Home
How to

പോലീസുകാർക്ക് പോലും രക്ഷയില്ല, അ‌ക്കൗണ്ടിലെ പണം നഷ്ടപ്പെടേണ്ടെങ്കിൽ അ‌ടിയന്തരമായി ഇത് ശ്രദ്ധിക്കൂ

ഓൺ​ലൈൻ തട്ടിപ്പുകൾ ഇന്ത്യയിൽ ദിവസവും വർധിച്ചുവരികയാണ്. വിവിധ മാർഗങ്ങളിലൂടെ ​സൈബർ ക്രിമിനലുകൾ നിരവധിപേരുടെ അ‌ക്കൗണ്ട് കാലിയാക്കിക്കൊണ്ടിരിക്കുന്നു. സാധാരണക്കാർ മുതൽ സോഫ്ട്വേർ എൻജിനീയർമാരും പോലീസ് ഉദ്യോഗസ്ഥരും വരെ ​സൈബർ ക്രിമനിലുകളുടെ വലയിൽ വീണുപോകുന്നു. കഴിഞ്ഞ ദിവസം ​ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത പോലീസുകാരന് രണ്ട്ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

ആളുകളെ കബളിപ്പിക്കാൻ ​സൈബർ ക്രിമനലുകൾ പല തന്ത്രങ്ങളും പയറ്റുന്നു. ഇരയുടെ മൊ​ബൈലിലേക്ക് ആക്സസ് നേടുന്നതിനായി അ‌വരെ വിളിക്കുകയോ മെസേജ് അ‌യയ്ക്കുകയോ ചെയ്തശേഷം ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടുക എന്നതാണ് ഏറ്റവും സാധാരണമായി പ്രയോഗിക്കുന്ന തട്ടിപ്പ് തന്ത്രം.

അ‌ക്കൗണ്ടിലെ പണം നഷ്ടപ്പെടേണ്ടെങ്കിൽ അ‌ടിയന്തരമായി ഇത് ശ്രദ്ധിക്കൂ

ആളുകളുടെ വിശ്വാസം നേടിയെടുക്കുന്ന വിധത്തിൽ ആധികാരികമായി സംസാരിച്ച് കബളിപ്പിച്ചാണ് ഇത്തരം ആപ്പുകളിലോ ലിങ്കുകളിലേക്കോ അ‌വരെ എത്തിക്കുന്നത്. ഇതുവഴി ആളുകളുടെ ഡി​വൈസിലേക്ക് ആക്സസ് നേടിയെടുത്താൽ, ഇരയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പുകാർ യുപിഐ ആപ്പുകൾ പോലുള്ള മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്നു.

ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അജ്ഞാതരായ വ്യക്തികളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യാതിരിക്കുന്നതാണ് ഉചിതം. എങ്കിലും അ‌റിയാതെ ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്മുടെ യുപിഐ ഐഡി ഉപയോഗിക്കുന്നതിൽനിന്ന് തട്ടിപ്പുകാരെ തടയാൻ ചില സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കാവുന്നതാണ്.

അ‌ക്കൗണ്ടിലെ പണം നഷ്ടപ്പെടേണ്ടെങ്കിൽ അ‌ടിയന്തരമായി ഇത് ശ്രദ്ധിക്കൂ

നമ്മുടെ യുപിഐ ഐഡി സംരക്ഷിക്കുന്നതിനായി ടു സ്റ്റെപ്പ് ഓതന്റിക്കേഷൻ സജ്ജീകരിക്കുക എന്നതാണ് ഒരു വഴി. നമ്മുടെ ഡി​വൈസിലേക്ക് ആക്സസ് നേടുന്ന തട്ടിപ്പുകാർക്ക് ഒടിപികൾ ലഭിക്കുന്നതിന് എസ്എംഎസ് ആപ്പ് ഹാക്ക് ചെയ്യാൻ കഴിയും. ഇത്തരമൊരു സാഹചര്യം കണക്കിലെടുത്ത് ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് യുപിഐ അ‌ക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഫോണിന്റെ ബിൽറ്റ്-ഇൻ സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കുന്നത് ഒരു അധിക പരിരക്ഷ നൽകുന്നു. ബയോമെട്രിക് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയാൽ, ഓരോ തവണയും യുപിഐ ആപ്പ് തുറക്കാൻ ശ്രമിക്കുമ്പോൾ, മുഖം കാണിച്ചോ വിരലടയാളം നൽകിയോ നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പാക്കേണ്ടിവരും. ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്താലും ഹാക്കർമാർക്ക് ബയോമെട്രിക് വിവരങ്ങൾ നൽകി യുപിഐ ആപ്പുകൾ തുറക്കാൻ സാധിക്കില്ല.

അ‌തിനാൽത്തന്നെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകൾ തുറക്കുന്നതിന് ബയോമെട്രിക് സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കുക. ഇതിലൂടെ ഫോണിന് ഒരു അ‌ധിക സുരക്ഷാ പരിരക്ഷ നൽകാൻ കഴിയും. വിവിധ യുപിഐ ആപ്പുകളിൽ എങ്ങനെയാണ് ബയോമെട്രിക് പരിരക്ഷ ഉറപ്പാക്കുന്നത് എന്ന് പരിചയപ്പെടാം.

ഗൂഗിൾപേയിൽ ബയോമെട്രിക് ലോക്ക് സജ്ജീകരിക്കാനുള്ള വഴി: ഗൂഗിൾ പേ(Google Pay) ആപ്പ് തുറക്കുക. മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യുക. തുടർന്ന് സെറ്റിങ്സ് തെരഞ്ഞെടുക്കുക. ശേഷം ​പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം സെക്യൂരിറ്റിയിൽ സ്ക്രീൻ ലോക്ക് എന്നതിൽ ടാപ്പ് ചെയ്യുക.

ഇതിന് മുമ്പ് സ്ക്രീൻ ലോക്ക് സജ്ജീകരിച്ചിട്ടില്ലെങ്കിൽ ഈ ഘട്ടത്തിൽ അ‌ത് സജ്ജീകരിക്കേണ്ടതുണ്ട്. തുടർന്ന് ഫിംഗർ പ്രിന്റ് ഉപയോഗിക്കുക എന്നതിൽ ടാപ്പ് ചെയ്യുക്. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങൾ അ‌നുസരിച്ച് ഫിംഗർപ്രിന്റ് സ്കാൻ ചെയ്യുക. വിരലിന്റെ സ്കാനിങ്ങിന് ശേഷം കണ്ടിന്യൂ എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം ബയോമെട്രിക് ലോക്ക് ഓൺ ആക്കുക.

അ‌ക്കൗണ്ടിലെ പണം നഷ്ടപ്പെടേണ്ടെങ്കിൽ അ‌ടിയന്തരമായി ഇത് ശ്രദ്ധിക്കൂ

ഫോൺപേയിൽ( PhonePe) ബയോമെട്രിക് ലോക്ക് ഓണാക്കാനുള്ള വഴി: ആപ്പിൽ സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് സെക്യൂരിറ്റിയിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സ്‌ക്രീൻ ലോക്കിൽ ടാപ്പ് ചെയ്യുക. സ്‌ക്രീൻ ലോക്ക് എനേബിൾ ചെയ്തശേഷം ഇഷ്ടമുള്ള ബയോമെട്രിക് രീതി തിരഞ്ഞെടുത്ത് സെറ്റ് എന്നതിൽ ടാപ്പ് ചെയ്യുക.

പേടിഎമ്മിൽ ബയോമെട്രിക് ലോക്ക് എങ്ങനെ ഓൺ ചെയ്യാം: പേടിഎം ആപ്പ് തുറക്കുക. സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക. ശേഷം സെക്യൂരിറ്റി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ബയോമെട്രിക് ലോക്ക് തെരഞ്ഞെടുക്കുക. എനേബിൾ എന്ന ഓപ്ഷൻ നൽകിയശേഷം സ്ക്രീനിൽ കാണുന്ന നിർദേശം അ‌നുസരിച്ച് വിരലടയാളമോ മുഖമോ സ്കാൻ ചെയ്യുക.

തിരഞ്ഞെടുത്ത മൊബൈൽ പേയ്‌മെന്റ് ആപ്പിൽ ബയോമെട്രിക് ലോക്ക് ഓൺ ചെയ്‌തുകഴിഞ്ഞാൽ, ഓരോ തവണയും പേടിഎം ആപ്പ് തുറക്കുമ്പോൾ അത് അൺലോക്ക് ചെയ്യുന്നതിന് നമ്മുടെ ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് സ്‌കാൻ ഉപയോഗിക്കേണ്ടതുണ്ട്. ഉപയോക്താവിന്റെ അക്കൗണ്ടും ഇടപാടുകളും അനധികൃത ആക്‌സസ്സിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കും.

More from GizBot

Best Mobiles in India

English summary
By securing UPI accounts with biometric information, account loss through cyber fraud can be prevented to some extent. So be sure to ensure biometric security when opening UPI payment apps like Google Pay, Phone Pay, and Paytm. This can provide additional security protection for the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X