Just In
- 20 min ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 2 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 2 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 4 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
Don't Miss
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്‍കും ഫലം
- Movies
ആ കുഞ്ഞിന് പിന്നിലെ സത്യം; ജയലളിതയ്ക്ക് അതൊക്കെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു; ഷീല പറഞ്ഞത്
- Automobiles
ക്യൂട്ട്നസിനൊപ്പം കിടിലൻ റേഞ്ചും, മൈക്രോ ഇലക്ട്രിക് കാറുമായി ഒരു ഇസ്രയേലിയൻ കമ്പനി
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
- News
വീൽചെയറിലെ വധു.. തിരൂരിലെ ഫാമിലി വെഡിങ് സെന്റിന് കയ്യടിയുമായി സോഷ്യൽമീഡിയ
- Sports
IND vs NZ: ആ ഡബിളിനു ശേഷം ഇഷാന് നേരെ താഴേക്ക്! കരകയറാന്‍ ഒരു വഴി മാത്രം
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
ട്വിറ്റർ അക്കൗണ്ട് എങ്ങനെ വെരിഫൈ ചെയ്യാം?
വ്യാജ വാർത്തകളും പ്രചരണങ്ങളും വർധിച്ചുവരുന്ന ഇന്നത്തെ കാലത്ത് ട്വിറ്റർ പോലെയുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളോടുള്ള വിശ്വാസം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. നിങ്ങളുടെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും നല്ലരീതിയിൽ റീ-ട്വീറ്റ് ലഭിക്കണമെങ്കിൽ അല്ലെങ്കിൽ നൽകുന്ന അഭിപ്രായത്തെ കുറിച്ച് മറ്റുള്ളവർ അറിയാൻ നിങ്ങൾ ആഗ്രഹിക്കാറില്ലേ? ഒരു വെരിഫൈഡ് അക്കൗണ്ടിൽ നിങ്ങൾക്ക് ഉണ്ടെങ്കിൽ കൂടുതൽ ആളുകൾ നിങ്ങളുടെ വാക്കുകൾക്ക് നേരെ കാതോർക്കും.

ട്വിറ്റർ വെരിഫൈഡ് പേജ് ഇപ്പോൾ എല്ലാവർക്കും ലഭിക്കുമെന്ന് ടെക് മാധ്യമ വൃത്തങ്ങൾ വ്യക്തമാക്കുന്നു. വ്യാജന്‍മാരെ തിരിച്ചറിയാനായിരുന്നു പേജ് ഔദ്യോഗികമാക്കി മാറ്റുന്ന സംവിധാനം സാമൂഹ്യമാധ്യമ കമ്പനികൾ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ആർക്കും ട്വിറ്റർ അക്കൗണ്ട് ഔദ്യോഗികമാക്കി മാറ്റാം. വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത് പേരിനൊപ്പമുള്ള ബ്ലൂ ടിക്ക് മാര്‍ക്ക് നോക്കിയാണ്. താല്പര്യമുള്ളവർക്ക് ഇപ്പോൾ ട്വിറ്റർ പേജ് വെരിഫൈ ചെയ്യ്ത് ലഭിക്കുന്നതാണ്.

ട്വിറ്ററിൻറെ ഒരു ഓണ്‍ലൈന്‍ ഫോമിൽ വെരിഫിക്കേഷന്‍ ചെയ്യേണ്ടത് എന്തിനെന്ന ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നൽകണം. കൂടാതെ വെരിഫൈഡ് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയ വിവരങ്ങളും ഇതിനായി നൽകേണ്ടി വരും. ആധികാരികമായ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ട്വിറ്റർ ആവശ്യപ്പെട്ടേക്കം. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകൾ പലരും ഉണ്ടാക്കുന്നത് വ്യാപകമായതോടെയാണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ സംവിധാനം ആരംഭിച്ചത്.

ട്വിറ്റര്‍ വെരിഫിക്കേഷനായി ആധികാരികമായ ഏതെങ്കിലും തിരിച്ചറിയൽ രേഖ നൽകുമ്പോൾ അതിലെ പേരും നിങ്ങളുടെ പ്രൊഫൈയിലിലെ പേര്, വയസ്, സ്ഥലം എന്നിവ കൃത്യമായിരിക്കണം. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ആക്ടീവാണന്ന് കാര്യം ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

ട്വിറ്റർ അക്കൗണ്ട് എങ്ങനെ വെരിഫൈ ചെയ്യാമെന്ന് നോക്കാം
1. നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് പാസ്‌വേഡും യൂസർനെയിമും കൊടുത്ത് ഓപ്പൺ ചെയ്തതിനുശേഷം പ്രൊഫൈൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. ട്വിറ്റർ ബയോ, പ്രൊഫൈൽ ചിത്രം എന്നിവയെല്ലാം ചേർക്കേണ്ടതുണ്ട്.
2. വിവരങ്ങൾ നൽകിയ ശേഷം മൊബൈൽ നമ്പർ വെരിഫൈ ചെയ്യണം. ഇതിനായി "സെറ്റിങ് ആൻഡ് പ്രൈവസി" ഓപ്‌ഷനിൽ നിന്നും മൊബൈൽ നമ്പറും ഇ-മെയിൽ അഡ്രസ്സും കൺഫേം ചെയ്യുക.
3. ഇനി നിങ്ങളുടെ ട്വീറ്റുകൾ പബ്ലിക്കായി മാറ്റാം. "സെറ്റിങ് ആൻഡ് പ്രൈവസി" ഓപ്‌ഷനിൽ പോയി "പ്രൈവസി ആൻഡ് സേഫ്റ്റി" ക്ലിക്ക് ചെയ്യുക. ഇതിൽ നിന്നും "പ്രൊട്ടക്ട് യുവർ ട്വീറ്റ്സ്" എന്നത് ഡിസേബിൾ ചെയ്ത് എല്ലാവർക്കും കാണാവുന്ന തരത്തിലാക്കാം.
4. വെരിഫൈ ചെയ്യുമ്പോൾ, നിങ്ങളുടെ ട്വിറ്റർ പ്രൊഫൈൽ ട്വിറ്ററുമായി ബന്ധപ്പെട്ടതോ, അല്ലെങ്കിൽ നിങ്ങളുടെ പ്രൊഫഷണുമായി ബന്ധപ്പെട്ടതോ ആയിരിക്കണം. നല്ല പ്രൊഫൈൽ ഫോട്ടോയും, ട്വിറ്റർ അക്കൗണ്ടും ഉണ്ടെങ്കിൽ വെരിഫൈഡ് പ്രൊഫൈൽ കുറച്ചുകൂടി എളുപ്പത്തിൽ ലഭിക്കുന്നതാണ്.
5. വെരിഫിക്കേഷന് വേണ്ടി ട്വിറ്റർ നിങ്ങളോട് ചില രേഖകൾ ആവശ്യപ്പെട്ടേക്കം. സർക്കാർ നിർദേശപ്രകാരം പുറത്തിറക്കിയ ഐഡി കാർഡുകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
6. അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ട്വിറ്റര്‍ ഇ-മെയില്‍ വഴി മറുപടി നല്‍കും. അപേക്ഷ നിരസിച്ചാല്‍ 30 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470