നിങ്ങള്‍ ഫോട്ടോഗ്രാഫറാണോ? എങ്കില്‍ നിങ്ങള്‍ക്കായിതാ ചില വെബ് സൈറ്റുകള്‍

By Arathy M K
|

പല ഫോട്ടോഗ്രാഫര്‍മാര്‍ക്കും തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ അവസരം കിട്ടാതെ വരാറുണ്ട്. എങ്കില്‍ നിങ്ങള്‍ വിഷമിക്കണ്ട നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ ഇതാ ഒരവസരം. ഇതാ ഫോട്ടോഗ്രഫിക്കായി കുറേ ഓണ്‍ലൈന്‍ വെബ് സൈറ്റുകള്‍ തുറന്നിരിക്കുന്നു. ഇതില്‍ നിങ്ങള്‍ അകൗണ്ട് തുറന്ന് ഫോട്ടോകള്‍ ഇട്ടാല്‍ മാത്രം മതി നിങ്ങളുടെ കഴിവുതേടി ആളുകള്‍ വന്നുകൊണ്ടേയിരിക്കും

ചില ഫോട്ടോ വെബ് സൈറ്റുകള്‍ കാണു

ഫോട്ടോഷെല്‍റ്റര്‍

ഫോട്ടോഷെല്‍റ്റര്‍

ഫോട്ടോഷെല്‍റ്റര്‍ വളരെ പ്രശസ്തമായ ഫോട്ടോഗ്രഫി സൈറ്റാണ്. ഇതില്‍ അകൗണ്ടുകള്‍ തുറക്കുന്ന ആളിന് മാത്രമേ ഇത് കൈകാര്യം ചെയുവാന്‍ കഴിയു. ഇതില്‍ നിങ്ങള്‍ക്ക് ഫോട്ടോയുടെ വലിപ്പം, അക്ഷരങ്ങളുടെ വലിപ്പം, എന്നിവ നിശ്ചയിക്കാം. നിങ്ങളുടെ അനുവാദമിലാതെ ഫോട്ടോകളെ ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് കാണുവാനും, മേടിക്കുവാനും ഓണ്‍ലൈനിലൂടെ കഴിയും.

 

 

 ഓരോസ്സോ

ഓരോസ്സോ

വളരെ വേഗത്തില്‍ ഇതില്‍ അകൗണ്ട് തുടങ്ങാം. ഈ സൈറ്റിന്റെ ഗുണമെന്തെന്നാല്‍ നിങ്ങള്‍ ഇടുന്ന ഫോട്ടോകള്‍ ആരെങ്കിലും വാങ്ങുന്നുണ്ടോ, ഇത് കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടോയെന്ന് നിരീക്ഷിക്കാം. 14 ദിവസം വരെ നോക്കാം. ഇല്ലെങ്കില്‍ അകൗണ്ട് പിന്‍വലിക്കാം, ഉണ്ടെങ്കില്‍ തുടര്‍ന്ന് പോക്കാം

ഫൊലിഒലിങ്ക്

ഫൊലിഒലിങ്ക്

ഈ സൈറ്റ് ഐപാടിലും, ഐഫോണുകളിലൂടെയും ആളുകള്‍ക്ക് ഇത് ഉപയോഗിക്കാം. ഫോട്ടോകള്‍ ഒന്നുംതന്നെ പോകുന്നിലെങ്കില്‍ നിങ്ങള്‍ക്ക്. അടുത്ത ഫോട്ടോ സെക്ഷനില്‍ അകൗണ്ട് തുടങ്ങാം അതും7 ദിവസംകൊണ്ട്

 

 

ഫൊളിയോ എച്ച്ഡി

ഫൊളിയോ എച്ച്ഡി

ഇതില്‍ 3 രീതിയില്‍ അകൗണ്ടുകള്‍ തുറക്കാം. ബേസിക്ക്, പവര്‍, പ്രോ എന്നിങ്ങനെയാണ് പേരുകള്‍ നല്‍ക്കിയിരിക്കുന്നത്. ബേസിക്കില്‍ 36 ഫോട്ടോകള്‍ ഇടാം. പക്ഷേ മാറ്റങ്ങള്‍ ഒന്നും തന്നെ ചെയ്യുവാന്‍ കഴിയില്ല. പവര്‍ ,പ്രോ എന്നീ വിഭാഗത്തില്‍ കൂടുതലും ഫോട്ടോകള്‍ ഇടാം, സ്വകാര്യത നിലനിര്‍ത്താം. ഈ പ്ലാനുകള്‍ക്കെല്ലാം പൈസ അടയ്ക്കണം
എങ്കില്‍ മാത്രമേ അകൗണ്ടുകള്‍ തുറക്കുവാന്‍ കഴിയു

 

 

 വണ്‍ എക്‌സ്

വണ്‍ എക്‌സ്

സോഷ്യല്‍ നെറ്റുവര്‍ക്കിങ് സൈറ്റു പോലെയാണ്. അതുകൊണ്ട് തന്നെ അതിവേഗത്തില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. പക്ഷേ മറ്റുള്ള സൈറ്റുപോലെ ഇതില്‍ ഫോട്ടോകള്‍ ഇടുവാന്‍ കഴിയില്ല അതിന് ചില നിബന്ധനകളുണ്ട്
നമ്മള്‍ ഇടുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഫോട്ടോ ആദ്യം വണ്‍ എക്‌സിലെ ഉയര്‍ന്ന ഉദോഗസ്ഥര്‍കാണും എന്നിട്ട് അവരായിരിക്കും ഫോട്ടോകള്‍ തീരുമാനിക്കുക

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X