ക്ലൗഡ് ഡാറ്റ സുരക്ഷിതമാണോ?

|

ക്ലൗഡ് സ്‌റ്റോറേജുകള്‍ ഇപ്പോള്‍ ഏറെയുണ്ട്. ഇവയില്‍ മിക്കതും സൗജന്യമാണ്. നമുക്ക് നമ്മുടെ പേഴ്‌സണല്‍ ഫയലുകള്‍ ഉള്‍പ്പെടെ ക്ലൗസ് സ്റ്റോറേജില്‍ സൂക്ഷിച്ചു വയ്ക്കാം. എന്നാല്‍ നിങ്ങള്‍ എത്രത്തോളം സൂക്ഷിച്ചു വച്ചാലും അത് സുരക്ഷിതമാണോ എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടാകും.

87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുമായി വോഡാഫോണ്‍!87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുമായി വോഡാഫോണ്‍!

ക്ലൗഡ് ഡാറ്റ സുരക്ഷിതമാണോ?

എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പെന്‍ഡ്രൈവുകളേക്കാള്‍ സൗകര്യപ്രദമാണ് ക്ലൗഡ് സ്റ്റോറേജുകള്‍. ക്ലൗഡ് സ്‌റ്റോറേജുകള്‍ അത്ര സുരക്ഷിതം അല്ല. എന്നാല്‍ നിങ്ങള്‍ പേടിക്കേണ്ട! ക്ലൗഡ് സ്‌റ്റോറേജുകള്‍ സുരക്ഷിതമാക്കാന്‍ ഈ താഴെ പറയുന്ന ടിപ്‌സുകള്‍ നോക്കുക..

ഡാറ്റ ബാക്കപ്പ് ചെയ്യുക

ഡാറ്റ ബാക്കപ്പ് ചെയ്യുക

നിങ്ങളുടെ ഡാറ്റ നിയന്ത്രിക്കുന്നതിന് എപ്പോഴും ബാക്കപ്പ് ഡാറ്റ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതായത് നിങ്ങളുടെ ഡാറ്റയ്ക്ക് ഒരു ഇലക്ട്രോണിക് കോപ്പി ഉണ്ടായിരുന്നാല്‍ യഥാര്‍ത്ഥ ഡാറ്റ നഷ്ടപ്പെട്ടാലും ആക്‌സസ് ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ക്ക് ഒരു ക്ലൗഡ് ഡാറ്റ ഉണ്ടെങ്കില്‍ ഫിസിക്കല്‍ സ്റ്റോറേജ് ഡിവൈസുകളായ ഹാര്‍ഡ് ഡിസ്‌ക്ക് അല്ലെങ്കില്‍ തമ്പ് ഡ്രൈവില്‍ ബാക്കപ്പ് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലോ സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന്‍ ആയാലോ അത് ആക്‌സസ് ചെയ്യാന്‍ സാധിക്കും.

നോക്കിയ 9 വീഡിയോ ഡ്യുവല്‍ ക്യാമറ സവിശേഷത, നോക്കിയ 8നെ പോലെയാണോ?നോക്കിയ 9 വീഡിയോ ഡ്യുവല്‍ ക്യാമറ സവിശേഷത, നോക്കിയ 8നെ പോലെയാണോ?

 

ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ക്ലൗഡ് സോവനങ്ങള്‍ ഉപയോഗിക്കുക

ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ക്ലൗഡ് സോവനങ്ങള്‍ ഉപയോഗിക്കുക

ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍,നിങ്ങളുടെ സ്വകാര്യതയെ സുരക്ഷിതമാക്കുന്നതിനുളള എളുപ്പ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ക്ലൗഡ് ഡാറ്റ ലോക്കല്‍ എന്‍ക്രിപ്ഷന്‍. നിങ്ങള്‍ക്ക് ഡാറ്റ ആക്‌സസ് അനുവദിക്കുന്നതിനു മുന്‍പ് ഡീക്രിപ്ഷന്‍ ആവശ്യമായതിനാല്‍ ഇത് ഒരു അധിക സുരക്ഷിത ഭലം നല്‍കുന്നു.

ക്ലൗഡില്‍ ചേര്‍ക്കുന്നതിനു മുന്‍പ് ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുക

ക്ലൗഡില്‍ ചേര്‍ക്കുന്നതിനു മുന്‍പ് ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുക

ക്ലൗഡ് ഡാറ്റയില്‍ നിങ്ങളുടെ ഡാറ്റകള്‍ ചേര്‍ക്കുന്നതിനു മുന്‍പ് എല്ലാ ഡാറ്റകളും എന്‍ക്രിപ്റ്റ് ചെയ്തിരിക്കണം. അതിനായി ക്ലൗഡ് പ്രൊട്ടക്ഷന്‍ ആപ്പ് (Cloud protection app) ഡൗണ്‍ലോഡ് ചെയ്യുക. അതില്‍ പാസ്‌വേഡ് നല്‍കി സീക്രറ്റ് കീ സീക്വന്‍സ് (Secreat key sequence) സൃഷ്ടിക്കുക.

കമ്പ്യൂട്ടര്‍ അപ്‌ഡേറ്റ് ചെയ്യുക

കമ്പ്യൂട്ടര്‍ അപ്‌ഡേറ്റ് ചെയ്യുക

നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റവും ബ്രൗസറുമൊക്കെ ഇടയ്ക്ക് അപ്‌ഡേറ്റ് ചെയ്യുക. പല പ്രശ്‌നങ്ങളും പരിഹരിക്കുന്നത് അപ്‌ഡേറ്റിലൂടെയാണ്. കൂടാതെ ആന്റിവയറസുകള്‍ സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യുക.

മികച്ച സേവനങ്ങള്‍

മികച്ച സേവനങ്ങള്‍

ഇന്നത്തെ കാലഘട്ടത്തില്‍ ഒരുപാട് കമ്പനികള്‍ സ്റ്റോറേജ് വാഗ്ദാനവുമായി എത്തുന്നുണ്ട്. നിങ്ങള്‍ ഡാറ്റകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനു മുന്‍പ് അത് എത്രത്തോളം വിശ്വസനീയം ആണെന്ന് നോക്കുക. ചില കമ്പനികള്‍ സ്റ്റോറേജുകള്‍ വാഗ്ദാനം ചെയ്തിരുന്നാലും അത്ര സുരക്ഷിതമല്ല. അതു പോലെ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഡാറ്റകള്‍ സ്‌കാന്‍ ചെയ്യാനും ശ്രദ്ധിക്കുക. ഇത് വളരെ അത്യാവശ്യമാണ്.

ഒരു പോലെ ഡാറ്റ പ്ലാനുകള്‍ നല്‍കി എയര്‍ടെല്‍/ ജിയോ യുദ്ധം: ആര് വിജയി?ഒരു പോലെ ഡാറ്റ പ്ലാനുകള്‍ നല്‍കി എയര്‍ടെല്‍/ ജിയോ യുദ്ധം: ആര് വിജയി?

Best Mobiles in India

English summary
From Google Drive to Dropbox, cloud solutions store your data online and provide you with the ease of accessing them at any place and time where Internet connection is available.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X