ഫേസ്ബുക്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ കണ്ടെത്താനുള്ള എളുപ്പവഴികൾ

Posted By: Midhun Mohan

ഒരു സമൂഹമാധ്യമം എന്ന നിലയ്ക്ക് ഫേസ്ബുക് വഴി ആർക്കും നിങ്ങളെ ബന്ധപ്പെടാം, ഫ്രണ്ട് റിക്വസ്റ്റ് അയക്കാം, നിങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും നിങ്ങളുടെ സമ്മതം കൂടാതെ കാണുകയും ചെയ്യാം. ഇത് ചിലപ്പോളൊക്കെ പേടി ഉളവാക്കുന്നതും ശല്യപ്പെടുത്തുന്നതുമായ കാര്യങ്ങളാണ്.

ഫേസ്ബുക്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ കണ്ടെത്താനുള്ള എളുപ്പവഴികൾ

കൂട്ടുകാരെ ഉണ്ടാക്കാൻ സഹായിക്കുന്ന തന്നെ അവരെ പൂർണ്ണമായും ബ്ലോക് ചെയ്യാനും അൺഫ്രണ്ട് ചെയ്യാനും ഫേസ്ബുക് വഴി സാധിക്കും. ചിലരുമായി നിങ്ങൾ വാഗ്വാദത്തിൽ ഏർപ്പെടുന്നതും തന്മൂലം അവരെ പിന്നീട് ഫേസ്ബുക്കിൽ കൂട്ടുകാരാക്കേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേരുന്നതും സ്വാഭാവികമാണ്. തിരിച്ചും ഇങ്ങനെ സംഭവിക്കാം.

എന്നും തിളങ്ങി നില്‍ക്കുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍!

ഇത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും അല്ലെങ്കിൽ മറ്റുള്ളവർ നിങ്ങളുടെ ഫേസ്ബുക്കിലെ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ ചൂഷണം ചെയ്യുന്നുവെന്ന സംശയതിനാലും സംഭവിക്കാം. ഇത്തരം സന്ദർഭങ്ങളിൽ ബ്ലോക്ക് ചെയ്യുക എന്നതാണ് നല്ലൊരു പോംവഴി.

വാട്ട്‌സാപ്പ് Vs ഗൂഗിള്‍ അലോ: 8 സവിശേഷതകള്‍ വാട്ട്‌സാപ്പില്‍ വരാന്‍ ആഗ്രഹിക്കുന്നു

നിങ്ങളെയാരാണ് ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നറിയാൻ ഇതാ ചില മാർഗ്ഗങ്ങൾ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക് മെസ്സഞ്ചർ നോക്കുക

നിങ്ങളെ ബ്ലോക്ക് ചെയ്തു എന്ന് സംശയിക്കുന്ന വ്യക്തിയുമായി നിങ്ങൾ ഫേസ്ബുക് മെസഞ്ചറിൽ മുൻപ് ചാറ്റ് ചെയ്തിട്ടുണ്ടങ്കിൽ അവർക്കു മെസഞ്ചറിൽ ഒരു സന്ദേശം അയച്ചു നോക്കുക. സന്ദേശം അയക്കാൻ സാധിക്കാതെ 'ഈ വ്യക്തി ഇപ്പോൾ സന്ദേശങ്ങൾ സ്വീകരിക്കുന്നില്ല' എന്നുള്ള നിർദ്ദേശം സ്‌ക്രീനിൽ തെളിഞ്ഞാൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തു എന്ന് ഉറപ്പിക്കാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

പ്രൊഫൈൽ ചിത്രം പരിശോധിക്കുക

നിങ്ങൾ ആ വ്യക്തിയുമായി മുൻപ് ചാറ്റ് ചെയ്ത സന്ദേശങ്ങൾ പരിശോധിക്കുമ്പോൾ അയാളുടെ പ്രൊഫൈൽ ചിത്രം കാണാൻ സാധിക്കുന്നില്ലെങ്കിൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കും.

പേരിന്റെ കൂടെയുള്ള ഹൈപ്പർലിങ്ക് അപ്രത്യക്ഷമാകുന്നു

നിങ്ങളെയാരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ പേരിന്റെ കൂടെയുള്ള ഫേസ്ബുക് ഹൈപ്പർലിങ്ക് നിങ്ങൾക്ക് കാണാനും ക്ലിക്ക് ചെയ്യാനും സാധിക്കില്ല. പേര് ബോൾഡ് അക്ഷരത്തിൽ കാണാനും സാധിക്കില്ല. ഇത്തരത്തിൽ കാണുകയാണെങ്കിൽ അവർ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും.

കൂട്ടുകാരുടെ പേര് ഫേസ്ബുക്കിൽ കണ്ടെത്താൻ ശ്രമിക്കുക

നിങ്ങളുടെ കൂട്ടുകാരന്റെ പേര് ഫേസ്ബുക് സെർച്ച്ബാറിൽ കണ്ടെത്താൻ ശ്രമിക്കുക. അയാളുടെ പ്രൊഫൈൽ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും നിങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകും.

കൂട്ടുകാരോട് പരിശോധിക്കാൻ പറയാം

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തു എന്ന് സംശയിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മറ്റു കൂട്ടുകാരോട് അവരുടെ പ്രൊഫൈൽ പരിശോധിക്കാൻ പറയാം. അവർക്കു ആ കൂട്ടുകാരന്റെ പ്രൊഫൈൽ കാണാൻ സാധിക്കുന്നു എന്നാൽ നിങ്ങൾക്ക് സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ നിങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം.

സെറ്റിംഗ്സ് നോക്കി തീർച്ചപ്പെടുത്തുക

ഫേസ്ബുക് സെറ്റിംഗ്സ് പരിശോധിച്ച ശേഷം ബ്ലോക്കിങ് ഓപ്ഷൻ നോക്കുക. അവിടെ നിങ്ങളെ ബ്ലോക്ക് ചെയ്തു എന്ന് സംശയിക്കുന്ന ആളുടെ പേര് നൽകുക. നിങ്ങള്ക്ക് അയാളുടെ പേര് അവിടെ കാണാൻ സാധിക്കുന്നുവെങ്കിൽ നിങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Follow these tips to find out who blocked you on Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot