സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങ് ഈയിടെയായി വളരെ കൂടി വരുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഗൂഗിള്‍ പിക്‌സല്‍. ഒരു കൂട്ടം ചൈനീസ് സംഗം 60 സെക്കന്‍ഡ് കൊണ്ട് ഗൂഗിള്‍ പിക്‌സല്‍ ഫോണിനെ ഹാക്ക് ചെയ്തു കാണിച്ചു. അവര്‍ക്ക് വന്‍ സമ്മാനമാണ് ലഭിച്ചത്.

നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ചാര്‍ജ്ജ് ചെയ്യാം!

സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം രണ്ടു മിനിറ്റില്‍!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ സുരക്ഷ ഉറപ്പുണ്ട് എന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? സ്മാര്‍ട്ട്‌ഫോണ്‍ ഹാക്ക് ഒരുക്കലും നിര്‍മ്മാതാക്കളുടെ കൈയ്യിലോ ഫോണിലെ പ്രശ്‌നമോ അല്ല. നിങ്ങളുടെ സുരക്ഷ പിഴവു കൊണ്ടു മാത്രമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിങ്ങ് സംഭവിക്കുന്നത്.

സെക്കന്‍ഡറി മള്‍ട്ടിമീഡിയ സ്‌ക്രീനുമായി നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍!

എങ്ങനെ സ്മാര്‍ട്ട്‌ഫോണിലെ ഹാക്കിങ്ങില്‍ നിന്നും രക്ഷപ്പെടാം എന്നും നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശക്തമായ പാസ്‌കോഡ്

ഫോണില്‍ ശക്തതമായ ഒരു പാസ്‌കോഡ് ഇടുന്നത് ഏറ്റവും നല്ലതാണ്. അതിനാല്‍ നിങ്ങളുടെ ഉപകരണം മറ്റൊരാള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. അതിനാല്‍ മറ്റു ക്ഷുദ്ര പ്രവര്‍ത്തന്തതില്‍ നിന്നും രക്ഷപ്പെടാനായി നിങ്ങളുടെ ഫോണില്‍ പാസ്‌കോട് നല്‍കുക.

ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്തിരിക്കണം

ഉപയോക്താവ് അവരുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തണം. നിങ്ങള്‍ ഐഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ iOS8 നിങ്ങളുടെ ഫോണില്‍ പിന്തുണയ്ക്കുന്നതാണ്, എങ്കില്‍ നിങ്ങളുടെ ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട് എന്നു വിശ്വസിക്കാം.

സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ചെയ്യുക

നിങ്ങള്‍ പതിവായി മൊബൈല്‍ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തുക, ആന്‍ഡ്രോയിഡ് ഫോണ്‍ ആയാലും iOS ഫോണായാലും. സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഹാക്കര്‍മാര്‍ നിങ്ങളുടെ ഫോണ്‍ ആക്രമിക്കാന്‍ ഉപയോഗിക്കാന്‍ സാധ്യതയുളള എല്ലാ എററുകളും പരിഹരിക്കാന്‍ കഴിയുന്നതാണ്.

ഡിവൈസ് ഫൈന്‍ഡര്‍ സജ്ജീകരിക്കുക

ഒരു പക്ഷേ നിങ്ങളുടെ ഫോണ്‍ കണ്ടു പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡിവൈസ് ഫൈന്‍ഡര്‍ ഫോണില്‍ സജ്ജമാക്കുക. ഇത് നിങ്ങളുടെ ഫോണ്‍ റിങ്ങ് ചെയ്യാനും എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphone hack incidents are extremely common these days, thanks to the rising scammers and hackers. The hackers have not spared any device be it a cheap phone or the best Android smartphone in the market such as Google Pixel.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot