെയ്യുന്നതോ കാണാം. ഫുൾ എച്ച്ഡി (Full HD 1920*1080)യും ക്വാഡ് എച്ച് ഡി (quad HD 2560*1440)യും തമ്മിൽ താരതമ്യം ചെയ്ത് ഫുൾ എച്ച്ഡി അത്ര പോരാ എന്നൊരു തോന്നൽ പലർക്കുമുണ്ടാകും. ഇത് ഫുൾ എച്ച്ഡി മോഡലുകൾ ഒഴിവാക്കി ക്വാഡ് എച്ച് ഡി മോഡലുകൾ വാങ്ങാൻ നമ്മെ പ്രേരിപ്പിച്ചേക്കും. എന്നാൽ അത്തരത്തിൽ ഒരു താരതമ്യത്തിന് ആവശ്യമില്ല. സംഭവം ഫലത്തിൽ ക്വാഡ് എച്ച് ഡി ആണ് കൂടുതൽ വ്യക്തത, ചിത്രങ്ങൾ കൂടുതൽ കൃത്യമായി കാണാം എന്നൊക്കെ ഉണ്ടെങ്കിലും കൂടെ മനുഷ്യ നേത്രങ്ങൾക്ക് കാണാൻ സാധിക്കുന്ന, തിരിച്ചറിയാൻ പറ്റുന്ന പരമാവധി പിക്സൽസ് 326 പിക്‌സൽസ് പെർ ഇഞ്ച് ആണ്. അതിനാൽ ഫുൾ എച്ഡി മാത്രമാണല്ലോ എന്റെ ഫോൺ എന്നോർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല.

  നിങ്ങളുടെ യുഎസ്ബി പെൻഡ്രൈവിന് പാസ്സ്‌വേർഡ് സെറ്റ് ചെയ്യുന്നത് എങ്ങനെ?

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  There are a lot of myths and hoaxes associated with the technology we use in our daily lives. Here I am sharing some of those intresting myths.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more