ആപ്പ് ഇല്ലാതെ എളുപ്പത്തില്‍ യൂബര്‍, ഓല ബുക്ക് ചെയ്യാം

|

അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് ടാക്‌സി കമ്പനിയാണ് യൂബര്‍. അതു പോലെ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സിയാണ് ഓല. ഓണ്‍ലൈനിലൂടെ എപ്പോള്‍ വേണമെങ്കിലും യൂബര്‍, ഓല ക്യാബ് ബുക്ക് ചെയ്യാം.

ആപ്പ് ഇല്ലാതെ എളുപ്പത്തില്‍ യൂബര്‍, ഓല ബുക്ക് ചെയ്യാം

യൂബര്‍/ ഓല ബുക്ക് ചെയ്യാന്‍ പ്രത്യേകം ആപ്ലിക്കേഷനുകളുണ്ട്. എന്നാല്‍ ഈ ആപ്ലിക്കേഷനുകള്‍ ഇല്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കാന്‍ നിങ്ങള്‍ക്കിപ്പോള്‍ കഴിയും. അതായത് ഡെസ്‌ക്‌ടോപ്പിലും മൊബൈലിലുമായി വെബ്ബ്രൗസര്‍ ഉപയോഗിച്ച് ഈ രണ്ട് ക്യാബുകളും ബുക്ക് ചെയ്യാം.

ഡെസ്‌ക്‌ടോപ്പും മൊബൈല്‍ ബ്രൗസറും ഉപയോഗിച്ച് എന്തു കൊണ്ട് യൂബര്‍ അല്ലെങ്കില്‍ ഓല ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു?

ഡെസ്‌ക്‌ടോപ്പും മൊബൈല്‍ ബ്രൗസറും ഉപയോഗിച്ച് എന്തു കൊണ്ട് യൂബര്‍ അല്ലെങ്കില്‍ ഓല ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു?

. മൊബൈല്‍ ആപ്പ് പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ല.

. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിരന്തരമായി സിഗ്നലുകള്‍ കിട്ടുന്നില്ല.

. നിങ്ങളുടെ ഫോണ്‍ ബാറ്ററിയില്‍ ചാര്‍ജ്ജില്ല.

. നിങ്ങള്‍ക്കൊരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായിട്ടില്ല.

. ഇന്റര്‍നെറ്റ് ഡാറ്റ വളരെ കുറവാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പില്ലാതെ യൂബര്‍ (Uber) എങ്ങനെ ബുക്ക് ചെയ്യാം?

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പില്ലാതെ യൂബര്‍ (Uber) എങ്ങനെ ബുക്ക് ചെയ്യാം?

1. നിങ്ങളുടെ വെബ്ബ്രൗസറില്‍ m.uber.com എന്നതിലേക്കു പോവുക. ഇത് യൂബറിന്റെ മൊബൈല്‍ വെബ്‌സൈറ്റിലേക്ക് നിങ്ങളെ എത്തിക്കും.

2. ലൊക്കേഷന്‍ സേവനങ്ങള്‍ ഉപയോഗിക്കുക അല്ലെങ്കില്‍ പിക്കപ്പ് അഡ്രസ് ഓപ്ഷനില്‍ ടൈപ്പ് ചെയ്യുക.

3. നിങ്ങളുടെ ലക്ഷ്യസ്ഥാനം, പിക്കപ്പ് വിലാസം എന്റര്‍ ചെയ്യുക, തുടര്‍ന്ന് 'Continue' എന്നതില്‍ ക്ലിക്ക് ചെയ്യുക.

4. അടുത്ത സ്‌ക്രീനില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക. ആദ്യ തവണ ബുക്കിംഗ് സമയത്ത് നിങ്ങള്‍ക്ക് OTP ലഭിക്കും. OTP സ്ഥിരീകരിച്ച ശേഷം ഡ്രൈവറിന്റെ കോണ്‍ടാക്ട് വിവരങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു.

മൊബൈല്‍ വിപണിയില്‍ അടുത്ത വിപ്ലവത്തിനൊരുങ്ങി ഷവോമി നോട്ട് 5 ഉടന്‍ എത്തുന്നു: വില വളരെ തുച്ഛംമൊബൈല്‍ വിപണിയില്‍ അടുത്ത വിപ്ലവത്തിനൊരുങ്ങി ഷവോമി നോട്ട് 5 ഉടന്‍ എത്തുന്നു: വില വളരെ തുച്ഛം

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഇല്ലാതെ ഓല (Ola) എങ്ങനെ ബുക്ക് ചെയ്യാം?
 

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഇല്ലാതെ ഓല (Ola) എങ്ങനെ ബുക്ക് ചെയ്യാം?

1. നിങ്ങളുടെ വെബ്ബ്രൗസറില്‍ ഓല വെബ്‌സൈറ്റായ www.olacabs.com തുറക്കുക.

2. ക്യാബ് ബുക്ക് ചെയ്യുന്നതിനായി ഇടതു വശത്തു കാണുന്ന ബോക്‌സ് ഫില്‍ ചെയ്യുക. നിങ്ങളുടെ പിക്കപ്പ് ലൊക്കേഷന്‍, ലക്ഷ്യസ്ഥാനം, പിക്കപ്പ് സമയം എന്നിവ നല്‍കുക, ഇല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്യുക.

3. അവസാനമായി, 'Search Cabs' ക്ലിക്ക് ചെയ്യുക.

4. നിങ്ങള്‍ കണക്കാക്കിയ വില വിശദാംശങ്ങളും പിക്കപ്പ് സമയവും അനുസരിച്ച് ലഭ്യമായ റൈഡറുകളുടെ ഒരു ലിസ്റ്റ് കാണാം. ഇനി നിങ്ങളുടെ പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിനും ബുക്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും.

5. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് 'Next' എന്നതില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

6. നിങ്ങളുടെ മൊബൈലില്‍ OTP ലഭിക്കും. അത് ഇവിടെ നല്‍കുക.

Best Mobiles in India

Read more about:
English summary
Now it is eazy to book Uber and Ola cab service without using mobile app. But if you're sitting in front of your PC in the office, you don't actually need to take the extra step.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X