എടിഎമ്മുകളില്‍ പണം ഉണ്ടോ, വന്‍ തിരക്കാണോ പെട്ടെന്ന് അറിയാം!

Written By:

പഴയ നോട്ടുകള്‍ പിന്‍ വലിച്ചതോടെ ഇപ്പോഴും എടിഎമ്മുകളില്‍ വന്‍ തിരക്കാണ്. എന്നാല്‍ നമ്മള്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നു കഴിയുമ്പോഴാണ് അറിയുന്നത് അതില്‍ പണം കഴിഞ്ഞു എന്ന കാര്യം.

20% ഓഫറുമായി ഹെഡ്‌ഫോണുകള്‍!

എന്നാല്‍ ഇനി വിഷമിക്കേണ്ട ആവശ്യമില്ല. അതായത് പേറ്റിഎം, ഫ്രീ റീച്ചാര്‍ജ്ജ്, വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയെല്ലാം പല ആപ്‌സുകളുമായി വന്നിരിക്കുകയാണ്. അതായത് ഈ ആപ്‌സുകള്‍ ഉപയോഗിച്ച് അടുത്തുളള എടിഎം കണ്ടു പിടിക്കാം, കൂടാതെ അതില്‍ പണം ഉണ്ടോ എന്നും അറിയാം. അങ്ങനെ വലിയ ക്യൂവില്‍ നിന്നും നിങ്ങള്‍ക്ക് ഒഴിവാകാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എടിഎം സര്‍ച്ച് വെബ്‌സൈറ്റില്‍ പോകുക

ആദ്യം നിങ്ങള്‍ ഗൂഗിള്‍ സര്‍ച്ചില്‍ പോയി http://atmsearch.in/ എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ ഒരു പേജ് നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. അതില്‍ നിങ്ങള്‍ക്ക് നിലവിലെ ലൊക്കേഷന്‍ അല്ലെങ്കില്‍ എടിഎം സര്‍ച്ച് ചെയ്യുക എന്ന ഓപ്ഷനുകള്‍ കാണാവുന്നതാണ്.

നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് എന്തറിയാം?

 

വിശദാംശങ്ങള്‍ നല്‍കുക

വെബ്‌സൈറ്റില്‍ ചോദിക്കുന്നതു പോലെ എല്ലാ വിശദാശങ്ങളും എന്റര്‍ ചെയ്യുക. അതിനു ശേഷം 'സര്‍ച്ച് എടിഎം' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

എടിഎമ്മിലെ തിരക്ക്/ക്യാഷ് ലഭ്യത അപ്‌ഡേറ്റ് ചെയ്യുക

ഈ സൈറ്റ് നിങ്ങളുടെ ബാങ്ക് നെയിം, ലൊക്കേഷന്‍, അതിലെ തിരക്ക് എന്നീ പല വിവരങ്ങള്‍ നല്‍കുന്നതാണ്. 'ആഡ് എടിഎം' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

2017ല്‍ ഇന്ത്യയില്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

ഉപയോഗം

ഈ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് എടിഎമ്മിനെ കുറിച്ചുളള എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. ഇത് നിങ്ങളുടെ സമയം ലാഭിക്കുകയും ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്യുന്നു.

എന്താണ് ക്യൂ.ആര്‍ കോഡ്? ഇതിന്റെ പ്രവര്‍ത്തനം എന്ത്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Ever since Narendra Modi has put a ban on the high denominations, ATMs across the country have seen long queues with very limited cash in the machines, which has given sleepless nights to the mass.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot