Home
How to

ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായഭേദമെന്യേ എല്ലാവരും ഉപയോഗിക്കുന്ന ഗാഡ്ജറ്റ് ആണ് മൊബൈൽ ഫോൺ. പലരുടെയും ഉപയോഗ രീതികൾ പലതാണെങ്കിലും ഉപയോഗിക്കേണ്ട വിധം ഒന്ന് തന്നെയാണ്. ഏത് ഗാഡ്ജറ്റ് ആണെങ്കിലും ഉപയോഗിക്കേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ അതിന് കേടുപാടുകൾ സംഭവിക്കും. ചിലപ്പോൾ അപകടങ്ങൾ വരെ ഉണ്ടായേക്കാം. നിങ്ങൾക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

പലരും ഉറങ്ങുമ്പോൾ പോലും തലയണയുടെ അടിയിൽ ഫോൺ വെക്കുന്ന പതിവ് ഉണ്ട്. എന്നാൽ ഈ ഇടയായി വരുന്ന വാർത്തകൾ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ച സംഭവം മുതൽ മൊബൈല്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച വാർത്ത വരെ ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്.

ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഈ സാഹചര്യത്തിൽ എല്ലാവരുടെയും മനസിൽ ഉയരുന്ന വരുന്ന ചില സംശയങ്ങൾ ഉണ്ട്. എങ്ങനെയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതെങ്ങനെ തടയാം? ഇതിനെല്ലാം ശാസ്ത്രീയമായ ഉത്തരങ്ങളും പ്രതിവിധികളും ഉണ്ട്. വിദഗ്ധർ പറയുന്നതനുസരിച്ച് ഫോൺ പൊട്ടിത്തെറിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. എന്നാൽ അവരുടെ അഭിപ്രായത്തിൽ ഫോണുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഫോൺ പൊട്ടിത്തെറിക്കുന്നതിന്റെ പ്രധാന കാരണം ബാറ്ററി തകരാർ ആണ്. ബാറ്ററി തകരാർ പല കാരണങ്ങളാൽ സംഭവിക്കാം. പുതിയ സ്മാർട്ഫോണുകളിൽ ലിഥിയം-അയൺ ബാറ്ററികളാണ് ഉള്ളത്. ബാറ്ററികൾ റീചാർജ് ചെയ്യാൻ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന കർത്തവ്യം. ഇവ ഒരു പരിധിയിൽ കൂടുതൽ ചൂടായാൽ ബാറ്ററി പൊട്ടിത്തെറിക്കുകയും അപകടങ്ങകൾക്ക് വഴിയൊരുക്കുകയും ചെയ്യും.

ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചാർജിൽ ഇരിക്കുന്ന ബാറ്ററികൾ ചൂടാകും എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതുപോലെ തന്നെ അമിതമായി പ്രവർത്തിക്കുന്ന ഫോണുകളും ചൂടാകും. ഇത്തരത്തിൽ ചൂടാകുന്ന ബാറ്ററികളുടെ രാസഘടന താറുമാറാകുകയും അത് ഫോൺ പൊട്ടിത്തെറിക്കാൻ കാരണമാകുകയും ചെയ്യും. തെർമൽ റൺഎവേ എന്ന് പറയുന്ന ഒരു ചെയിൻ റിയാക്ഷൻ ആണ് ചൂടാകുമ്പോൾ ബാറ്ററിയിൽ ഉണ്ടാകുന്നത്. ചൂടാകുന്നത് പോലെ ഫോൺ കയ്യിൽ നിന്ന് താഴെ വീഴുമ്പോഴും ബാറ്ററികൾക്ക് ഡാമേജ് സംഭവിക്കും എന്ന കാര്യവും ഓർമയിൽ വയ്ക്കുക.

ഫോൺ ഏറെ നേരം വെയിലത്ത് വയ്ക്കുന്നത്, മാൽവെയർ, സിപിയുവിന്റെ അമിതമായ പ്രവർത്തനം, ചാർജിംഗിലെ പ്രശ്‌നം എന്നിവയെല്ലാം ഫോൺ ചൂടാകുന്നതിന് കാരണങ്ങളാണ്. കാലങ്ങളായി ഉപയോഗിക്കുന്ന ഫോണുകളുടെ ആന്തരിക ഘടകങ്ങൾ വീർക്കുമ്പോൾ ഫോൺ അമിതമായി ചൂടാകാറുണ്ട്. ഇതും ഫോൺ പൊട്ടിത്തെറിക്ക് കാരണമാകും. മാനുഫാക്ചറിംഗ് ഡിഫക്ടും ഫോൺ പൊട്ടിത്തെറിക്കുന്നതിന് കാരണമാണ്.

ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇനി നിങ്ങളുടെ അടുത്ത സംശയം ഫോൺ പൊട്ടിത്തെറിക്കുന്നതിന് മുൻപ് സൂചനകൾ ലഭിക്കുമോ എന്നായിരിക്കാം. ഏത് വസ്തു പൊട്ടിത്തെറിക്കുന്നതിനു മുന്നേയും പുക വരുകയോ കൈ പൊള്ളുകയോ മറ്റോ ചെയ്യാറുണ്ട്. എന്നാൽ ഫോണുകളുടെ കാര്യത്തിൽ ഇത് എപ്പോഴും സംഭവിക്കണമെന്നില്ല. ഫോൺ പൊട്ടിത്തെറിക്കും മുൻപ് കൃത്യമായ സൂചനകളൊന്നും തന്നെയുണ്ടാകില്ല. പെട്ടന്ന് ഉണ്ടാകുന്ന പൊട്ടിത്തെറിയിൽ അടുത്തുള്ളവർക്ക് പരുക്കേൽക്കാനും സാധ്യത ഉണ്ട്.

നിങ്ങളുടെ അടുത്ത സംശയത്തിനുള്ള ഉത്തരം ഇതാ.. ഫോൺ പൊട്ടിത്തെറിക്കുന്നത് എങ്ങനെ തടയാം? ഫോൺ പൊട്ടിത്തെറിക്കും മുന്നേ സൂചനകൾ നൽകിയില്ലെങ്കിലും ഫോണുകൾ അപകടമാകും വിധം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് മനസിലാക്കാൻ ചില ലക്ഷണങ്ങൾ കാണിക്കും. ചാർജിൽ ഇരിക്കുന്ന ഫോൺ ചൂടാകുന്നു എന്ന് മനസിലായാൽ ഉടൻ തന്നെ അൺപ്ലഗ് ചെയ്യുക. ചൂട് മാറിയതിന് ശേഷം വീണ്ടും ചാർജ് ചെയ്യുമ്പോൾ ചൂടാകുന്നുണ്ട് എങ്കിൽ അടുത്തുള്ള മൊബൈൽ സെർവീസറുമായി ബന്ധപെടുക.

നേരത്തെ പറഞ്ഞത് പോലെ ബാറ്ററി വീർക്കുന്നതാണ് മറ്റൊരു കാരണം. ഫോണിന്റെ പിൻഭാഗം വീർത്തിരിക്കുക, ഒരു കാരണവും കൂടാതെ സ്ക്രീൻ പൊട്ടുക, ഫോൺ നിരപ്പായ സ്ഥലത്തു വെക്കുമ്പോൾ ചേർന്ന് ഇരിക്കാതിരിക്കുക എന്നിവയെല്ലാം ബാറ്ററി തകരാറിന്റെ ലക്ഷണങ്ങൾ ആണ്. ഇവ അപകടത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ് എന്ന് മനസിലാക്കി ഉടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സർവീസ് സെന്ററുമായി ബന്ധപ്പെടുക.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ തകരാറുകൾ ഇല്ലാതാക്കാൻ സാധിക്കും. ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകൾ ഒഴിവാക്കാനായി നല്ല ഫോൺ കവർ ഉപയോഗിക്കുക. ഓരോ ഫോണിനും അനുയോജ്യമായ ഫോൺ കവറുകളിൽ കണ്ടെത്തി അവ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉറങ്ങുമ്പോൾ ഫോൺ ചാർജിൽ ഇടാതിരിക്കുക, ഫോൺ മുഴുവനായി ചാർജ് ആയാൽ ഉടൻ അൺപ്ലഗ് ചെയ്യുക, ഫോൺ ബാറ്ററി 30 ശതമാനത്തിലേക്ക് താഴുമ്പോൾ തന്നെ ചാർജ് ചെയ്യുക എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

വെയിലുള്ള ഇടങ്ങളിലോ ചൂട് കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലോ ഫോൺ വെക്കാതിരിക്കുക. നിങ്ങളുടെ ഫോണുകൾക്ക് കമ്പനി നൽകിയ ചാർജറുകൾ മാത്രം ഉപയോഗിക്കുക. ചാർജർ നശിച്ച് പോയെങ്കിൽ ആ കമ്പനിയുടെ ചാർജർ തന്നെ മേടിക്കുവാൻ ശ്രദ്ധിക്കുക. മറ്റ് ഫോൺ ചാർജറുകൾ ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക. എന്നിരുന്നാലും മാനുഫാക്ച്ചറിങ് ഡിഫെക്ട് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ തടയാൻ കഴിയില്ല.

Best Mobiles in India

English summary
There are some main reason of why phone got explored. These are some steps and suggestions to prevent this. Battery heating is the main reason for phone explode. Dont charge your phone while you sleep.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X