ഐഫോണ്‍ ഉപഭോക്താക്കളുടെ തലവേദന പരിഹരിക്കാം ഇതിലൂടെ!

Written By:

ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ഇപ്പോള്‍ ആരും തന്നെ ഉണ്ടാകില്ല. ഫോണുകളുടെ സവിശേഷതകള്‍ കൂടുന്തോറും അത് ഹാങ്ങ് ആകാനുളള സാധ്യാത വളരെ ഏറെയാണ്.

സ്മാര്‍ട്ട്‌ഫോണുകളുടെ വില അധികമായതിനാല്‍ അതു വാങ്ങാന്‍ സാധാരണപ്പെട്ട ഉപഭോക്താക്കള്‍ക്ക് സാധിക്കാറില്ല. ഇപ്പോള്‍ ഓണ്‍ലൈന്‍ കമ്പനികള്‍ പുതിയ ഐഫോണുകള്‍ക്ക് വന്‍ ഓഫറുകളും നല്‍കുന്നുണ്ട്.

ഐഫോണ്‍ ഉപഭോക്താക്കളുടെ തലവേദന പരിഹരിക്കാം ഇതിലൂടെ!

നിങ്ങള്‍ വാട്ട്‌സാപ്പ്, ഈമെയില്‍ തുടങ്ങിയവയില്‍ നിന്നും ചിത്രങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍, അതും സൈസ് കുറഞ്ഞ രീതിയില്‍ അയക്കുകയാണെങ്കില്‍ ഡാറ്റ സംരക്ഷിക്കാന്‍ സാധിക്കുന്നതാണ്. അതിനായി കുറച്ച് ഐഒഎസ് ആപ്‌സുകള്‍ നിങ്ങള്‍ക്ക് ഫോണില്‍ ചേര്‍ക്കാം. അത് ഏതൊക്കെ എന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോട്ടോ സൈസ് കുറയ്ക്കാന്‍

ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഈ ആപ്പ് സൗജന്യമായി ലഭിക്കും. ഫേസ്ബുക്കിലോ ട്വിറ്ററിലോ അപ്‌ലോഡ് ചെയ്യുന്നതിനു മുന്‍പ് ഫോട്ടോകളുടെ വലുപ്പം മാറ്റുകയോ ക്രോപ്പ് ചെയ്യുകയോ ചെയ്യാം. അങ്ങനെ മാറ്റുമ്പോള്‍ യാഥാര്‍ത്ഥ ഫോട്ടോയില്‍ നിന്നും മാറ്റം ഒന്നും തന്നെ വരുന്നതല്ല.

ഫോട്ടോ സൈസ് എങ്ങനെ കുറയ്ക്കാം?

നിങ്ങള്‍ ഇമെയിലില്‍ ഒരു ഫയല്‍ അറ്റാച്ച് ചെയ്യുമ്പോള്‍ ആദ്യം: Reduce photo size> Pick up image> Tap on screen> Tap Reduce > Select size> Done എന്ന് ചെയ്യുക.

ഇമേജ് കോംപ്രസ്

നിങ്ങളുടെ മുന്‍ഗണന പ്രകാരം ഏതു വലുപ്പത്തിലും ഗുണനിലവാരത്തിലുമുളള ചിത്രങ്ങളെ പ്രതിപാദിക്കുന്നു. ഇത് ഏത് അനുപാതത്തിലും വീതിയിലും ഉയരത്തിലുമുളള ഇമേജുകള്‍ ആക്കാന്‍ കഴിയും. കൂടാതെ ഒരേ സമയം ഒന്നിലധികം ചിത്രങ്ങള്‍ നിങ്ങള്‍ക്ക് വ്യത്യാസം വരുത്താനാകുമെന്നത് കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്യുന്നു.

ഫോട്ടോ റീസൈസര്‍

YangYeon Cho എന്ന ടൂള്‍ ഉപയോഗിച്ച് ഫോട്ടോയുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരിക്കല്‍ ഫോട്ടോ എഡിറ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് നിങ്ങളുടെ ക്യാമറ റോളിലേക്ക് ഓട്ടോമാറ്റിക് ആയി സേവ് ചെയ്യുന്നതാണ്.

ഇമേജ് റീസൈസ്+ കണ്‍വേര്‍ട്ടര്‍

നിങ്ങളുടെ എല്ലാ ഫോട്ടോകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പങ്ക് വയ്ക്കുന്നതിനു മുന്‍പു തന്നെ ഇമേജ് റീസൈസ്+ കണ്‍വേര്‍ട്ടര്‍ എന്ന ആപ്പ് ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്. ഇതില്‍ ചിത്രങ്ങളുടെ യഥാര്‍ത്ഥ രൂപം തന്നെ നില നിര്‍ത്തുന്നു. ഒരിക്കല്‍ ചിത്രങ്ങള്‍ റീസൈസ് ചെയ്തതിനു ശേഷം ഇത് ഫോട്ടോറീസൈസര്‍ എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യുന്നതാണ്.

കിരിഹാരി-സന്‍

ഗുണനിലവാരത്തിലും റെസല്യൂഷനിലും വലയ തോതില്‍ നഷ്ടം വരുത്താതെ ഫോട്ടോകളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കുന്നു ഈ ആപ്പ്. കൂടാതെ ഫോട്ടോ ഫോര്‍മാറ്റും എളുപ്പത്തില്‍ മാറ്റാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you want to send/receive images over sources like WhatsApp and email, having smaller sized photos and videos ensures that you save on mobile data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot