Home
How to

ഒരു ക്ലിക്കിൽ ഒളിഞ്ഞിരിക്കുന്നത് ഒരുപാട് അ‌പകടം; വ്യാജ വെബ്​സൈറ്റുകൾ തിരിച്ചറിയാനുള്ള വഴിയിതാ

നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്ന ഡിജിറ്റൽ കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. പ്രധാനമായും ഫിഷിം​ഗ് മെയിലുകൾ, എസ്എംഎസുകൾ, മെസേജുകൾ‌ എന്നിവ വഴിയാണ് ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. ഇങ്ങനെ വരുന്ന സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വഴിയാണ് ഹാക്കർമാർ നമ്മളെ പിൻതുടരുന്നത്.

എന്നാൽ അൽപം ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്ന് നമ്മുക്ക് രക്ഷപെടാവുന്നതാണ്. ഇതിനായി ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകൾ എന്താല്ലാമാണെന്ന് നമ്മൾ തിരിച്ചറിയണം. പല ഔദ്യോ​ഗിക വെബ്സൈറ്റുകളുടേയും വ്യാജ പതിപ്പുകൾ ഹാക്കർമാർ ഉപയോ​ഗിക്കാറുണ്ട്. ആയതിനാൽ ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ നിങ്ങൾ വ്യക്തമായി പരിശോധിച്ച് ജനുവിൻ ആണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതായിരിക്കും ബുദ്ധി.

വ്യാജ വെബ്​സൈറ്റുകൾ തിരിച്ചറിയാനുള്ള വഴിയിതാ

ഇത്തരത്തിലുള്ള ലിങ്കുകളിലും യുആർഎലുകളിലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാം. നിങ്ങൾക്ക് നിങ്ങളുടെ ബ്രൗസറിന് മുകളിലായി ആഡ്രസ് ബാറുകൾ കാണാൻ സാധിക്കുന്നതാണ്. ഇവിടെ വെബ്സൈറ്റിന്റെ ലിങ്ക് https എന്നാണോ ആരംഭിക്കുന്നത് എന്ന് പരിശോധിക്കണം. ഇതിൽ 's' എന്നത് 'secure' എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് ആദ്യപടി. എന്നാൽ ചില ഹാക്കർമാർ ഇതിലും ഉപഭോക്താക്കളെ വഞ്ചിക്കാൻ ശ്രമിക്കുന്നതാണ്. ആയതിനാൽ തന്നെ മറ്റുള്ള കാര്യങ്ങളും വിശദമായി പരിജയപ്പെടുത്താം.

തന്നിരിക്കുന്ന വെബ്സൈറ്റിന്റെ യുആർഎലിൽ അക്ഷരത്തെറ്റുകൾ ഉണ്ടോ എന്നും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഉദാഹരണത്തിന്, 'amazon' എന്നത് 'amaz0n' എന്ന് എഴുതാം. ഇത്തരത്തിലുള്ള കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇവ പരിശോധിച്ചതിന് ശേഷം ഡൊമെയ്നുകളും പരിശോധിക്കണം. വെബ്സൈറ്റിന്റെ അവസാനം .com അല്ലെങ്കിൽ .net അല്ലെങ്കിൽ .org എന്നിവയാണോ എന്ന് പരിശോധിക്കുക. ഇവയെല്ലാമാണ് ഔദ്യോ​ഗികമായ ഡൊമെയ്നുകൾ. ഇവ ഇല്ലാത്തവ വ്യാജമാകാനാണ് സാധ്യത കൂടുതൽ.

വ്യാജ വെബ്​സൈറ്റുകൾ തിരിച്ചറിയാനുള്ള വഴിയിതാ

വെബ്സൈറ്റുകളിൽ ഉപയോ​ഗിച്ചിരിക്കുന്ന ഭാഷകൾ നിരീക്ഷിക്കുന്നതും പ്രധാനമാണ്. ആക്ഷര തെറ്റുകളോ വ്യാകരണ പിളകുകളോ അപൂർണ്ണമായ വാക്കുകളോ ഉണ്ടാകുന്ന വെബ്സൈറ്റുകളിൽ നിന്ന് എത്രയും പെട്ടെന്ന് തന്നെ പുറത്തിറങ്ങേണ്ടതാണ്ട്. ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ വ്യാജമാണെന്നാണ് വിദ​ഗ്ദർ പറയുന്നത്. ശ്രദ്ധിക്കേണ്ട അടുത്ത കാര്യം ഈ പേജ് നന്നായി നിരീക്ഷിക്കുക എന്നതാണ്. പല വെബ്സൈറ്റുകളിലും താഴെയായി കോൺടാക് അസ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും.

ഇതിൽ നൽകിയിരിക്കുന്ന കോൺടാക്ട് നമ്പർ ഉപയോ​ഗത്തിൽ ഉള്ളതാണോ എന്ന് പരീക്ഷിക്കുക. വെബ്സൈറ്റിന്റെ ആധികാരികത പരിശോധിക്കാൻ ഇതേ വെബ്സൈറ്റിന്റെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കണം, ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ പലതിനും ലിങ്ക്ഡ് ഇൻ, ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, ട്വിറ്റർ (എക്സ്) തുടങ്ങിയ സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിലൂടെ ഇവരുടെ ഐഡന്റിറ്റി ജെനുവിൻ ആണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.

ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളിൽ മറ്റ് ഉപഭോക്താക്കൾ നൽകിയിരിക്കുന്ന കമന്റുകളും പരിശോധിക്കേണ്ടതാണ്. വെബ്സൈറ്റ് സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനുള്ള മറ്റൊരു മാർ​ഗമാണ് സൈറ്റിൽ വളരെയധികം പോപ്പ് അപ്പുകളോ പരസ്യങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുന്നത്. ഉണ്ടെങ്കിൽ, ഒന്നിൽ ക്ലിക്ക് ചെയ്ത് ബ്രൗസർ ക്ലോസ് ചെയ്യരുത്, കാരണം ഇവ നിങ്ങളെ മറ്റൊരു സൈബർ തട്ടിപ്പിലേക്ക് നയിച്ചേക്കാനുള്ള സാധ്യത വളരെ വലുതാണ്. ആയതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇതിന് പുറമെ വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന വെബ്‌സൈറ്റ് ചെക്കർമാരുടെ സേവനവും നിങ്ങൾക്ക് തേടാവുന്നതാണ്. ഇത്തരം വെബ്‌സൈറ്റ് ചെക്കർമാർ വെബ്‌സൈറ്റിന്റെ ആധികാരികതയെക്കുറിച്ച് പഠിത്തതിന് ശേഷം ഉപയോക്താൾക്ക് ഒരു റിപ്പോർട്ട് അയക്കുന്നതാണ്. ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം അടുത്ത നടപടി സ്വീകരിക്കുക. അതേ സമയം ഒരു വ്യാജ വെബ്സൈറ്റ് ശ്രദ്ധയിൽ പെട്ടാൽ ഇവ റിപ്പോർട്ട് ചെയ്യുന്നതും വളരെ പ്രധാനമാണ്.

ഇത്തരത്തിൽ ഏതെങ്കിലും സ്‌കാം വെബ്‌സൈറ്റ് നിങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, അവർ ആൾമാറാട്ടം നടത്തുന്ന ഒറിജിനൽ ഓർഗനൈസേഷനിലേക്കോ സൈബർ സെല്ലിലേക്കോ നിങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാം. വഞ്ചനാപരമായ വെബ്‌സൈറ്റുകൾക്ക് ആളുകൾ ഇരയാകുന്നത് തടയാൻ ഇത് സഹായിക്കും. ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതോടെ ഈ വ്യാജ വെബ്സൈറ്റുകൾ അപ്രത്യക്ഷമാകുകയും ചെയ്യും.

Best Mobiles in India

English summary
We are now living in the digital era, where many online scams are taking place. These types of online scams are mainly done through phishing emails, SMS, and messages. Hackers track us by clicking on the website links provided in such messages. If we are a little careful, we can avoid such dangers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X