ഓൺലൈൻ ഷോപ്പിങ് സുരക്ഷിതമാക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

|

ഉത്സവ സീസണുകളിൽ രാജ്യത്തെ ഓൺലെൻ ഷോപ്പിങ് രണ്ടും മൂന്നും ഇരട്ടിയായി ഉയരാറുണ്ട്. ഇതിനൊപ്പം തന്നെ തട്ടിപ്പുകളും വ്യാപകമാണ്. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈൻ ഷോപ്പിങിനിടെ വലിയ ഹാക്കിങ് ശ്രമങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് ഉത്സവ ദിവസങ്ങളിൽ നേരെ ഇരട്ടിയാകുന്നു. അതും ദിവസവും രണ്ട് തവണയെങ്കിലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ചൈനയിൽ അടുത്തിടെ നടന്ന 11:11 വിൽപ്പന സമയത്ത് വലിയ ഹാക്കിങ് ആക്രമണങ്ങൾ ഉണ്ടായിരുന്നു. ദീപാവലി പോലെയുള്ള ഷോപ്പിങ് സീസണുകളിൽ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സെക്യൂരിറ്റി സ്ഥാപനങ്ങൾ നിരവധി മുന്നറിയിപ്പുകളാണ് ഓൺലൈൻ ഷോപ്പിങിനിടെ ഉണ്ടാകുന്ന ഹാക്കിങ് ആക്രമണങ്ങളെക്കുറിച്ച് നൽകിയിരിക്കുന്നത്. ചില പ്രധാന കാര്യങ്ങൾ പരിശോധിക്കുന്നത് ഹാക്കർമാരെ അകറ്റി നിർത്താനും ഓൺലൈനിൽ ഷോപ്പിങ് ചെയ്യുമ്പോൾ പണം നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സഹായിക്കും. അവയെന്തെക്കെയാണെന്ന് നോക്കാം.

 

ഷോപ്പിങ് പ്ലാറ്റ്‌ഫോമിന്റെ ആധികാരികത പരിശോധിക്കുക

ഷോപ്പിങ് പ്ലാറ്റ്‌ഫോമിന്റെ ആധികാരികത പരിശോധിക്കുക

ആധികാരികവും വിശ്വസനീയവുമായ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം ഷോപ്പിങ് നടത്തുക. ഇമെയിലിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ ലഭിക്കുന്ന പ്രമോഷണൽ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത് പലപ്പോഴും മറഞ്ഞിരിക്കുന്ന മാൽവെയറുകളും സ്പൈവെയറുകളും കൊണ്ട് നിറഞ്ഞതാവും. അല്ലെങ്കിൽ ഹാക്കർമാർക്ക് നിങ്ങളുടെ ഡിവൈസുകളിലേക്ക് കടന്നു വരവാനുള്ള വഴികളുമാവും ഇത്തരം ലിങ്കുകൾ. എപ്പോഴും ആഗ്രഹിക്കുന്ന പ്ലാറ്റ്ഫോമോ ബ്രാൻഡോ ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടെത്തുന്നതാവും നല്ലത്.

ആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻ

വെബ്‌സൈറ്റിന്റെ ഡൊമെയ്‌ൻ പരിശോധിക്കുക

വെബ്‌സൈറ്റിന്റെ ഡൊമെയ്‌ൻ പരിശോധിക്കുക

ഏറ്റവും ശ്രദ്ധാലുക്കളായ കസ്റ്റമേഴ്സ് പോലും പറ്റിക്കപ്പെടാൻ സാധ്യതയുള്ള തട്ടിപ്പാണ് ലുക്ക്-എലൈക്ക് ഡൊമെയ്‌നുകൾ ഉപയോഗിച്ചുള്ളത്. യഥാർഥ വെബ്സൈറ്റുകൾക്ക് സമാനമായ ഡൊമെയ്നുകളുമായി എത്തുന്ന ഇത്തരം തട്ടിപ്പുകളിൽ പലപ്പോഴും ആളുകൾ വീണ് പോകും. ഇവയിൽ നിന്നും രക്ഷപ്പെടാനും ചില വഴികളുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിലുകളിലോ വെബ്‌സൈറ്റുകളിലോ അക്ഷരവിന്യാസത്തിന്റെ കൃത്യത പരിശോധിക്കുക, കൂടാതെ നിങ്ങൾക്ക് പ്രമോഷനുകൾ അയക്കുന്ന അപരിചിതമായ ഇമെയിൽ അഡ്രസുകളോ പ്രത്യേക ഇമെയിൽ വിലാസങ്ങളോ ശ്രദ്ധിക്കുക.

അവിശ്വസനീയമായ ഓഫറുകൾ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്
 

അവിശ്വസനീയമായ ഓഫറുകൾ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്

"പുതിയ ഐപാഡ് 80 ശതമാനം ഡിസ്കൌണ്ടിൽ" അടിപൊളി ഓഫർ അല്ലെ? ഓടിപ്പോയി ലിങ്കിൽ ക്ലിക്ക് ചെയ്യാൻ വരട്ടെ. ഇത്തരം ഓഫറുകൾ സത്യമാകാൻ ഒരു വഴിയുമില്ല. ഇത്രയും വില കുറച്ച് വിൽക്കാൻ കമ്പനി ഉടമകൾക്ക് ഭ്രാന്തുണ്ടോ എന്ന സിമ്പിൾ ലോജിക് ആലോചിച്ചാൽ മതി. വില കുറയ്ക്കുന്ന മോഡലുകളും കമ്പനികളും ഉണ്ടാവും. അത് മാർക്കറ്റ് സാഹചര്യങ്ങളും മറ്റും പരിഗണിച്ചാണ്. ഉയർന്ന വിലയായിട്ട് പോലും നല്ല രീതിയിൽ വിറ്റ് തീരുന്ന മോഡലുകൾക്ക് ഒരു സാഹചര്യത്തിലും കമ്പനികൾ വില കുറയ്ക്കാൻ പോകുന്നില്ല.

ഇയർഫോണുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഇയർഫോണുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇടപാട് നടത്തുമ്പോൾ യുആർഎലിലെ പാഡ്‌ലോക്ക് നോക്കുക

ഇടപാട് നടത്തുമ്പോൾ യുആർഎലിലെ പാഡ്‌ലോക്ക് നോക്കുക

നിങ്ങൾ സന്ദർശിക്കുന്നത് സുരക്ഷിതമായ യുആർഎൽ ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി യുആർഎലിൽ ഒരു പൂട്ടിന്റെ ചിഹ്നം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. സുരക്ഷിത സോക്കറ്റ് ലെയർ (എസ്എസ്എൽ) എൻക്രിപ്ഷൻ ഇൻസ്റ്റാൾ ചെയ്യാത്ത വെബ്‌സൈറ്റുകളിൽ നിന്ന് ഓൺലൈൻ ഇടപാടുകൾ ഒരു കാരണവശാലും നടത്തരുത്. സൈറ്റിന് എസ്എസ്എൽ ഉണ്ടോ എന്നറിയാൻ, യുആർഎലിൽ എച്ച്ടിടിപിക്ക് പകരം എച്ച്ടിടിപിഎസ് ഉണ്ടോ എന്ന് നോക്കുക. ' എസ് ' ചിഹ്നം സുരക്ഷിതമായ വെബ്സൈറ്റിനെ സൂചിപ്പിക്കുന്നു. ലോക്ക് ചെയ്‌ത പാഡ്‌ലോക്കിന്റെ ഒരു ഐക്കൺ കാണാനും കഴിയും. അഡ്രസ് ബാറിലോ സ്റ്റാറ്റസ് ബാറിലോ ഒരു പൂട്ടിന്റെ ചിഹ്നം ഇല്ലാത്തത് ഒരു മുന്നറിയിപ്പാണ്. അത്തരം യുആർഎലുകളിൽ അധിക നേരം നിൽക്കുന്നത് പോലും അപകടകരമാണ്.

പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ

പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ

പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ എപ്പോഴും ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. ഷോപ്പിങ് സീസണുകളിൽ പ്രത്യേകിച്ചും. ഓൺലൈൻ ട്രാഫിക്ക് പീക്കിലെത്തുന്ന സമയത്ത് ഇത്തരം മെയിലുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകം ആണ്. നിങ്ങൾ ഇനിഷ്യേറ്റ് ചെയ്യാത്ത ഒരു പാസ്‌വേഡ് പുനസജ്ജീകരണ ഇമെയിൽ ലഭിക്കുകയാണെങ്കിൽ, എല്ലായ്‌പ്പോഴും വെബ്‌സൈറ്റ് നേരിട്ട് സന്ദർശിക്കുക ( എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് ) കൂടാതെ യഥാർഥ സൈറ്റിൽ പോയി നിങ്ങളുടെ പാസ്‌വേഡ് മാറ്റുകയും വേണം.

<strong>ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!</strong>ഇന്റർനെറ്റ് ഇല്ലാതെ പിഎഫ് ബാലൻസ് അറിയണോ; വഴിയുണ്ട്!

Best Mobiles in India

English summary
Online shopping in the country doubles and triples during the festive season. At the same time, scams are rampant. There are huge hacking attempts on online shopping on e-commerce platforms. It doubles down on festive days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X