വീഡിയോ ആരാധാകരെ...ശാന്തരാകുവിൻ..ഈസി ആയി യൂട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്യൂ
ഇൻ്റർനെറ്റ് കണക്ഷൻ സ്ലോ ആകുന്നതും ലഭിക്കാത്തതുമായ നിരവധി സാഹചര്യങ്ങളും സ്ഥലനങ്ങളും ഉണ്ട്. പ്രത്യേകിച്ച് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ. അത്തരം സന്ദർഭങ്ങളിൽ, നിങ്ങളുടെ പ്രിയപ്പെട്ട യൂട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനിൽ കാണുന്നതിനായി നിങ്ങളുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് വെക്കുക്ക എന്നതാണ് ഏക മാർഗം.
ഈ ലേഖനത്തിൽ ഞങ്ങൾ പറയാൻ ഉദ്ദേശിക്കുന്നതും അത് തന്നെയാണ്. പല രീതിയിലും നിങ്ങൾക്ക് വേണ്ട യൂട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാം. തീർച്ചയായും യൂട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ധാരാളം തേർഡ് പാർട്ടി ആപ്പുകൾ ഉണ്ട്. എന്നാൽ ഒരു തേർഡ് പാർട്ടി ആപ്പ് ഇല്ലാതെ തന്നെ എങ്ങനെ യൂട്യൂബ് വീഡിയോ ഡൗൺലോഡ് ചെയ്യാമെന്ന് ആദ്യം അറിയാം.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ യൂട്യൂബ് വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യൂട്യൂബ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട വീഡിയോ ഓപ്പൺ ആക്കുക. വീഡിയോയുടെ തൊട്ട് താഴെ കാണുന്ന Download ഐക്കോൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആവശ്യമായ വീഡിയോ ക്വാളിറ്റി സെലക്ട് ചെയ്യുക. വീഡിയോ ഡൗൺലോഡ് ആയി കഴിഞ്ഞാൽ Download എന്ന ഐക്കൺ Downloadedഎന്നായി മാറുന്നതാണ്.
നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌ത യൂട്യൂബ് വീഡിയോകൾ കാണണമെങ്കിൽ, ലൈബ്രറിയിലോ അക്കൗണ്ട് ടാബുകളിലോ നിങ്ങൾക്ക് അവ കണ്ടെത്താനാകും. നിങ്ങൾ ഡൗൺലോഡ് ചെയ്‌ത വീഡിയോ ആവശ്യം കഴിഞ്ഞ് ഡിലീറ്റ് ആക്കണമെങ്കിൽ, Downloaded ഐക്കണിൽ ക്ലിക്ക് ചെയ്‌ത് Remove എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ മതിയാകും.
യൂട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള മറ്റൊരു വഴിയാണ് ക്ലിപ് ഗ്രാബ്(ClipGrab). മാക്ക്, വിൻഡോസ്, ലിനക്സ് ഉപയോക്താക്കൾക്ക് ലഭ്യമായ ഒരു സൗജന്യ പ്രോഗ്രാമാണ് ക്ലിപ് ഗ്രാബ്. ഇത് ഓപ്പൺ സോഴ്‌സ് ആണെന്ന് ഡവലപ്പർ പറയുന്നുണ്ടെങ്കിലും സോഴ്‌സ് കോഡ് ലിനക്സിന് മാത്രമേ ലഭ്യമാകൂ. ഇത് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം.
നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂട്യൂബ് വീഡിയോകളുടെ വീഡിയോ ലിങ്ക് കോപ്പി ചെയ്യുക. ബ്രൗസറിൻ്റെ URL ബാറിൽ അല്ലെങ്കിൽ വീഡിയോയ്ക്ക് താഴെയുള്ള ഷെയർ ബട്ടൺ ക്ലിക്കു ചെയ്‌ത് നിങ്ങൾക്ക് ലിങ്ക് കോപ്പി ചെയ്യാവുന്നതാണ്. നിങ്ങളുടെ ബ്രൗസറിൽ ClipGrab.org എന്ന് ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക. ശേഷം Show All Download എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക. മാക്ക്, വിൻഡോസ്, ലിനക്സ് എന്നിവയ്‌ക്കായുള്ള ഡൗൺലോഡ് ലിങ്കുകൾ നിങ്ങൾ അവിടെ കാണാൻ സാധിക്കും.
ശേഷം ലോഞ്ച് ക്ലിപ്പ്ഗ്രാബ് (Launch ClipGrab) ഓപ്ഷൻ സെലക്ട് ചെയ്യുക. അപ്പോൾ ക്ലിപ്പ്ഗ്രാബിലേക്ക് ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന നേരത്തേ കോപ്പി ചെയ്ത വീഡിയോ യുആർഎൽ പേസ്റ്റ് ചെയ്യുക. ക്ലിക്ക്ഗ്രാബ് ബ്രൗസറിലേക്ക് ആവശ്യമുള്ള വീഡിയോ ലിങ്ക് പേസ്റ്റ് ചെയ്ത് കഴിഞ്ഞാൽ, Grab this clip എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ഏത് തരത്തിലുള്ള വീഡിയോ ഫോർമാറ്റ് വേണമെന്ന് സെലക്ട് ചെയ്യുക.
സെറ്റിംഗ്സ് ഓപ്പൺ ആക്കി നിങ്ങൾക്ക് ഡിവൈസിലെ ഏത് ഫോൾഡറിൽ ഈ വീഡിയോ ഡൗൺലോഡ് ചെയ്യണമെന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഡൗൺലോഡ് ആയതിന് ശേഷം നിങ്ങൾ തിരഞ്ഞെടുത്ത ഫോൾഡറിൽ വീഡിയോ ലഭിക്കുന്നതാണ്. ഡൗൺലോഡ് സ്പീഡ് നിങ്ങളുടെ നെറ്റ്‌വർക്കിനേയും വീഡിയോയുടെ ലെങ്ത്ത്, ക്വാളിറ്റി എന്നിവയേയും ആശ്രയിച്ച് ഇരിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








