എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?

Written By:

ഇപ്പോള്‍ നമ്മള്‍ എന്തെങ്കിലും കാര്യം ആത്യാവശ്യമായി ചെയ്യാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ ഇന്റര്‍നെറ്റിന് സ്പീഡ് കുറഞ്ഞെന്നു വരാം, പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി കട്ട് ചെയ്യാം?

എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കു

നിരവധി കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചിലപ്പോള്‍ അത് ഇന്റര്‍നെറ്റ് സേവനദാദാക്കളുടെ പ്രശ്‌നമാകാം അല്ലെങ്കില്‍ നിങ്ങളുടെ റൂട്ടറിന്റെ പ്രശ്‌നാമാകാം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ലളിതമായ മാര്‍ഗ്ഗത്തിലൂടെ ഇത് പരിഹരിക്കാനു സാധിക്കും.

റിലയല്‍സ് ജിയോ ഇപ്പോള്‍ സ്പീഡ് കുറയുന്നോ?

പുതിയ മൊബൈലുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളിലെ പ്രശ്‌നം

നിങ്ങള്‍ ഷെയേര്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നതാണ്. സാധാരണ ആളുകള്‍ ഫ്രീയാകുന്നത് വൈകുന്നേരവും രാത്രി സമയങ്ങളിലുമാണ്, ഈ സമയമായിരിക്കും അവര്‍ കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അങ്ങനെ സാധാരണ രീതിയില്‍ ഇതിന്റെ സ്പീഡ് കുറയാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മറ്റൊരു നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

കാലാവസ്ഥയിലെ മാറ്റം (സാറ്റ്‌ലൈറ്റ് കണക്ഷന്‍)

കേബിള്‍ കണക്ഷനു പകരം സാറ്റ്‌ലൈറ്റ് കണക്ഷനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ സിഗ്നലിനെ ബാധിക്കുന്നതും അങ്ങനെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് കുറയുന്നതുമാണ്.

നിങ്ങളുടെ റൂട്ടറിന്റെ സ്ഥാനം മാറ്റുക

ഒരു വയര്‍ലെസ് റൂട്ടറിന്റെ സ്ഥാനം നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇത് ശരിയായ സ്ഥാനത്തു വച്ചാല്‍ സിഗ്നലിന്റെ ശക്തി ഉയര്‍ത്താന്‍ സാധിക്കും. അതിനാല്‍ റൂട്ടര്‍ കമ്പ്യൂട്ടറിന്റെ അടുത്ത് വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എപ്പോഴും ഇത് ഉയര്‍ന്ന ഘട്ടത്തില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും മെറ്റല്‍ വസ്തുക്കളും റൂട്ടറിന്റെ അടുത്ത് വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 

റൂട്ടര്‍ അപ്‌ഡേറ്റ് ചെയ്യുക

നാം ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുകയാണ്. ചിലപ്പോള്‍ ഒന്നിലധികം ഉപകരണങ്ങള്‍ റൂട്ടറില്‍ കണക്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇത് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെയായാല്‍ ഉയര്‍ന്ന സ്പീഡ് ഇന്റര്‍നെറ്റ് ഉള്‍ക്കൊളളാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ നിങ്ങള്‍ ഒരു പുതിയ റൂട്ടര്‍ ഉപയാഗിക്കുകന്നതാണ് നല്ലത്.

ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍

നിങ്ങള്‍ക്ക് മികച്ച ബ്രൗസിംഗ് സ്പീഡ് ലഭിക്കാനായി അനാവശ്യമായ ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ശ്രമിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പില്‍ എങ്ങനെ ഒളിഞ്ഞിരുന്നു ചാറ്റു ചെയ്യാം?

English summary
If there's anything we can agree unanimously in the current era, it's the slow internet connection. It's the most painful of all.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot