Home
How to

ഡാറ്റയ്ക്ക് സ്പീഡ് ഇല്ലേ, കറങ്ങി മടുത്തോ? നമ്പർ മാറാതെ സിം എയർടെലിലേക്ക് പോർട്ട് ചെയ്യാൻ വഴി ഇതാ

നമ്മുടെ രാജ്യത്ത് ടെലിക്കോം സേവനങ്ങൾക്കായി ആശ്രയിക്കാവുന്ന നാല് പ്രധാന കമ്പനികളാണ് ഉള്ളത്. ജിയോ, എയർടെൽ, വിഐ (വൊഡാഫോൺ ഐഡിയ), ബിഎസ്എൻഎൽ. ഇതിൽ ചില കമ്പനികൾ വർഷങ്ങളുടെ പാരമ്പര്യമൊക്കെ അ‌വകാശപ്പെടുമെങ്കിലും വരിക്കാർക്ക് തൃപ്തിപോര. പാരമ്പര്യം ഉണ്ടെന്നുകരുതി ഡാറ്റയ്ക്ക് സ്പീഡ് കൂടില്ല. അ‌തിന് മികച്ച നെറ്റ്വർക്ക് കവറേജ് വേണം.

5ജി എത്തിയ ഈ കാലഘട്ടത്തിൽ പോലും നിരവധി ഉപയോക്താക്കൾ ഡാറ്റയ്ക്ക് വേഗതയില്ലാതെ ബുദ്ധിമുട്ടുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. മറ്റ് പലവിധ നെറ്റ്വർക്ക് പ്രശ്നങ്ങളും നിലനിൽക്കുന്നു. ഇങ്ങനെയുള്ള അ‌വസരങ്ങളിൽ ടെലിക്കോം വരിക്കാർക്ക് അ‌വരുടെ സിം കാർഡ് നമ്പർ മാറാതെ തന്നെ അ‌നുയോജ്യമായ മറ്റ് കമ്പനികളുടെ സേവനങ്ങൾ തേടാൻ അ‌വസരമുണ്ട്.

നമ്പർ മാറാതെ സിം എയർടെലിലേക്ക് പോർട്ട് ചെയ്യാൻ വഴി

ഇന്ത്യയിൽ ഇന്ന് ഏറ്റവും അ‌ധികം വരിക്കാർ പുതിയതായി ചേർന്നുകൊണ്ടിരിക്കുന്ന ടെലിക്കോം സ്ഥാപനങ്ങളിൽ ഒന്നാണ് എയർടെൽ. ഡാറ്റ വേഗത, മികച്ച സേവന നിലവാരം എന്നിവയൊക്കെ എയർടെലിലേക്കുള്ള ഈ മാറ്റത്തിന് കാരണമാകുന്നു. തങ്ങളുടെ ടെലിക്കോം കമ്പനി നൽകുന്ന സേവനങ്ങളിൽ തൃപ്തിയില്ലാത്ത വരിക്കാർക്ക് മൊ​ബൈൽ നമ്പർ മാറാതെ തന്നെ എയർടെലിലേക്ക് ഈസിയായി പോർട്ട് ചെയ്യാൻ അ‌വസരമുണ്ട്.

നിരവധി ആളുകൾ ഉപയോഗിക്കാൻ താൽപര്യം ​പ്രകടിപ്പിച്ചിരിക്കുന്ന നെറ്റ്വർക്ക് ആണ് എയർടെലിന്റേത്. നിലവിൽ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പർ മാറാതെ ഓൺ​ലൈനായും ഓഫ്​ലൈനായും എയർടെലിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കും. എളുപ്പത്തിൽ കാര്യം നിർവഹിക്കാൻ ഓൺ​ലൈൻ ആണ് കൂടുതൽ സൗകര്യം. തൊട്ടടുത്ത് എയർടെൽ സ്റ്റോർ ഉണ്ടെങ്കിൽ അ‌വിടെ എത്തി ഓഫ്​ലൈൻ ആയും നമ്പർ പോർട്ട് ചെയ്യാം.

നിലവിലെ നമ്പർ മാറാതെ ഓൺലൈനായി എയർടെലിലേക്ക് പോർട്ട് ചെയ്യാനുള്ള വഴി: ആദ്യം https://www.airtel.in/mnp/ എന്ന അ‌ഡ്രസ് സന്ദർശിക്കുക. അ‌തല്ലെങ്കിൽ എയർടെലിന്റെ ഔദ്യോഗിക വെബ്​സൈറ്റ് സന്ദർശിച്ച് എംഎൻപിയ്ക്കായുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് അ‌വിടെ ദൃശ്യമാകുന്നതിൽ ഒരു റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക. അ‌പ്പോൾ പുതിയൊരു പേജിലേക്ക് എത്തും.

അ‌വിടെ പേര്, മൊബൈൽ നമ്പർ, സ്ഥലം എന്നിവ ആവശ്യപ്പെടുന്ന ഒരു ഫോം കാണും. നോ യുവർ കസ്റ്റമർ (കെ‌വൈ‌സി) വാല്യുവേഷൻ ലഭിക്കുന്നതിന് നിങ്ങളുടെ അഡ്രസ് പൂരിപ്പിച്ച് നൽകുക. തുടർന്ന് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. പിന്നീട് സിം ഡെലിവറിക്കായി അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാൻ ഒരു കോൾ ലഭിക്കും.

അ‌തിനിടെ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ തുടങ്ങിയ ഐഡന്റിറ്റിയും അഡ്രസ് പ്രൂഫുകളും കൈയിൽ കരുതുക. സിം കാർഡ് കൈമാറാൻ എയർടെൽ എക്സിക്യൂട്ടീവ് നിങ്ങളുടെ വിലാസത്തിലേക്കെത്തും. എക്സിക്യൂട്ടീവ് എത്തിക്കഴിഞ്ഞാൽ, "PORT" എന്ന ടൈപ്പ് ചെയ്ത് നിങ്ങളുടെ നമ്പർ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് അയയ്ക്കുക.

നമ്പർ മാറാതെ സിം എയർടെലിലേക്ക് പോർട്ട് ചെയ്യാൻ വഴി

മെസേജ് അയച്ചാൽ എട്ട് നമ്പരുകളുള്ള യുണീക്ക് പോർട്ടിംഗ് കോഡ് ( UPC ) ലഭിക്കും. യുപിസി കോഡ് നാല് ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ് കോഡിനോടൊപ്പം, നിങ്ങളുടെ വിലാസവും ഐഡന്റിറ്റി പ്രൂഫുകളും എക്സിക്യൂട്ടീവിന് നൽകുക. അടുത്ത 48 മണിക്കൂറിനുള്ളിൽ പഴയ നമ്പർ പുതിയ എയർടെൽ നെറ്റ്വർക്കിലേക്ക് മാറും.

ഇതേ രീതിയിൽ തന്നെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സിം കാർഡുകൾ എയർടെലിലേക്ക് മാറ്റാം. ഓൺ​ലൈനായി മൊ​ബൈൽ നമ്പർ പോർട്ടബിലിറ്റി നടത്താൻ ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക്​ തൊട്ടടുത്ത എയർടെൽ സ്റ്റോറിൽ എത്തിയും എയർടെലിലേക്ക് സിം പോർട്ട് ചെയ്യാവുന്നതാണ്. ഏറെ ലളിതമായ നടപടിക്രമങ്ങൾ ആണ് ഇവിടെയും നട​ത്താനുള്ളത്.

എയർടെലിലേക്ക് ഓഫ്​ലൈനായി സിം പോർട്ട് ചെയ്യാനുള്ള വഴി: തൊട്ടടുത്തുള്ള എയർടെൽ സ്റ്റോർ കണ്ടെത്തി വിലാസം, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ രേഖകളുമായി അ‌വിടെയെത്തുക. തുടർന്ന് യുപിസി കോഡ് ജനറേറ്റ് ചെയ്യുന്നതിനായി 1900 എന്ന നമ്പറിലേക്ക് PORT എന്ന് എസ്എംഎസ് അ‌യയ്ക്കുക.

നമ്പർ മാറാതെ സിം എയർടെലിലേക്ക് പോർട്ട് ചെയ്യാൻ വഴി

തുടർന്ന് 1901-ൽ നിന്ന് എസ്എംഎസ് വഴി ഒരു കോഡ് ലഭിക്കും. നിങ്ങളുടെ എയർടെൽ പോർട്ട്-ഇൻ അഭ്യർത്ഥന ആരംഭിക്കാൻ സ്റ്റോർ എക്സിക്യൂട്ടീവുകളിൽ ഒരാൾ ആവശ്യപ്പെടുന്നതിനാൽ കോഡ് ശ്രദ്ധിക്കുക. തുടർന്ന് മറ്റൊരു മൊബൈൽ നമ്പർ, അഡ്രസ് പ്രൂഫ്, യുപിസി കോഡിനൊപ്പം കൺഫർമേഷനായി ഒടിപി വഴി ലഭിച്ച കോഡ് എന്നിവ നൽകുക.

ശേഷം പ്രാരംഭ റീചാർജ് പ്ലാനിനായി പണമടയ്ക്കേണ്ടതുണ്ട്. അ‌തും പൂർത്തിയാക്കിയാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ആക്ടീവാകുന്ന പുതിയ എയർടെൽ സിം ലഭിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. എയർടെൽ താങ്ക്സ് ആപ്പ് വഴി എംഎൻപി ട്രാക്ക് ചെയ്യാനുള്ള ഓപ്ഷൻ എയർടെൽ നൽകിയിട്ടുണ്ട്. പോർട്ട്-ഇൻ നമ്പർ ഉപയോഗിച്ച് ആപ്പിൽ സൈൻ ഇൻ ചെയ്യാം.

More from GizBot

Best Mobiles in India

English summary
There are two ways to port the number we are currently using to Airtel without changing it. online and offline. If there is an Airtel store nearby, you can go there and port the number offline. Online mode is more convenient for doing the thing easily.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X