Home
How to

ഗൂഗിൾ മാപ്പ് ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ ഉറപ്പായും ഇക്കാര്യം കൂടി അ‌റിഞ്ഞിരിക്കണം!

ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു പരോപകാരിയുണ്ടെങ്കിൽ അ‌ത് ഗൂഗിൾമാപ്പ് ആണെന്ന് പറയാം. വടക്കും തെക്കും തിരിച്ചറിയാത്ത എത്രയെത്ര ആളുകളെയാണ് ഗൂഗിൾമാപ്പ് കൃത്യമായി എത്തേണ്ടിടത്ത് എത്തിക്കുന്നത്. വഴിചോദിച്ച ലോറിയെ തോട്ടിൽ ചാടിച്ചു, കാറിനെ കണ്ടത്തിൽ എത്തിച്ചു എന്നൊക്കെ പലരും ആരോപിച്ചിട്ടുള്ളതിനാൽ അ‌ല്ലറ, ചില്ലറ ചീത്തപ്പേരൊക്കെ ഗൂഗിൾ മാപ്പിനുണ്ട്.

എന്നാൽ അ‌തൊന്നും ഗൂഗിൾ മാപ്പിന്റെ മാത്രം പ്രശ്നമല്ല, വണ്ടിയോടിക്കുന്ന ആളുകളുടെ വിവേകബുദ്ധിയുടെ കൂടി പ്രശ്നമാണ്. എത്രയൊക്കെ ആരോപണങ്ങൾ ഉയർന്നാലും ഇന്ന് എവിടെയെങ്കിലും പോകണമങ്കിൽ പലരും എടുത്തുചാടിപ്പുറപ്പെടുന്നത് ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാണ്. പണ്ട് എവിടെയെങ്കിലും പോകണമെങ്കിൽ നാടുനീളെ ചോദിച്ച് ചോദിച്ച് വേണമായിരുന്നു പോകാൻ.

ഗൂഗിൾ മാപ്പ് ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ...

ഗൂഗിൾ മാപ്പ് എത്തിയതോടെ ''ചോയ്ച്ച്, ചോയ്ച്ച്'' പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഏതു പാതിരാത്രിയിലും യാത്രചെയ്യാം എന്ന സൗകര്യവും ഗൂഗിൾമാപ്പ് വന്നശേഷമാണ് മെച്ചപ്പെട്ടത് എന്ന് പറയാം. കാരണം രാത്രിയിൽ വഴിചോദിക്കാൻ പലയിടത്തും ഒരു മനുഷ്യനെയും കിട്ടിയെന്നുവരില്ല. വഴിയറിയാതെ പെരുവഴിയിൽ കുടുങ്ങുന്ന അ‌വസ്ഥ നല്ലരീതിയിൽ മാറ്റിയെടുക്കാൻ ഗൂഗിൾ മാപ്പിന് കഴിഞ്ഞിട്ടുണ്ട്.

വെറും രണ്ട് വരിയിൽ അ‌ഡ്രസ് നൽകിയാൽ പോകേണ്ട സ്ഥലത്തേക്കുള്ള വഴി കൃത്യമായി ആവശ്യമായ ഡീറ്റെയിൽസ് സഹിതം നൽകുന്നതിനാൽ ലോകമെമ്പാടുമുള്ള നിരവധി പേർ ഗൂഗിൾ മാപ്പ് സേവനം പ്രയോജനപ്പെടുത്തുന്നു. ടെക്നോളജി വികസിക്കുന്നതിന് അ‌നുസരിച്ച് ആവശ്യമായ അ‌പ്ഡേറ്റുകളിലൂടെ ഗൂഗിൾ മാപ്പ് മെച്ചപ്പെടുത്താൻ ഗൂഗിൾ ശ്രമിക്കുകയും ചെയ്യാറുണ്ട്.

ഗൂഗിൾ മാപ്പ് ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ...

ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ആറാം തമ്പുരാനിലെ ജഗന്നാഥന് മാത്രമല്ല ഗൂഗിൾ മാപ്പിനും സമമാണ്. ചുരുക്കത്തിൽ നിരവധി പേരുടെ ​ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു സംവിധാനമാണ് ഗൂഗിൾ മാപ്പ്. കൃത്യമായ ഡയറക്ഷനുകൾ പറഞ്ഞുതരാൻ ഉൾപ്പെടെയുള്ള കഴിവുകൾ ഗൂഗിൾ മാപ്പിനെ ​​ഡ്രൈവർമാരുടെ പ്രധാന സഹായിയാക്കി മാറ്റുന്നു.

ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഉണ്ടാവില്ല. എന്നാൽ ടെക്നോളജിയുടെ ഈ യുഗത്തിൽ ഗുണങ്ങളുടെ മറുവശത്തായി ദോഷങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഉപയോക്താക്കൾ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ ആപ്പിന്റെ ഹിസ്റ്ററിയിൽ സംഭരിക്കപ്പെടുന്നുണ്ട്. ഗൂഗിൾ മാപ്പിൽ നാം തിരയുന്ന വിവരങ്ങളടക്കം ശേഖരിക്കപ്പെടുന്നു.

ഓൺ​ലൈൻ യുഗത്തിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഓരോ വിവരങ്ങളും ഏറെ വിലപ്പെട്ടതാണ്. അ‌തിനാൽ അ‌വ മറ്റ് മാർഗങ്ങളിൽ പുറത്തുപോകുന്നത് പരമാവധി തടയേണ്ടതുണ്ട്. മറ്റ് നിരവധി കമ്പനികളും ആപ്പുകളും നമ്മുടെ പല ഡാറ്റയും അ‌വരുടെ താൽപര്യത്തിന് അ‌നുസരിച്ച് ഉ​പയോഗിക്കാൻ ശ്രമിക്കും. അ‌തിനാൽ ഗൂഗിൾ മാപ്പിൽനിന്നുള്ള നമ്മുടെ വിവരങ്ങളും പുറത്തുപോകാതെ സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

ഗൂഗിൾ മാപ്പ് ഉപയോഗിച്ചിട്ടുണ്ടോ? എങ്കിൽ...

നമ്മുടെ എല്ലാവിവരങ്ങളും അ‌റിയുന്ന ഗൂഗിൾ വാണിജ്യ താൽപര്യങ്ങൾക്കായി അ‌വ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്. പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ ഉൾപ്പെടെ അ‌ടിസ്ഥാനമാക്കുന്നതും ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ടാണ്. നമ്മുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഗൂഗിൾ സൂക്ഷിക്കാതിരിക്കാനും മറ്റ് രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയർ ചെയ്യേണ്ടത് അ‌ത്യാവശ്യമാണ്.

ഗൂഗിൾ മാപ്പിലെ ഹിസ്റ്ററി ക്ലിയർ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം: ആദ്യം ഫോണിൽ ഗൂഗിൾ മാപ്പ് ആപ്പ് തുറക്കുക. മുകളിൽ വലതുവശത്തുള്ള അക്കൗണ്ട് പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം യുവർ ടൈംലൈൻ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ലോഗിൻ ചെയ്‌ത ശേഷം മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.

തുടർന്ന് ദൃശ്യമാകുന്ന ഓപ്ഷനുകളിൽ നിന്ന് സെറ്റിംഗ്സ് ആൻഡ് പ്രൈവസി എന്നത് തിരഞ്ഞെടുക്കുക. ശേഷം വരുന്ന വിൻഡോയിൽ നിന്ന് ഡിലീറ്റ് ഓൾ ലൊക്കേഷൻ ഹിസ്റ്ററി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുന്നതോടു കൂടി നമ്മൾ സഞ്ചിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ളവ ഹിസ്റ്ററിയിൽ നിന്ന് മായ്ച്ച് കളയാം.

അതേ പേജിൽത്തന്നെ ഡിലീറ്റ് ഓൾ ലൊക്കേഷൻ ഹിസ്റ്ററിക്ക് താഴെ ഓട്ടോമാറ്റിക്കലി ഡിലീറ്റ് ലൊക്കേഷൻ ഹിസ്റ്ററി എന്ന ഓപ്‌ഷനും ലഭ്യമാണ്. അതിൽ ക്ലിക്ക് ചെയ്‌താൽ എത്ര മാസം മുമ്പുള്ള ട്രാവൽ ഡിലീറ്റ് ചെയ്യണം എന്നത് നിശ്ചയിച്ച്, ഓട്ടോമാറ്റിക് ആയി ഹിസ്റ്ററി ഡിലീറ്റ് ആകുന്നവിധത്തിൽ സജ്ജീകരിക്കാൻ കഴിയും.

ആപ്പിൾ ഐഫോൺ ഉള്ള ഉപയോക്താക്കൾക്കും ഇതേ രീതിയിൽ ഗൂഗിൾ മാപ്സിലേക്ക് പോയി സെറ്റിങ്സിൽ നിന്ന് മാപ്പ് ലൊക്കേഷൻ തിരഞ്ഞെടുത്ത് അതിന് മുകളിലുള്ള 'സെർച്ച്' ഓപ്ഷൻ ഉപയോഗിച്ച് തീയതിയനുസരിച്ചും യാത്രാ വിശദാംശങ്ങൾ എളുപ്പത്തിൽ മായ്‌ക്കാൻ കഴിയും. ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഗൂഗിൾമാപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, ഐഫോണുകളിലും ഐപാഡുകളിലും ഗൂഗിൾമാപ്പ് ആപ്പ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

More from GizBot

Best Mobiles in India

English summary
Google Maps also collects the information we search for. It is also possible that Google, who knows all our information, will use it for commercial purposes. In the online age, every bit of information about smartphone users is very valuable. So it is better to clear the data collected in Google Maps history.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X