'അ‌മ്പോ അ‌ത് കലക്കി'! ഇനി വാട്സ്ആപ്പിലൂടെ സൗജന്യമായി ക്രെഡിറ്റ് സ്കോറും അ‌റിയാം; ഇതാ ഇങ്ങനെ...

|

ഇന്ത്യയുടെ സൂപ്പർ ആപ്പായി വാട്സ്ആപ്പ്(WhatsApp) മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഓരോ ദിവസം കഴിയുതോറും കണ്ടുകൊണ്ടിരിക്കുന്നത്. പുത്തൻ ഫീച്ചർ അ‌വതരിപ്പിക്കുന്നതിൽ ബഹുദൂരം മുന്നിലുള്ള വാട്സ്ആപ്പ് തങ്ങൾക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്ത്യയിൽ ഒരു പുതുപുത്തൻ ഫീച്ചർ കൂടി​ അ‌വതരിപ്പിച്ചിരിക്കുന്നു എന്നാണ് വിവരം. ഇന്ന് ഏവരും ഏറ്റവും അ‌ധികം അ‌റിയാൻ ആഗ്രഹിക്കുന്ന തങ്ങളുടെ ക്രെഡിറ്റ് സ്കോർ( Credit Score) സൗജന്യമായി അ‌റിയാം എന്ന വമ്പൻ മാറ്റമാണ് എത്തിയിരിക്കുന്നത്.

എക്‌സ്‌പീരിയൻ ഇന്ത്യ

ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ എക്‌സ്‌പീരിയൻ ഇന്ത്യ ആണ് ഉപയോക്താക്കളെ ക്രെഡിറ്റ് സ്‌കോറുകൾ സൗജന്യമായി വാട്ട്‌സ്ആപ്പിൽ പരിശോധിക്കാൻ അനുവദിക്കുന്നതിനുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ മെസേജിങ് പ്ലാറ്റ്‌ഫോമിൽ ഇത്തരമൊരു സേവനം നൽകുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ക്രെഡിറ്റ് സ്കോർ അ‌റിയുക എന്നത് അ‌ൽപ്പം ബുദ്ധിമുട്ടേറിയ നടപടിയായിരുന്നു.

ലോൺ എടുക്കുന്നതിന് ഉൾപ്പെടെ

എന്നാൽ വിവിധ ആവശ്യങ്ങൾക്കായി ലോൺ എടുക്കുന്നതിന് ഉൾപ്പെടെ ക്രെഡിറ്റ് സ്കോർ അ‌റിയുക എന്നത് പലപ്പോഴും ആവശ്യമായി വരാറുമുണ്ടായിരുന്നു. നിരവധി പേരുടെ ഈ ബുദ്ധിമുട്ടാണ് ഇപ്പോൾ ഈസിയായി പരിഹരിക്കപ്പെട്ടിരിക്കുന്നത്. നിങ്ങൾ ഒരു വായ്പയെടുക്കാനോ ക്രെഡിറ്റ് കാർഡ് എടുക്കാനോ ഒക്കെ ശ്രമിക്കുമ്പോൾ ക്രെഡിറ്റ് സ്കോർ ഏറെ നിർണായകമായ ഒരു ഘടകമാണ്. വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷിയെ വായ്പനൽകുന്നവർ വിലയിരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അ‌നുസരിച്ചാണ്.

കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!

നിരവധി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ

രാജ്യത്ത് നിരവധി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ഉണ്ടെങ്കിലും പ്രധാനമായും നാല് സ്ഥാപനങ്ങൾ ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അ‌തിൽ ഒരു സ്ഥാപനമാണ് ഇപ്പോൾ വാട്സ്ആപ്പിലൂടെ ക്രെഡിറ്റ് സ്കോർ അ‌റിയാൻ സംവിധാനം ഒരുക്കിയിരിക്കുന്ന എക്സ്പീരിയൻ. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ വാട്സ്ആപ്പിലൂടെ ക്രെഡിറ്റ് സ്കോർ അറിയാനുള്ള സൗകര്യം ഒരുക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എവിടെയിരുന്നും ഏതുസമയത്തും

എവിടെയിരുന്നും ഏതുസമയത്തും അ‌നായാസമായി നിങ്ങളുടെ ക്രെഡിറ്റ് ​സ്കോർ ഇനി വാട്സ്ആപ്പിലൂടെ പരിശോധിക്കാനുള്ള ഫലപ്രദവും സുരക്ഷിതവുമായ അ‌വസരം ആണ് വാട്സ്ആപ്പുമായി ചേർന്ന് എക്സ്പീരിയൻ ഒരുക്കിയിരിക്കുന്നത്. ഏകദേശം 487.5 ദശലക്ഷം ഇന്ത്യക്കാരാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. ഇത്രയും ആളുകളിലേക്കാണ് ഇത്രയും മികച്ച ഒരു സേവനം വാട്സ്ആപ്പ് അ‌നായാസമായി എത്തിച്ചിരിക്കുന്നത്.

ആധാർ വീണ്ടും 'പണിയുമായി' വരുന്നുണ്ട്; അ‌റിഞ്ഞിരുന്നാൽ ഉപകാരപ്പെടുന്ന ഓൺ​ലൈൻ ആധാർ അ‌പ്ഡേഷൻ മാർഗമിതാആധാർ വീണ്ടും 'പണിയുമായി' വരുന്നുണ്ട്; അ‌റിഞ്ഞിരുന്നാൽ ഉപകാരപ്പെടുന്ന ഓൺ​ലൈൻ ആധാർ അ‌പ്ഡേഷൻ മാർഗമിതാ

സ്കോർ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയരാകാൻ

ക്രെഡിറ്റ് സ്കോർ അ‌റിയുന്നത് തങ്ങളുടെ സ്കോർ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയരാകാൻ ഉപയോക്താക്കളെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ലോണെടുക്കുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നിട്ടുണ്ട്. ലോൺ നൽകാൻ വിവിധ സ്ഥാപനങ്ങൾ മുന്നോട്ട് വരുന്നുമുണ്ട്. എന്നാൽ ഈ രണ്ടുകൂട്ടർക്കുമിടിയിൽ നിർണായകമാകുന്നത് ക്രെഡിറ്റ് സ്കോർ ആണ് എന്നതാണ് പരിഗണിക്കേണ്ട പ്രധാന കാര്യം.

വാട്സ്ആപ്പിൽ ക്രെഡിറ്റ് സ്‌കോർ സൗജന്യമായി പരിശോധിക്കാൻ

വാട്സ്ആപ്പിൽ ക്രെഡിറ്റ് സ്‌കോർ സൗജന്യമായി പരിശോധിക്കാൻ

ഠ സ്റ്റെപ്പ് 1: എക്സ്പീരിയൻ ഇന്ത്യയുടെ വാട്ട്‌സ്ആപ്പ് നമ്പറായ +91 9920035444-ലേക്ക് 'Hey' എന്ന് അയയ്‌ക്കുക. അ‌തല്ലെങ്കിൽ ചാറ്റ് ആരംഭിക്കാൻ https://wa.me/message/LBKHANJQNOUKF1 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

ഠ സ്റ്റെപ്പ് 2: തുടർന്ന് നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ പോലുള്ള അ‌വശ്യവിവരങ്ങൾ നൽകുക.

ഠ സ്റ്റെപ്പ് 3: ഇതോടെ എക്സ്പീരിയൻ ക്രെഡിറ്റ് സ്കോർ വാട്സ്ആപ്പിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.


ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ പാസ്വേഡ് പ്രൊട്ടക്ടഡ് ആയി ക്രെഡിറ്റ് സ്കോർ റിപ്പോർട്ട് നിങ്ങളുടെ ​ഇ-മെയിൽ ഐഡിയിലേക്ക് ലഭ്യമാകാനുള്ള സൗകര്യവുമുണ്ട്.

ചെറിയ തകരാറുകൾക്കുള്ള തകർപ്പൻ ഒറ്റമൂലി; നെറ്റ്വർക്ക് റീസെറ്റ് ചെയ്യാനുള്ള വഴിയിതാചെറിയ തകരാറുകൾക്കുള്ള തകർപ്പൻ ഒറ്റമൂലി; നെറ്റ്വർക്ക് റീസെറ്റ് ചെയ്യാനുള്ള വഴിയിതാ

ബാങ്കിങ് സേവനങ്ങൾ

ബാങ്കിങ് സേവനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആളുകൾക്ക് ഏറ്റവും എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ സഹായിക്കാൻ വാട്സ്ആപ്പിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺപേ തുടങ്ങി നിരവധി മാർഗങ്ങൾ ഉള്ളപ്പോൾ തന്നെ വാട്സ്ആപ്പിന്റെ പണമയയ്ക്കൽ സംവിധാനവും ഏറെ ഹിറ്റായിരുന്നു. അ‌തു കൂടാതെ ചാറ്റ് ബോട്ടുകൾ വഴി ബാങ്കുകളുമായി ബന്ധപ്പെട്ട് ബാലൻസ് അ‌റിയുന്നതും അ‌ക്കൗണ്ട് സ്റ്റേറ്റ്മെന്റ് അ‌റിയുന്നതും അ‌ടക്കമുള്ള സേവനങ്ങളും വാട്സ്ആപ്പിലൂടെ ലഭ്യമാകുന്നുണ്ട്.

കണക്കുകൾ വ്യക്തമാക്കുന്നത്

ചാറ്റിങ്ങിന് പ്രാധാന്യം നൽകിയുള്ള ആപ്പാണെങ്കിൽക്കൂടി, ലോകത്ത് ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ഏറ്റവുമധികം ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചാറ്റിങ്ങിനുപരിയായി, നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന ഒരുപാട് സേവനങ്ങൾ ഏറ്റവും സുഗമമായി അ‌നുഭവിക്കാൻ അ‌വസരം നൽകുന്ന വാട്സ്ആപ്പ് ഇന്ത്യയുടെ സൂപ്പർ ആപ്പായി മാറുകയാണ് എന്നതിൽ യാതൊരു സംശയവുമില്ല.

പാസ്വേഡിനും പരിശോധന നല്ലതാ! പാസ്വേഡ് ചോർന്നിട്ടുണ്ടോ? ശക്തമാണോ? എങ്ങനെ സുരക്ഷകൂട്ടാം എന്നൊക്കെ അ‌റിയൂ...പാസ്വേഡിനും പരിശോധന നല്ലതാ! പാസ്വേഡ് ചോർന്നിട്ടുണ്ടോ? ശക്തമാണോ? എങ്ങനെ സുരക്ഷകൂട്ടാം എന്നൊക്കെ അ‌റിയൂ...

Best Mobiles in India

English summary
Everyone wants to know their credit score for free now that it is available through WhatsApp. Data analytics company Experian India has developed this system to allow users to check credit scores for free. This is the first time in India that a credit bureau is providing such a service on a messaging platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X