Home
How to

ഇപ്പോ ശരിയാക്കി തരാം..! ഫോൺ ഹാങ്ങിങ് മാറ്റാനുള്ള എളുപ്പ വഴികൾ ഇതാ

നിങ്ങളുടെ ഫോൺ ഹാങ്ങ് ആവുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുമ്പോൾ, അതൊരു നിരാശാജനകമായ അനുഭവമായിരിക്കും. എന്നാൽ ഈ പ്രശ്‌നം പരിഹരിക്കാനാകുന്നതാണ്. ഹാങ്ങിങ് പ്രശനം പരിഹരിക്കാനായി നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനാകും. നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന പ്രശ്‌ന പരിഹാരങ്ങളെ കുറിച്ചുള്ള സമഗ്രമായ ഒരു ഗൈഡ് ഇതാ.. നിങ്ങളുടെ ഫോൺ ഹാങ്ങാകുമ്പോൾ ആദ്യം ചെയ്യേണ്ടത് ഒരു സോഫ്റ്റ് റീസെറ്റ് നടത്തുക എന്നതാണ്. പ്രതികരിക്കാത്ത ഫോൺ പരിഹരിക്കുന്നതിനുള്ള ആദ്യപടിയാണ് സോഫ്റ്റ് റീസെറ്റ്. നിങ്ങളുടെ ഫോൺ മോഡലിനെ ആശ്രയിച്ച് ഈ പ്രക്രിയ വ്യത്യാസപ്പെടും എന്നത് ഓർക്കുക.

ഫേസ് ഐഡി ഉള്ള ഐഫോണുകളിൽ, വോളിയം അപ്പ് ബട്ടൺ അമർത്തി റിലീസ് ചെയ്യുക, ശേഷം വോളിയം ഡൗൺ ബട്ടൺ അമർത്തി വിടുക, തുടർന്ന് ആപ്പിൾ ലോഗോ ദൃശ്യമാകുന്നതു വരെ സൈഡ് ബട്ടൺ അമർത്തിപ്പിടിക്കുക. പഴയ മോഡലുകൾക്ക്, ആപ്പിൾ ലോഗോ ദൃശ്യമാകുന്നതു വരെ ഹോം ബട്ടണും സൈഡ് (അല്ലെങ്കിൽ മുകളിലെ) ബട്ടണും ഒരുമിച്ച് അമർത്തിപ്പിടിക്കേണ്ടതുണ്ട്.

ഇപ്പോ ശരിയാക്കി തരാം..! ഫോൺ ഹാങ്ങിങ് മാറ്റാനുള്ള എളുപ്പ വഴികൾ ഇതാ

ആൻഡ്രോയിഡ് ഫോണുകളിൽ ഏകദേശം 10-20 സെക്കൻഡ് നേരത്തേക്ക് പവർ ബട്ടൺ അമർത്തിപ്പിടിച്ചാൽ മിക്ക ആൻഡ്രോയിഡ് ഫോണുകളും റീസെറ്റ് ചെയ്യാം. ചില മോഡലുകളിൽ വോളിയം ഡൗൺ ബട്ടണിനൊപ്പം പവർ ബട്ടൺ ഒരുമിച്ച് കുറച്ച് നേരത്തേക്ക് അമർത്തിയാൽ റീസെറ്റ് ആകുന്നതാണ്. സ്റ്റക്ക് ആയി ഇരിക്കുന്ന ഫോണുകൾക്ക് റീസെറ്റ് ഓപ്‌ഷൻ ഡിസ്‌പ്ലെയിൽ ക്ലിക്ക് ചെയ്യാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ കൂടുതൽ കാര്യങ്ങൾ ചെയ്യാതെ തന്നെ ഫോൺ പഴയപടി ആകുന്നതാണ്.
.
നിങ്ങളുടെ ഫോൺ ഹാങ്ങാകുമ്പോൾ ചെയ്യാൻ സാധിക്കുന്ന രണ്ടാമത്തെ കാര്യം നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുക എന്നതാണ്. ബാറ്ററി കുറവായതിനാലോ ഡെഡ് ആയതിനാലോ ചിലപ്പോൾ ഫോൺ ഹാങ്ങ് ആകാൻ സാധ്യത ഉണ്ട്. നിങ്ങളുടെ ഫോൺ ഒരു ചാർജറിലേക്ക് പ്ലഗ് ചെയ്ത് കുറഞ്ഞത് 15-30 മിനിറ്റെങ്കിലും വെക്കുക. ഫോൺ പൂർണ്ണമായും ഡ്രെയിൻ ആയെങ്കിൽ, അത് പ്രതികരിക്കുന്നതിന് കുറച്ച് സമയം എടുത്തേക്കാം.

അടുത്ത വഴി ബാറ്ററി നീക്കം ചെയ്യുക എന്നതാണ്. എന്നാൽ ഈ വിദ്യ എല്ലാ ഫോണുകളിലും സാധിക്കില്ല. ഈ ഇടയായി ഇറങ്ങുന്ന മിക്ക ഫോണുകളും ഇൻ-ബിൽഡ് ബാറ്ററി ആയത്കൊണ്ട് തന്നെ വെറുതെ ബാക്കിലെ കവർ ഊരി ബാറ്ററി എടുക്കാൻ സാധ്യമല്ല. നീക്കം ചെയ്യാവുന്ന ബാറ്ററികളുള്ള ഫോണുകൾക്ക്, പിൻ കവർ അഴിച്ച് ബാറ്ററി നീക്കം ചെയ്യുക. ഫോൺ വീണ്ടും ഓണാക്കുന്നതിന് മുമ്പ് കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുക. ഇത് താൽക്കാലിക തകരാറുകൾ ഇല്ലാതാക്കാൻ സഹായിക്കും.

നാലാമതായി നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് സേഫ് മോഡ് ബൂട്ടിങ് ആണ്. നിങ്ങളുടെ ഫോൺ സേഫ് മോഡിൽ ബൂട്ട് ചെയ്യുന്നത് ഏതെങ്കിലും തേർഡ് പാർട്ടി ആപ്പ് നിങ്ങളുടെ ഫോണിന് പ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ സഹായിക്കും. സേഫ് മോഡ് എല്ലാ തേർഡ് പാർട്ടി ആപ്പുകളും താൽക്കാലികമായി പ്രവർത്തനരഹിതമാക്കും.

എന്നാൽ ഐഫോണുകൾക്ക് സേഫ് മോഡ് ഓപ്‌ഷൻ ഇല്ല. എന്നിരുന്നാലും പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്ത് നോക്കുക. ആൻഡ്രോയിഡ് ഫോണുകളിൽ സേഫ് മോഡിലേക്ക് ബൂട്ട് ചെയ്യാൻ, പവർ ബട്ടൺ അമർത്തിപ്പിടിക്കുക, തുടർന്ന് സേഫ് മോഡ് പ്രോംപ്റ്റ് ദൃശ്യമാകുന്നത് വരെ പവർ ഓഫ് ഓപ്ഷൻ ടാപ്പ് ചെയ്ത് പിടിക്കുക.

ശേഷം സേഫ് മോഡിൽ റീബൂട്ട് ചെയ്യാൻ ok എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്യുക. സേഫ് മോഡിൽ ഫോൺ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, പ്രശ്നമാകുന്ന ആപ്പ് തിരിച്ചറിയാൻ അടുത്തിടെ ഇൻസ്റ്റാൾ ആക്കിയ ആപ്പുകൾ ഓരോന്നായി അൺഇൻസ്റ്റാൾ ചെയ്യുക. അടുത്തിടെ ഇൻസ്റ്റാൾ ആക്കിയ ആപ്പുകൾ അറിയാൻ സെറ്റിങ്സിൽ ആപ്പ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
When your phone hangs or becomes unresponsive, it can be a frustrating experience. But this problem is solvable. There are several things you can do to solve the hangover problem. Here is a comprehensive guide on troubleshooting that you can easily do.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X