കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

|

കോവിഡ് 19 രണ്ടാം തരംഗത്തിനെതിരെ പോരാടാൻ ഇന്ത്യയെ സഹായിക്കാൻ മിക്ക രാജ്യങ്ങളും ഒത്തുചേരുന്നു. രാജ്യം ഓരോ ദിവസവും 3.5 ലക്ഷം + കോവിഡ് കേസുകളാണ് രേഖപ്പെടുത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണുവാൻ സാധിക്കുന്നത്. കോവിഡ് ഹോസ്പിറ്റൽ ബെഡ്ഡുകൾ, ഓക്സിജൻ എന്ന് തുടങ്ങി രോഗബാധിതനായ ഒരാളെ ചികിത്സിക്കാൻ ആവശ്യമായതെല്ലാം കണ്ടെത്താൻ ഇന്ത്യക്കാർ മുമ്പത്തേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയെ ഇപ്പോൾ ആശ്രയിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ നേരിടാൻ ആളുകൾക്ക് ആവശ്യമുള്ളത് കണ്ടെത്താൻ സഹായിക്കുന്ന നിരവധി വിശ്വസനീയമായ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുണ്ട്. അവയെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ആവശ്യമുള്ള കോവിഡ് കിടക്കകൾ

സർക്കാർ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് പകരമായി പരസ്പരം സഹായിക്കാൻ ആളുകൾ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത്. എല്ലാറ്റിനുമുപരി, അടിയന്തിരമായി ആവശ്യമുള്ള കോവിഡ് കിടക്കകൾ, ഐസിയു കിടക്കകൾ, പ്ലാസ്മ, ഓക്സിജൻ, റെംഡിസിവിർ ഇഞ്ചക്ഷൻ എന്നിവയും കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനായി മൈക്രോബ്ലോഗിംഗ് വെബ്സൈറ്റ് ട്വിറ്റർ ഒരു പ്രധാന പങ്ക് വഹിക്കുന്നുമുണ്ട്.

കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ

പ്രത്യക കീവേഡുകൾ, ശൈലികൾ, ഹാഷ്‌ടാഗുകൾ, ഒരു പ്രത്യക ഭാഷ, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവ അടങ്ങിയ ട്വീറ്റുകൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അഡ്വാൻസ്ഡ് സെർച്ച് പ്രവർത്തനം ട്വിറ്റർ ലഭ്യമാക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് സെർച്ച് ഓപ്പറേറ്ററിലേക്ക് പോയി നിങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന കാര്യം ടൈപ്പുചെയ്യുക. ഇത് എങ്ങനെയെന്നും, അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും നമുക്ക് ഇവിടെ വിശദമായി നോക്കാം.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾകോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾ

കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

  • ട്വിറ്റർ സെർച്ച് ഓപ്പറേറ്ററിലേക്ക് പോയി നിങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന കാര്യം ടൈപ്പുചെയ്യുക.
  • ട്വിറ്റർ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഒഫീഷ്യൽ പേജിലേക്കോ അതിൽ നിന്നോ ട്വീറ്റുകൾക്കായി തിരയാൻ കഴിയും. ഉദാഹരണത്തിന്: ZeeNews, India.com അല്ലെങ്കിൽ അതുപോലെയുള്ളവ.
  • ഒരു പ്രത്യേക പ്രദേശത്ത് നിന്ന് പോസ്റ്റുചെയ്ത ട്വീറ്റുകൾ കണ്ടെത്തുവാൻ നിങ്ങൾക്ക് ഉദാഹരണമായി "കൊൽക്കത്തയ്ക്ക് സമീപമുള്ള "ഹോസ്പിറ്റൽ ബെഡ്സ്" ("Hospital beds" near "Kolkata") എന്ന് ടൈപ്പ് ചെയ്യുക.
  • ഒരു നിർദ്ദിഷ്ട പ്രദേശത്തെ ഓരോ ട്വീറ്റും നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്. (Near: Kolkata within: 15min).
  • #COVIDSOS പോലുള്ള ഒരു ഹാഷ്‌ടാഗ് തിരയുന്നതാണ് മറ്റൊരു മാർഗം. ടൈപ്പ് ചെയ്തുകൊണ്ട് ഒരു പ്രത്യേക പ്രദേശത്തെ ഉപയോക്താക്കൾ നടത്തിയ എല്ലാ ട്വീറ്റുകളും കണ്ടെത്താൻ ഇത് ഉപയോഗിക്കാം. ("#COVIDSOS" Near: "Delhi").
  • വീഡിയോ ഗെയിമുകൾ കളിക്കുന്നതുവഴി കോവിഡ് -19 ബ്രെയിൻ ഫോഗ് ഭേദപ്പെടുത്താമെന്ന് റിപ്പോർട്ടുകൾവീഡിയോ ഗെയിമുകൾ കളിക്കുന്നതുവഴി കോവിഡ് -19 ബ്രെയിൻ ഫോഗ് ഭേദപ്പെടുത്താമെന്ന് റിപ്പോർട്ടുകൾ

Best Mobiles in India

English summary
Indians are turning to social media to find COVID hospital beds, oxygen, and everything else needed to treat an affected individual. There are many trustworthy online resources that can assist people in locating the information they need to combat the COVID crisis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X