പിഎം കിസാൻ യോജന: സമയ പരിധിക്കുള്ളിൽ ഇ കെവൈസി പൂർത്തിയാക്കാം

|

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനത്തിനും ജനങ്ങളുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികളും പരിപാടികളും പ്രഖ്യാപിച്ചിരുന്നു. അത്തരത്തിലുള്ള ഒരു കേന്ദ്ര സർക്കാർ യോജനയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന അല്ലെങ്കിൽ പ്രധാനമന്ത്രി കിസാൻ യോജന. കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന സർക്കാർ പദ്ധതികളിൽ ഒന്ന് കൂടിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന. പദ്ധതിയുടെ 11ാം ഗഡു ലഭിക്കാൻ ആഗ്രഹിക്കുന്ന കർഷകർ നിർബന്ധിത ഇ കെവൈസി ഫോം ഫിൽ ചെയ്യേണ്ടതുണ്ട്.

 

പിഎം കിസാൻ യോജന: ഇ കെവൈസി വിശദാംശങ്ങൾ

പിഎം കിസാൻ യോജന: ഇ കെവൈസി വിശദാംശങ്ങൾ

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന അല്ലെങ്കിൽ പ്രധാനമന്ത്രി കിസാൻ യോജന കേന്ദ്ര സർക്കാരിന്റെ പ്രധാന പരിപാടികളിൽ ഒന്ന് ആണ്. ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഇ കെവൈസി ഫോം നിർബന്ധമാക്കുന്നത്. പ്രധാനമന്ത്രി കിസാൻ യോജനയുടെ ഇ കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി മാർച്ച് 25 ആണ്.

ഈ കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ ആമസോണിലൂടെ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാംഈ കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ ആമസോണിലൂടെ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

പിഎം കിസാൻ

ഇനി മണിക്കൂറുകൾ മാത്രമാണ് പിഎം കിസാൻ വെബ്സൈറ്റിൽ കർഷകർക്കുള്ള ഇ കെവൈസി പൂർത്തിയാക്കാൻ ഉള്ളത്. പിഎം കിസാൻ ഇ കെവൈസി പൂർത്തിയാക്കുന്നത് വളരെ എളുപ്പം ചെയ്യാവുന്ന പ്രോസസുകളിൽ ഒന്നാണ്. ഇ കെവൈസി പൂർത്തിയാക്കുന്നതിനുള്ള ഡയറക്ട് ലിങ്കും ചുവടെ നൽകിയിരിക്കുന്നു. വളരെ ലളിതമായ സ്റ്റെപ്പുകൾ മാത്രമാണ് ഇ കെവൈസി ചെയ്യാൻ ഉള്ളത്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഇ കെവൈസി പൂർത്തിയാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പിഎം കിസാൻ വെബ്‌സൈറ്റിൽ ഇ കെവൈസി പൂർത്തിയാക്കാം
 

പിഎം കിസാൻ വെബ്‌സൈറ്റിൽ ഇ കെവൈസി പൂർത്തിയാക്കാം

പിഎം കിസാൻ വെബ്സൈറ്റിൽ ഇ കെവൈസി പ്രോസസ് പൂർത്തിയാക്കുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

 

 • ഇതിനായി ആദ്യം പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.
 • നേരിട്ടുള്ള ആക്‌സസിനായി നിങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ് https://pmkisan.gov.in/
 • ഘട്ടം 2: അടുത്തതായി, വെബ്‌പേജിന്റെ വലത് വശത്ത് ഇ കെവൈസി ഓപ്ഷൻ കാണാം, ഈ ബട്ടൺ സെലക്റ്റ് ചെയ്യുക
 • ഇപ്പോൾ, ആവശ്യമായ വിശദാംശങ്ങൾ, അതായത് നിങ്ങളുടെ ആധാർ കാർഡ് നമ്പർ നൽകുക
 • ഇ കെവൈസി പ്രോസസ് പൂർത്തിയാക്കാൻ നിങ്ങൾ ക്യാപ്‌ച കോഡും എന്റർ ചെയ്യണം
 • ജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

  കെവൈസി
  • അടുത്തതായി, ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പർ നൽകാൻ പേജ് റീലോഡ് ചെയ്യും
  • ഇവിടെ മൊബൈൽ നമ്പർ എന്റർ ചെയ്യണം
  • തുടർന്ന്' ഗെറ്റ് ഒടിപി ' ബട്ടൺ സെലക്റ്റ് ചെയ്യണം.
  • ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി എന്റർ ചെയ്യുക
  • നിങ്ങളുടെ ഇ കെവൈസി പ്രോസസ് പൂർത്തിയാകും
  • പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി

   പുതിയതായി നൽകിയ വിവരങ്ങൾ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്ലാറ്റ്ഫോമിലെ ക്രെഡൻഷ്യലുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉപയോക്താക്കൾ ഉറപ്പ് വരുത്തണം. എങ്കിൽ മാത്രമെ ഇ കെവൈസി പ്രോസസ് പൂർത്തിയാകൂ. ഇല്ലെങ്കിൽ അത് ആസാധുവായതായി രേഖപ്പെടുത്തും. ഈ സാഹചര്യത്തിൽ, ഉപയോക്താക്കൾ ആധാർ സേവാ കേന്ദ്രവുമായി ബന്ധിപ്പെടേണ്ടി വരും.

   15000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച 6 ജിബി റാം സ്മാർട്ട്ഫോണുകൾ15000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച 6 ജിബി റാം സ്മാർട്ട്ഫോണുകൾ

   സമ്മാൻ നിധി യോജന

   പിഎം കിസാൻ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ കെവൈസി നിർബന്ധമാണ് എന്ന് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഒതന്റിക്കേഷനും ബയോമെട്രിക് ഓതന്റിക്കേഷനുമായി ഫാർമർ കോർണറിലെ ഇ കെവൈസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യാൻ നിർദേശിച്ചിരിക്കുന്നു. അടുത്തുള്ള സിഎസ്സി സെന്റർ വഴിയും ഇത് ചെയ്യാൻ കഴിയും.

Best Mobiles in India

English summary
Pradhan Mantri Kisan Samman Nidhi Yojana or PM Kisan Yojana is a Central Government scheme. The Pradhan Mantri Kisan Samman Nidhi Yojana is one of the government schemes that directly benefit the farmers. Farmers who want to get the 11th installment of the scheme are required to fill up the mandatory E-KYC form.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X