പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്: ഡെബിറ്റ് കാര്‍ഡ് ഇനി നിങ്ങളുടെ കൈകളിലും

Posted By: Lekshmi S

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാലറ്റായി പേടിഎം മാറിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നില്ലെന്നതും മിനിമം ബാലന്‍സ് ആവശ്യമില്ലെന്നതും ആണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ പ്രധാന ആകര്‍ഷങ്ങള്‍.

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്: ഡെബിറ്റ് കാര്‍ഡ് ഇനി നിങ്ങളുടെ കൈകളിലും

ഇതിന് പുറമെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പേയ്‌മെന്റ്‌സ് ബാങ്കില്‍ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ തുടങ്ങാന്‍ കഴിയും. അക്കൗണ്ടുകള്‍ വഴി അനായാസം വേഗത്തില്‍ ഇടപാടുകള്‍ നടത്താനാകും.

സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ പോലെ വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കാവുന്നതാണ്. ഇതില്‍ അക്കൗണ്ട് ഉടമയുടെ പേര്, പതിനാറ് അക്ക സംഖ്യ, കാലാവധി തീരുന്ന തീയതി, സിവിവി നമ്പര്‍ എന്നിവയുണ്ടാകും. അതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോഴും മറ്റും വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് വഴി പണം നല്‍കാന്‍ കഴിയും.

ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പേടിഎം. ഇതിനായി എന്ത് ചെയ്യണമെന്ന് നോക്കാം.

1. സ്മാര്‍ട്ട്‌ഫോണിലെ പേടിഎം ആപ്പ് ഓപ്പണ്‍ ചെയ്ത് താഴെ വലത് മൂലയില്‍ കാണുന്ന ബാങ്ക് ചിഹ്നത്തില്‍ അമര്‍ത്തുക

2. ഇവിടെ വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ്, ബാലന്‍സ്, സേവിംഗ്‌സ് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കാണാനാകും. ഡെബിറ്റ് & എടിസി കാര്‍ഡ് ഓപ്ഷന്‍ കാണുന്നത് വരെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക

3. അതില്‍ അമര്‍ത്തുമ്പോള്‍ വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ്, ബ്ലോക്ക് യുവര്‍ കാര്‍ഡ്, റിക്വസ്റ്റ് ഫോര്‍ കാര്‍ഡ് തുടങ്ങിയ ഓപ്ഷനുകള്‍ പ്രത്യക്ഷപ്പെടും

4. റിക്വസ്റ്റ് ഫോര്‍ കാര്‍ഡില്‍ അമര്‍ത്തുക

5. അപ്പോള്‍ നിങ്ങള്‍ മറ്റൊരു പേജിലേക്ക് നയിക്കപ്പെടും. അവിടെ കാര്‍ഡിന്റെ വിവരങ്ങള്‍, കാര്‍ഡ് അയക്കേണ്ട വിലാസം എന്നിവ കാണാന്‍ കഴിയും. വിലാസം മാറ്റണമെന്നുള്ളവര്‍ക്ക് ആഡ് ന്യൂ-വില്‍ അമര്‍ത്തി വിലാസം മാറ്റുക

6. എല്ലാ വിവരങ്ങളും കൃത്യമാണെങ്കില്‍ 120 രൂപ അടയ്ക്കുക

7. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡെബിറ്റ് കാര്‍ഡ് നിങ്ങളുടെ വിലാസത്തില്‍ ലഭിക്കും

ഈ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഏത് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയും. ആദ്യ മൂന്ന് ഇടപാടുകള്‍ സൗജന്യമായിരിക്കും.

അതിനുശേഷം ഒരോ തവണ പണം പിന്‍വലിക്കുമ്പോഴും 20 രൂപ വീതം ഈടാക്കും. മിനി സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് പരിശോധന, പിന്‍ മാറ്റല്‍ എന്നിവയ്ക്ക് 5 രൂപ വീതവും നല്‍കണം.

ബജറ്റ് 2018: മൊബൈല്‍ ഫോണുകളുടെ കസ്റ്റം ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചു

English summary
Paytm has launched Payments bank with zero charges on online transactions, no minimum balance requirement and free virtual debit card. Here's how you can get a physical debit card

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot