വിന്‍ഡോസ് പിസിയില്‍ എന്തും ഒളിപ്പിക്കാം..!

Written By:

സ്വാകാര്യത ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. ചിലപ്പോഴൊക്കെ കുടുംബത്തില്‍ പോലും സ്വകാര്യത നിങ്ങള്‍ ആഗ്രഹിക്കാറുണ്ട്. നിങ്ങളുടെ ഒട്ടനേകം പേഴ്‌സണര്‍ ഫയലുകള്‍ നിങ്ങളുടെ ഡെസ്‌ക്ടോപ്പില്‍ ഉണ്ടാകും. അതായത് പ്രധാനപ്പെട്ട വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ പലതും.

വിന്‍ഡോസ് പിസിയില്‍ എന്തും ഒളിപ്പിക്കാം..!

വണ്‍പ്ലസ് 5T വാങ്ങുന്നവര്‍ക്ക് 1008 ജിബി ഡാറ്റയും മറ്റു കിടിലന്‍ ഓഫറുകളും...!

നിങ്ങളുടെ പിസി മറ്റുളളവര്‍ ഉപയോഗിക്കുകയാണെങ്കില്‍ ചിലപ്പോഴൊക്കെ അവര്‍ ഇത് കാണാനുളള സാധ്യത എറെയാണ്. എന്നാല്‍ ഇനി അതിനെ കുറിച്ച് ഭയപ്പെടേണ്ടതില്ല.

ഗിസ്‌ബോട്ടിന്റെ ഇന്നത്തെ ഈ ടിപ്‌സിലൂടെ നിങ്ങളുടെ പേഴ്‌സണല്‍ ഫയലുകള്‍ മറയ്ക്കാന്‍ കഴിയുന്ന വ്യത്യസ്ഥ മാര്‍ഗ്ഗങ്ങള്‍ പറയാം..!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫയല്‍ എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ച് ഫയലുകളും ഫോള്‍ഡറുകളും മറയ്ക്കാം

സ്റ്റെപ്പ് 1: ഫയല്‍ എക്‌സ്‌പ്ലോറര്‍ തുറക്കുക

സ്റ്റെപ്പ് 2: നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഫയര്‍/ ഫോള്‍ഡര്‍ എന്നതിലേക്ക് നാവിഗേറ്റ് ചെയ്യുക.

സ്റ്റെപ്പ് 3: ഇനി ഐറ്റത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്,'Properties' ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: അടുത്തതായി ജനറല്‍ ടാബില്‍, Attributesന്റെ കീഴില്‍, ഹിഡന്‍ ഓപ്ഷന്‍ കണ്ടെത്തുക.

സ്റ്റെപ്പ് 5: 'Apply' എന്നതില്‍ ക്ലിക്ക് ചെയ്യുക.

 

കമാന്റ് പ്രോംപ്ട് ഉപയോഗിച്ച് ഫയലുകള്‍ മറയ്ക്കാം

സ്റ്റെപ്പ് 1: സ്റ്റാര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്ത് കമാന്റ് പ്രോംപ്ട് തുറക്കുക

സ്റ്റെപ്പ് 2: നിങ്ങള്‍ക്ക് മറയ്‌ക്കേണ്ട ഫോള്‍ഡറിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിനുളള കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ക്കുക. 'cd C:UsersadminDesktopFiles'
കമാന്റില്‍ നിങ്ങളുടെ ഫയല്‍ അല്ലെങ്കില്‍ ഫോള്‍ഡറിലേക്കുളള വഴിയില്‍ cdക്കു ശേഷമുളളത് മാറ്റുക.

സ്റ്റെപ്പ് 3: ഇനി ഫോള്‍ഡര്‍ അല്ലെങ്കില്‍ ഫയലുകള്‍ മറയ്ക്കുന്നതിനായി താഴെ കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. 'attrib +h'abc'''

മുകളില്‍ പറഞ്ഞ കമാന്റില്‍ 'abc' എന്നതില്‍ നിങ്ങളുടെ ഫയലിന്റെ പേര് ഉപയോഗിച്ചു മാറ്റാം.

 

ഡിസ്‌ക് മാനേജ്‌മെന്റ് യൂട്ടിലിറ്റി ഉപയോഗിച്ച് ഫയലുകള്‍ മറയ്ക്കാം

സ്റ്റെപ്പ് 1: ആദ്യമായി, റണ്‍ ഡയലോഗ് ബോക്‌സ് തുറക്കാന്‍ വിന്‍ഡോസ് കീ+ R അമര്‍ത്തുക. ഇനി തുറന്ന ബോക്‌സില്‍ diskmgmt.msc എന്ന് ടൈപ്പ് ചെയ്ത് OK ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2: ഇനി നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഡ്രൈവറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് 'Change Drive Letter and Paths' എന്നത് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3: 'Change Drive Letter and Paths' എന്നതില്‍ ആയിരിക്കുമ്പോള്‍ ഡ്രൈവ് ലെറ്റര്‍ തിരഞ്ഞെടുത്ത്, റിമൂവ് എന്നതില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് OK എന്നതിലും ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: ഒരു വാണിങ്ങ് ഡയലോഗ് ബോക്‌സ് വന്നാല്‍ ഡ്രൈവ് ലെറ്റര്‍ നീക്കം ചെയ്യാനായി 'Yes' എന്നതില്‍ ക്ലിക്ക് ചെയ്യുക

 

സോഫ്റ്റ്‌വയര്‍ ഉപയോഗിക്കാം

ഒരു സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചും നിങ്ങളുടെ ഫയലുകള്‍ മറയ്ക്കാം. ഫയല്‍ഫ്രണ്ട്, സീക്രറ്റ് ഡിസ്‌ക്, ഈസി ഫയല്‍ ലോക്കര്‍ എന്നിങ്ങനെ അനേകം സോഫ്റ്റ്‌വയറുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We might be having some important documents and videos under wraps, or we simply want to prevent users from accidentally deleting certain files.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot