Home
How to

പേടിഎം വഴി നടത്തിയ ഇടപാടുകളുടെ സ്‌റ്റേറ്റ്‌മെൻറ് അറിയണമെന്നുണ്ടോ? അതിനെല്ലാം വളരെ എളുപ്പത്തിലുള്ള വഴികളുണ്ട്‌

ഇന്ന് ഡിജിറ്റൽ ഇടപാടുകൾ കൗതകമുള്ള കാര്യമല്ല. മുക്കിലും മൂലയിലും ഈ ഡിജിറ്റൽ പേയ്‌മെൻറുകൾ അടക്കിവാഴുന്ന കാലമാണ്. പെട്ടിക്കടകൾ മുതൽ ഷോപ്പിങ് മാളുകൾ വരെ യുപിഐ ഇടപാടിലേക്ക് വന്നിട്ടുണ്ട്. ഇന്ന് സർവസാധാരണമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ). ഈ തൽസമയ പേയ്‌മെന്റ് സംവിധാനം നമ്മുടെ ദിവസവും ഉള്ള ജീവിതത്തിൽ ഇപ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത സംവിധാനമാണ്. വഴിയോര കച്ചവടക്കാരിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നത് മുതൽ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം കൈമാറുന്നത് വരെ യുപിഐ വഴിയാണ് ഇപ്പോൾ.

പേയ്‌മെന്റുകൾക്കായി പതിവായി യുപിഐ ഉപയോഗിക്കുന്ന ഏതൊരാൾക്കും ചെലവുകൾ നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. മൊത്തം വരവും ചെലവും കണക്കാക്കണമെങ്കിൽ ഒന്നിലെങ്കിൽ സ്വയം പരിശോധിക്കണം. അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളെ ആശ്രയിക്കുകയോ വേണം. എന്നാൽ പേടിഎം യുപിഐ ലൈറ്റ് വഴി നടത്തിയവ ഉൾപ്പെടെ എല്ലാ യുപിഐ ഇടപാടുകളുടെയും വിശദാംശങ്ങൾ കാണാനും ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന യുപിഐ സ്റ്റേറ്റ്‌മെന്റ് ഡൗൺലോഡ് ഫീച്ചർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

 പേടിഎം വഴി നടത്തിയ ഇടപാടുകളുടെ സ്‌റ്റേറ്റ്‌മെൻറ് അറിയണമെന്നുണ്ടോ?

ചെലവ് നിരീക്ഷണവും ചെലവ് മാനേജ്‌മെന്റും കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും. സൗജന്യമായാണ് ഇത് ലഭ്യമാക്കുന്നത്. കൃത്യമായ ഇടപാട് രേഖകൾ ആവശ്യമുള്ള പ്രൊഫഷണലുകൾ, ഫ്രീലാൻസർമാർ, ചെറുകിട ബിസിനസ്സ് ഉടമകൾ എന്നിവർക്കൊക്കെ ഇത് ഉപകാര പ്രദമാകും. പേടിഎം യുപിഐ സ്റ്റേറ്റ്മെന്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം.

അതിനായി പേടിഎം ആപ്പ് തുറക്കുക. ബാലൻസ് ആൻഡ് ഹിസ്റ്ററി വിഭാഗത്തിലേക്ക് പോകുക. പേയ്‌മെന്റ് ഹിസ്റ്ററിക്ക് കീഴിലുള്ള ഡൗൺലോഡിൽ ടാപ്പ് ചെയ്യുക. തീയതി ശ്രേണി തിരഞ്ഞെടുക്കുക. എക്സൽ ഫോർമാറ്റ് തിരഞ്ഞെടുത്ത് ഫയൽ ഡൗൺലോഡ് ചെയ്യുക. ഇതിലൂടെ പേടിഎം ഡിജിറ്റൽ ഫിനാൻസ് കൂടുതൽ ഉപയോക്തൃ സൗഹൃദമാകുകയാണ് ചെയ്യുന്നത്.

യുപിഐ ലൈറ്റിൽ ഓട്ടോമാറ്റിക് ടോപ്പ്- അപ്പ് ഫീച്ചറും പേടിഎം നൽകുന്നുണ്ട്. ഉപയോക്താക്കളുടെ യുപിഐ ലൈറ്റ് ബാലൻസ് സെറ്റ് ചെയ്ത പരിധിയിൽ താഴെ പോയാൽ സ്വമേധയാ റീച്ചാർജ് ചെയ്യുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. പിൻ ഇല്ലാതെ തന്നെ ചെറിയ ഇടപാടുകൾ യഥേഷ്ടം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് യുപിഐ ലൈറ്റ്. പലചരക്ക് സാധനങ്ങൾ വാങ്ങൽ, ചെറിയ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ ദൈനംദിന ഇടപാടുകൾ പേടിഎം യുപിഐ ലൈറ്റ് ഉപയോഗിച്ച് കാര്യക്ഷമമായി നടത്താൻ സാധിക്കുന്നുണ്ട്.

 പേടിഎം വഴി നടത്തിയ ഇടപാടുകളുടെ സ്‌റ്റേറ്റ്‌മെൻറ് അറിയണമെന്നുണ്ടോ?

പ്രധാന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആക്സസ് ചെയ്യാതെ ഓൺ ഡിവൈസ് വാലറ്റിലൂടെ സാധാരണ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിനാൽ ക്രമാനുഗതമായ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ നിലനിർത്താൻ ഇത് സഹായിക്കുന്നുണ്ട്. ഇതുപോലെ മറ്റൊരു കൗതുകമുയർത്തുന്ന കാര്യമാണ് പേയ്‌മെൻറ് സൗണ്ട് ബോക്‌സിന്റെ കാര്യം. ബാറ്ററി സപ്പോർട്ടോടു കൂടി വൈദ്യുതിക്കാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന പേയ്‌മെൻറ് സൗണ്ട് ബോക്‌സ് പുറത്തിറക്കിയിരിക്കുകയാണ് പേടിഎം.

പ്രകൃതിക്ക് ദോശമില്ലാതെ സൗരോർജം ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ പ്രവർത്തനം. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സൗണ്ട്ബോക്സ് ആണ് പേടിഎം പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ സൂര്യപ്രകാശത്തിൽ ഫുൾ ചാർജാവാൻ കഴിയുന്ന ഇതിന് ഒരു ദിവസം മുഴുവൻ പ്രവർത്തിക്കാനും കഴിയും. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കാനും ഈ സൗരോർജ സൗണ്ട് ബോക്‌സിനാവും.

വൈദ്യുതിയില്ലാത്ത സമയത്തും ചാർജ് ആവുന്നതിനാൽ ഗ്രാമപ്രദേശങ്ങളിലുള്ള ചെറുകിട കച്ചവടക്കാർക്ക് ഈ സൗകര്യം ഏറെ ഗുണകരമാവും. 'ഒരൊറ്റ തള്ളാ..! അങ്ങനെ തള്ളാൻ നിൽക്കേണ്ട, വാട്സ്ആപ്പിൽ ബ്രോഡ്കാസ്റ്റ് മെസ്സേജിനും പരിധി വരുന്നു' പേടിഎം സോളാർ സൗണ്ട്‌ബോക്‌സിന് മുകളിൽ ചെറിയ സോളാർ പാനൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് സൂര്യപ്രകാശത്തിൽ ഓട്ടോമാറ്റിക് ചാർജാവാൻ സഹായിക്കുന്നു.

 പേടിഎം വഴി നടത്തിയ ഇടപാടുകളുടെ സ്‌റ്റേറ്റ്‌മെൻറ് അറിയണമെന്നുണ്ടോ?

കൂടാതെ രണ്ട് തരം ബാറ്ററികളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒന്ന് സൗരോർജം വഴിയും മറ്റൊന്ന് വൈദ്യുതി വഴിയുമാണ് ചാർജ് ആവുക. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററിക്ക് 2-3 മണിക്കൂർ സൂര്യപ്രകാശം ഏൽക്കുമ്പോൾ ഒരു ദിവസം മുഴുവൻ പ്രവർത്തിക്കാൻ കഴിയും. അതേസമയം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബാറ്ററി റീചാർജ് ചെയ്യാതെ തന്നെ 10 ദിവസം വരെ നിലനിൽക്കും. പേടിഎം ക്യുആർ കോഡ് വഴിയുള്ള ഇടപാടുകൾക്ക് ഏറെ സഹായകരമാണ് ഈ ഡിവൈസ്.

ചെറുകിട വ്യാപാരികൾ, തെരുവ് കച്ചവടക്കാർ, കരകൗശല വിദഗ്ധർ എന്നിവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സൗണ്ട് ബോക്‌സിൽ 4g കണക്ഷനും വ്യക്തമായ ഓഡിയോ പേയ്മെന്റ് സ്ഥിരീകരണങ്ങൾക്കായി 3 വാട്ട് സ്പീക്കറും ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലെ 11 ഭാഷകളിൽ അറിയിപ്പുകൾ നൽകാനും ഈ സൗണ്ട്ബോക്സിന് കഴിയും. സോളാർ സൗണ്ട്ബോക്സിന് പുറമേ പേടിഎം അടുത്തിടെ എൻഎഫ്സി കാർഡ് സൗണ്ട്ബോക്സും അവതരിപ്പിച്ചിരുന്നു.

എൻഎഫ്സി സാങ്കേതികവിദ്യ മൊബൈൽ ക്യുആർ പേയ്‌മെന്റുകളുമായി സംയോജിപ്പിച്ച് ഓഫ്ലൈൻ വ്യാപാരികൾക്ക് വിപുലീകൃത പേയ്മെന്റ് ഇക്കോസിസ്റ്റമാണ് എൻഎഫ്സി കാർഡ് സൗണ്ട്ബോക്സിലൂടെ ലഭിച്ചിരുന്നത്. ഏതായാലും സോളാറിൽ പ്രവർത്തിക്കുന്ന സൗണ്ട്ബോക്സ് ഏറെ സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കാം.

അതേ സമയം ബില്ലുകൾ അടയ്ക്കുമ്പോൾ കൺവീനിയൻസ് ഫീസ് (convenience fee) ഈടാക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ പേ എന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ബിൽ പേയ്മെന്റുകൾക്കാണ് കൺവീനിയൻസ് ഫീസ് ഈടാക്കുക. 0.5 ശതമാനം മുതൽ 1 ശതമാനം വരെയാണ് ചാർജ് ഈടാക്കുക. ഒപ്പം ജിഎസ്ടിയും നൽകേണ്ടി വരും. നിലവിൽ സൊമാറ്റോയും മറ്റ് ആപ്പുകളും അവരുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് കൺവീനിയൻസ് ചാർജ് ഈടാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബർ മുതൽ ഗൂഗിൾ പേ ഉപയോഗിച്ച് മൊബൈൽ റീച്ചാർജ് ചെയ്യാൻ കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയിരുന്നു. മൂന്ന് രൂപയാണ് മൊബൈൽ റീചാർജ് ചെയ്യാൻ ഗൂഗിൾ പേ ഈടാക്കുന്നത്. എന്നാൽ യുപിഐ ബാങ്ക് ഇടപാടുകൾക്ക് നിലവിൽ യാതൊരു ഫീസും ഈടാക്കുകയില്ല. ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരികയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2025 ജനുവരിയിൽ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യൺ ഇടപാടുകളാണ് യുപിഐ ഇടപാടിലൂടെ രേഖപ്പെടുത്തിയത്. ഇത് വാർഷികാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ 39 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു. ഡിജറ്റൽ ഇടപാടുകൾ കൂടുതൽ സ്വീകാര്യമാകുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി ഈ അടുത്തായി പുറത്തു വന്നിരുന്നു. യുപിഐ ഉപയോഗിച്ച് ബില്ലുകൾ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം വാട്‌സ്ആപ്പ് കൊണ്ടുവരുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല്, മൊബൈൽ പ്രീപെയ്ഡ് റീചാർജ്, എൽ.പി.ജി ഗ്യാസ് ബില്ല്, ലാൻഡ് ലൈൻ-പോസ്റ്റ് പെയ്ഡ് ബില്ല്, റെൻറ് പേയ്മെന്റ് എന്നിവയെല്ലാം വാട്‌സ്ആപ്പ് വഴി അടയ്ക്കാൻ സാധിക്കും. വാട്‌സ്ആപ്പിന്റെ ബീറ്റ വേർഷൻ 2.25.3.15 ലാണ് ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. അധികം വൈകാതെ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ ലഭ്യമായേക്കും. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇന്ത്യയിലെ സാമ്പത്തിക സർവീസുകൾ വിപുലീകരിക്കാനുള്ള നീക്കത്തിലാണെന്നും ഇതിന്റെ ഭാഗമായാണ് പുത്തൻ ഫീച്ചർ വരുന്നത് എന്നും സൂചനയുണ്ട്.

നേരത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനുമുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. 2020 നവംബറിലായിരുന്നു ഇത്. ഈ അടുത്തായി മെറ്റയുടെ ഉടമസ്ഥതതയിലുള്ള പ്ലാറ്റ്ഫോമുകൾക്ക് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ചജഇക) ഓൺബോർഡിംഗ് പരിധി നീക്കം ചെയ്തതോടെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കുമായി പേയ്‌മെന്റ് സേവനങ്ങൾ വ്യാപിപ്പിക്കാനും വാട്സ്ആപ്പിന് സാധിച്ചു.

ഉടൻ തന്നെ പുറത്തിറങ്ങുന്ന അപ്‌ഡേഷനുകളിലൊന്നിൽ ബിൽ പേയ്മെന്റുകൾക്കുള്ള പുതിയ ഫീച്ചറും കൂടി കൊണ്ടു വരുന്നതോടെ നിലവിലെ യു.പി.ഐ പേയ്മെൻറ് ആപ്പുകൾക്ക് കനത്ത വെല്ലുവിളി ഉയർത്താൻ വാട്‌സ്ആപ്പിന് സാധിക്കും.

FAQs
ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുപിഐ പേയ്‌മെൻറുകൾ നടക്കുന്നത് എവിടെയാണെന്ന് അറിയാമോ

നിലവിലെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലെ മുംബൈയിൽ

പേടിഎം യുപിഐ പേയ്‌മെൻറ് തുടങ്ങിയത് എന്നാണെന്ന് ഓർക്കുന്നുണ്ടോ

2017 ആഗസ്റ്റിൽ

GizBot Technology

More from GizBot

Best Mobiles in India

English summary
Paytm has rolled out a new feature that allows users to download their UPI transaction statements in Excel format. This update provides a detailed breakdown of payments, making it easier for users to track spending and manage finances. The feature is free and allows users to download statements for specific timeframes, offering significant benefits for individuals and small businesses.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X