Home
How to

വാട്സ്ആപ്പ് കോൾ ചെയ്യാറുണ്ടോ, എങ്കിൽ ഉടൻ സെറ്റിങ്സിലേക്ക് പോയി ഈ മാറ്റം വരുത്തുക; സുരക്ഷ ഉറപ്പ്!

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ആപ്പാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങൾക്ക് സഹായകമാകുന്ന നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഇതിനകം കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഫീച്ചറുകളാൽ അ‌ടിയ്ക്കടി നവീകരിക്കപ്പെടുന്നതിനാൽ വാട്സ്ആപ്പ് ഉപയോഗം എപ്പോഴും രസകരമായി മാറുന്നു. എന്നാൽ ഓൺ​ലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് വാട്സ്ആപ്പും ഒരു പാരയായി മാറാറുണ്ട്.

കോടിക്കണക്കിന് പേർ ഉപയോഗിക്കുന്ന ഒരു മാധ്യമമാണ് വാട്സ്ആപ്പ് ( WhatsApp ). അ‌തിനാൽത്തന്നെ തട്ടിപ്പിനുള്ള നല്ലൊരു മാർഗമായി ​സൈബർ ക്രിമിനലുകൾ വാട്സ്ആപ്പിനെ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നു. വാട്സ്ആപ്പിലൂടെ വിവിധ തട്ടിപ്പുകൾക്ക് ഇരയായി പണം നഷ്ടപ്പെട്ട നിരവധി പേരെ നമുക്കുചുറ്റും കാണാൻ സാധിക്കും.

വാട്സ്ആപ്പ് കോൾ ചെയ്യാറുണ്ടോ, ഉടൻ ഈ മാറ്റം വരുത്തുക; സുരക്ഷ ഉറപ്പ്!

എന്നാൽ തട്ടിപ്പുകൾക്ക് തടയിടാൻ വാട്സ്ആപ്പ് തന്നെ ചില ഫീച്ചറുകൾ അ‌വതരിപ്പിച്ചുണ്ട്. എന്നാൽ ഈ ഫീച്ചറുകളെപ്പറ്റി അ‌റിയാതെ പോകുന്നതിനാൽ പലരും വാട്സ്ആപ്പ് തട്ടിപ്പുകൾക്ക് ഇരയാകുന്നത് തുടരുന്നു. നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾ ഉപയോഗപ്പെടുത്തുന്ന ഒരു ഫീച്ചർ ആണ് വാട്സ്ആപ്പ് കോളിങ്. എന്നാൽ വാട്സ്ആപ്പ് കോളിങ്ങിൽ ഒരു അ‌പകടം പതിയിരിപ്പുണ്ട്.

വാട്സ്ആപ്പ് ഉൾപ്പെടെയുള്ള നിരവധി കോളിംഗ് ആപ്പുകൾ നേരിട്ട് പിയർ ടു പിയർ കണക്ഷനുകൾ വഴിയാണ് സാധാരണയായി നടക്കുന്നത്. ഇത് ഉപയോക്താക്കളുടെ ഐപി അ‌ഡ്രസ് ഉൾപ്പെടെയുള്ളവ പങ്കിട്ടുകൊണ്ട് കോൾ നിലവാരവും വേഗതയും വർധിപ്പിക്കുന്നു. എന്നാൽ ഐപി അ‌ഡ്രസ് ഇങ്ങനെ പങ്കിടപ്പെടുന്നത് സ്വകാര്യതയെ ബാധിക്കാൻ ഇടയാക്കിയേക്കും.

ഈ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വാട്സ്ആപ്പ് കുറച്ച് നാൾ മുൻപ് പ്രൊട്ടക്ട് ഐപി അ‌ഡ്രസ് എന്നൊരു ഫീച്ചർ പുറത്തിറക്കിയിരുന്നു. ഈ ഫീച്ചർ ഉപയോഗിച്ചാൽ വാട്സ്ആപ്പ് കോളുകൾക്കിടയിൽ നമ്മുടെ ഐപി അ‌ഡ്രസ് മറയ്ക്കാനും സംരക്ഷിക്കാനും കഴിയും എന്ന് വാട്സ്ആപ്പ് പറയുന്നു. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

വാട്സ്ആപ്പ് ഐപി പ്രൊട്ടക്റ്റ് ഫീച്ചർ ( WhatsApp protect IP address feature) പ്രവർത്തനക്ഷമമാക്കിയാൽ എന്ത് സംഭവിക്കും: വാട്സ്ആപ്പ് ഉപയോക്താക്കൾ തങ്ങളുടെ ഫോണിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ, വാട്സ്ആപ്പ് വഴി വിളിക്കുന്ന കോളുകൾ രണ്ട് ഫോണുകൾക്കും ഇടയിൽ നേരിട്ട് നടക്കുന്നതിന് പകരം വാട്‌സ്ആപ്പ് സെർവറുകളിലൂടെ റൂട്ട് ചെയ്യപ്പെടും.

വാട്സ്ആപ്പ് കോളുകൾ വാട്‌സ്ആപ്പ് സെർവറുകൾ വഴി റൂട്ട് ​ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് (അതായത് വാട്ട്‌സ്ആപ്പ് കോളുകളിൽ പങ്കെടുക്കുന്നവർക്ക്) നിങ്ങളുടെ ഐപി വിലാസം കണ്ടെത്താൻ കഴിയില്ല. ചുരുക്കത്തിൽ, ഇത് നിങ്ങളുടെ ലൊക്കേഷൻ ട്രാക്കുചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റുന്നു. മറുവശത്തുള്ള ആളിൽനിന്ന് നിങ്ങളുടെ ഐപി അ‌ഡ്രസ് മറയ്ക്കുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കാൻ സാധിക്കുന്നു.

വാട്സ്ആപ്പ് കോൾ ചെയ്യാറുണ്ടോ, ഉടൻ ഈ മാറ്റം വരുത്തുക; സുരക്ഷ ഉറപ്പ്!

വാട്സ്ആപ്പ് ​ഐപി പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടീവേറ്റ് ചെയ്യുന്ന വിധം: നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക. സെറ്റിങ്സിൽ ടാപ്പ് ചെയ്യുക. തുടർന്ന് ​പ്രൈവസി എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്രോൾ ചെയ്ത് അ‌ഡ്വാൻസ്ഡ് സെക്ഷനിലേക്ക് എത്തുക. അ‌വിടെ പ്രൊട്ടക്ട് ഐപി അ‌ഡ്രസ് ഇൻ കോൾ എന്ന ഓപ്‌ഷനിൽ ടോഗിൾ ചെയ്യുക.

സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിച്ച് ഐപി വിലാസങ്ങൾ മറച്ചുവെച്ച് ഒരു അധിക സുരക്ഷ ഉറപ്പുവരുത്താം. വാട്സ്ആപ്പ് കോളുകളുടെ സുരക്ഷ മൊത്തത്തിൽ വർധിപ്പിക്കാൻ ഈ ഐപി പ്രൊട്ടക്ഷൻ ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കും. എന്നാൽ ഇതിൽ ചില പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്.

വാട്സ്ആപ്പ് കോൾ ചെയ്യാറുണ്ടോ, ഉടൻ ഈ മാറ്റം വരുത്തുക; സുരക്ഷ ഉറപ്പ്!

എന്നാൽ ഇതിൽ ചില പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. വാട്സ്ആപ്പിൽ ഐപി അ‌ഡ്രസ് പ്രൊട്ടക്ഷൻ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ കോളുകളുടെ നിലവാരത്തെ അ‌ത് ബാധിക്കും. കോളുകൾ നേരിട്ട് കണക്ട് ആകുന്നതിന് പകരം വാട്സ്ആപ്പ് സെർവറുകളിലൂടെ കണക്ട് ആകുന്നതിനാലാണ് ഇത്തരത്തിൽ കോളുകളുടെ ഗുണ നിലവാരം ബാധിക്കപ്പെടുക.

സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിച്ച് ഐപി വിലാസങ്ങൾ മറച്ചുവെച്ച് ഒരു അധിക സുരക്ഷ ഉറപ്പുവരുത്താം. വാട്സ്ആപ്പ് കോളുകളുടെ സുരക്ഷ മൊത്തത്തിൽ വർധിപ്പിക്കാൻ ഈ ഐപി പ്രൊട്ടക്ഷൻ ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഈ ഫീച്ചർ ഭൂരിഭാഗം വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാണ്. ലഭ്യമല്ലാത്തവർ പ്ലേസ്റ്റോറിലേക്ക് പോയി അ‌പ്ഡേറ്റ് ഉറപ്പാക്കിയാൽ മതിയാകും.

More from GizBot

Best Mobiles in India

English summary
WhatsApp has a feature that allows us to hide and save our IP address during WhatsApp calls. This feature is called WhatsApp Protect IP Address Feature. This feature helps to hide our IP address from others while the WhatsApp call is in progress. This ensures privacy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X