നിങ്ങളറിയാതെ പൈസ കുറേ പൊട്ടും! വേഗം ഈ വഴികളിലൂടെ ഫോൺ സുരക്ഷിതമാക്കിക്കോ..
യുഎസിലെ നാഷണൽ സെക്യൂരിറ്റി ഏജൻസി അല്ലെങ്കിൽ ചുരുക്കത്തിൽ എൻഎസ്എ അടുത്തിടെ ഐഒഎസ് (iOS), ആൻഡ്രോയിഡ് (Android) ഉപകരണങ്ങൾക്കായി ഒരു മികച്ച മൊബൈൽ ഉപകരണ രീതികളേ (Mobile Device Best Practices) സംബന്ധിച്ച് ഒരു ഗൈഡ് പുറത്തിറക്കിയിരുന്നു. ഈ ഗൈഡ് മിക്ക ഫോൺ ഉപയോക്താക്കൾക്കും ഉപകാരപ്പെടുന്ന ഒന്നാണ്. കാരണം സുരക്ഷിതമായ സ്‌മാർട്ട്‌ഫോൺ അനുഭവത്തിനായുള്ള മികച്ച ഉപയോഗ രീതികളെ കുറിച്ച് ആണ് ഈ ഗൈഡിൽ പറയുന്നത്. എൻഎസ്എ ഗൈഡിൽ വെളിപ്പെടുത്തിയത് എന്തൊക്കെ എന്ന് അറിഞ്ഞ് നിങ്ങളുടെ ഫോണും സുരക്ഷിതം ആക്കൂ.
വ്യക്തിഗത ഡാറ്റ മോഷണത്തെ കുറിച്ചോ നിങ്ങളുടെ ഫോണിലെ ബാങ്കിംഗ് ആപ്പുകളിലേക്കുള്ള അനധികൃത ആക്‌സസിനെ കുറിച്ചോ നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ദേശീയ സുരക്ഷാ ഏജൻസിയുടെ (എൻഎസ്എ ) ഉപദേശം പരിഗണിക്കുന്നത് നല്ലതാണ്. കാരണം, വലിയ നഷ്ടം സംഭവിച്ചേക്കാവുന്ന ഡേറ്റാ മോഷണങ്ങൾ നിരവധി നടക്കുന്ന കാലമാണ്.

ചെയ്യേണ്ടതിൽ ഏറ്റവും പ്രധാനപെട്ട കാര്യമാണ് നിങ്ങളുടെ പിൻ നമ്പർ. ആറക്ക പിൻ ഉപയോഗിക്കുകയും 10 തെറ്റായ ശ്രമങ്ങൾക്ക് ശേഷം ഉപകരണം അവ മുഴുവനായി മായ്ച്ചു എന്ന് ഉറപ്പാക്കുകയും ചെയ്യുക. എല്ലാ ദിവസവും നിങ്ങളുടെ പിൻ നമ്പർ നൽകി ഫോൺ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുക.
ഉപയോഗം ഇല്ലാത്തപ്പോൾ ബ്ലൂടൂത്ത് പ്രവർത്തനരഹിതമാക്കാനും ഈ ഗൈഡിൽ ശുപാർശ ചെയ്യുന്നുണ്ട്. പല സാഹചര്യങ്ങളിലും നെറ്റ്‌വർക്കുകൾ വില്ലനായി എത്താറുണ്ട്. അതുകൊണ്ട് തന്നെ, വൈഫൈ പ്രേശ്നങ്ങൾ ഒഴിവാക്കാനായി, പൊതു നെറ്റ്‌വർക്കുകൾ ഉപയോഗിക്കാതിരുക്കുക. ആവശ്യമില്ലാത്തപ്പോൾ പ്രവർത്തനരഹിതം ആക്കുകയും ഉപയോഗിക്കാത്ത വൈഫൈ നെറ്റ്‌വർക്കുകൾ നീക്കം ചെയ്യുകയും ചെയ്യുക.
നിങ്ങളുടെ ഫോണിൻ്റെ ഫിസിക്കൽ കൺട്രോൾ നിലനിർത്തുക എന്നതാണ് മറ്റൊരു ടിപ്പ്. ആപ്പുകളുടെ കാര്യം വരുമ്പോൾ, ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് അത്യാവശ്യമുള്ളവ മാത്രം ഇൻസ്റ്റാൾ ചെയ്യുക. ആപ്പുകൾ ഉപയോഗത്തിൽ അല്ലാത്തപ്പോൾ അവ ക്ലോസ് ആക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ആപ്പ് സുരക്ഷയും: നിങ്ങളുടെ ഉപകരണത്തിനും ആപ്പുകൾക്കും ലഭ്യമാകുന്ന സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കുക. തന്ത്രപ്രധാനമായ വിവരങ്ങൾ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലൂടെ അയയ്‌ക്കുന്നത് ഒഴിവാക്കുക, അജ്ഞാത ഇമെയിൽ അറ്റാച്ച്‌മെൻ്റുകളോ ലിങ്കുകളോ ഒരിക്കലും ഓപ്പൺ ആക്കാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒറിജിനൽ ചാർജിംഗ് കേബിളുകൾ മാത്രം ഉപയോഗിക്കുക, പൊതു ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് മാറി നിൽക്കുക എന്നീ കാര്യങ്ങളും ഓർമ്മയിൽ വെക്കുക.
അപ്രതീക്ഷിത പോപ്പ്-അപ്പുകൾ ദോഷകരമാകാം. നിങ്ങൾക്ക് അത്തരം പോപ്പ്-അപ്പുകൾ വന്നാൽ, തുറന്നിരിക്കുന്ന എല്ലാ ആപ്പുകളും സ്വൈപ്പ് ചെയ്തുകൊണ്ട് നിർബന്ധിതമായി ക്ളോസ് ആക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ഐഫോൺ ജയിൽ ബ്രേക്ക് ചെയ്യുന്നതിനോ ആൻഡ്രോയിഡ് ഫോൺ റൂട്ട് ചെയ്യുന്നതിനോ എതിരെ എൻഎസ്എ ഗൈഡിലൂടെ ഉപദേശം നൽകുന്നുണ്ട്.
അധിക സുരക്ഷാ നടപടികൾ: ലൊക്കേഷൻ സേവനങ്ങൾ ആവശ്യമില്ലാത്തപ്പോൾ പ്രവർത്തനരഹിതമാക്കുക. ആഴ്ചയിൽ ഒരിക്കൽ നിങ്ങളുടെ ഫോൺ ഓഫാക്കി വീണ്ടും ഓണാക്കുക. മാൽവെയർ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഉപയോക്തൃ ഇടപെടൽ ആവശ്യമില്ലാത്ത സീറോ-ക്ലിക്ക് ചൂഷണങ്ങളിൽ നിന്ന് പരിരക്ഷിക്കാൻ ഈ മാർഗ്ഗങ്ങൾ സഹായിക്കും എന്നാണ് എൻഎസ്എ ഗൈഡിൽ പറയുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








