ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

Written By:

ഒന്നാം പാദ വില്‍പ്പനയില്‍ ഐഫോണുകള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്. എന്നിരുന്നാലും പല കാരണങ്ങളാലും ഐഒഎസ് ആന്‍ഡ്രോയിഡ് ഫോണിനേക്കാള്‍ മികച്ചതാണ്.

ഷവോമിയുടെ ഫ്ളാഗ്ഷിപ്പ് ഫോണ്‍ എംഐ4 ഇന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു: സവിശേഷതകള്‍, പ്രത്യേകതകള്‍

അവയേതാണെന്ന് പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ഐഫോണ്‍ മെമ്മറി സ്‌റ്റോറേജ് വാങ്ങിയ ശേഷം വീണ്ടും വികസിപ്പിക്കാന്‍ സാധിക്കില്ല, എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകളുടെ മെമ്മറി ഉയര്‍ത്താവുന്നതാണ്.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ബാറ്ററി ചീത്തയായാല്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാറ്റി ഇടാവുന്നതാണ്, എന്നാല്‍ ഐഫോണില്‍ ഇത് സാധ്യമല്ല.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

എച്ടിസി വണ്‍, എല്‍ജി ജി3, ഗ്യാലക്‌സി എസ്5 തുടങ്ങിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റേഴ്‌സുളള കാരണം റിമോട്ട് കണ്‍ട്രോളറായി ഉപയോഗിക്കാവുന്നതാണ്, പക്ഷെ ഐഫോണില്‍ ഇത് സാധിക്കില്ല.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ആന്‍ഡ്രോയിഡ് ഫോണിനെ ഒരു കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഫയല്‍ സിസ്റ്റം കാണാവുന്നതും, ഇതില്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ് ചെയ്യുന്നതും എളുപ്പമാണ്. എന്നാല്‍ ഐഫോണ്‍ ഇത്തരത്തില്‍ എല്ലാ ഫയലിലേക്കുമുളള ആക്‌സസ് നല്‍കുന്നില്ല.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ആന്‍ഡ്രോയിഡ് നിങ്ങളുടെ മ്യൂസിക്ക് ഫയലുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ഐഒഎസ് 8-ന് ഐഫോണില്‍ പാട്ടുകള്‍ നിറയ്ക്കുന്നതിന് ഐട്യൂണ്‍സ് ആവശ്യമാണ്.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ഏത് മൈക്രോ യുഎസ്ബി കേബിള്‍ ഉണ്ടെങ്കിലും ആന്‍ഡ്രോയിഡ് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. എന്നാല്‍ ആപ്പിളിന്റെ സ്വന്തം ലൈറ്റ്‌നിങ് കേബിള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഐഫോണില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുക.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ ആപ് സ്റ്റോറില്‍ നിന്ന് നേരിട്ട് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതേസമയം, ഐഫോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഐട്യൂണ്‍സ് ഉണ്ടായിരിക്കണം.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് മറ്റൊരാള്‍ക്ക് ഫോണ്‍ കൊടുക്കുമ്പോള്‍, ഒന്നിലധികം യൂസര്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഓരോ ഉപയോക്താവിനും കാണേണ്ട വിവരങ്ങള്‍ പരിമിതപ്പെടുത്താവുന്നതാണ്. എന്നാല്‍ ഐപാഡില്‍ ഇത് സാധ്യമല്ല.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ആപ്പിളിന്റെ ബാക്ക്ഡ് ഇന്‍ മാപ്‌സ് ആപ് ഗൂഗിളിന്റെ അത്ര മികച്ചതല്ല. എന്നാല്‍ ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് നിങ്ങള്‍ക്ക് ഡിഫോള്‍ട്ട് ആയി സജ്ജമാക്കാന്‍ സാധിക്കില്ല.

ഐഒഎസ്8-നേക്കാള്‍ ലോലിപോപ്പ് എന്തുകൊണ്ട് മികച്ചതാകുന്നു...!

ഐഫോണില്‍ നിങ്ങള്‍ക്ക് ഫിംഗര്‍പ്രിന്റോ, പാസ്‌കോഡോ ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ആന്‍ഡ്രോയിഡില്‍ പാറ്റേണുകളും, മുഖവും അടക്കം ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്ന നിരവധി അധിക ഓപ്ഷനുകളുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reasons Android Phones Are Better Than The iPhone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot