ഐഫോണില്‍ 4കെ വീഡിയോ എങ്ങനെ ഷൂട്ട് ചെയ്യാം

Posted By: Archana V

ഐഫോണിലെ പിന്‍ ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ ചിന്തിക്കുന്നതിലും മികച്ച രീതിയില്‍ എച്ച്ഡി വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയും. ഐഫോണില്‍ 4കെ വീഡിയോ ഷൂട്ട് ചെയ്യുക മാത്രമല്ല ഉയര്‍ന്ന പിക്‌സല്‍ നമ്പറില്‍ മികച്ച വീഡിയോ കിട്ടാന്‍ ഫ്രെയിം/സെക്കന്‍ഡ് നിരക്കില്‍ മാറ്റം വരുത്താനും കഴിയും .

ഐഫോണില്‍ 4കെ വീഡിയോ എങ്ങനെ ഷൂട്ട് ചെയ്യാം

ഐഫോണ്‍6 ആണ് 4കെ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്ന ആദ്യ ഐഫോണ്‍ . അതിനാല്‍ ഐഫോണ്‍6 മുതല്‍ അടുത്ത കാലത്ത് എത്തിയ കുറഞ്ഞത് ഐഒഎസ്9 വരെ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ഷൂട്ട് ചെയ്യാം.

ക്യാമറ തുറന്ന് വെറുതെ റെക്കോഡ് ചെയ്താല്‍ മാത്രം പോര ഇതിന് സെറ്റിങ്‌സില്‍ പോയി ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ആദ്യം ക്യാമറയുടെ സെറ്റിങ്‌സില്‍ പോവുക റെക്കോഡ് വീഡിയോ അല്ലെങ്കില്‍ റോക്കോഡ് സ്ലോ-മോ ഓപ്ഷനുകളില്‍ എതെങ്കിലും ഒന്ന് എടുത്ത് അവിടെ കൊടുത്തിരിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്ക് താല്‍പര്യമുള്ള റെസല്യൂഷന്‍ സെലക്ട് ചെയ്യുക.

എട്ടു ദിവസത്തെ ബാറ്ററി ലൈഫുമായി ഷവോമി റെഡ്മി 5എ!

റെസലൂഷ്യനും ഫ്രെയിം റേറ്റും ഉയര്‍ന്നിരുന്നാല്‍ നിങ്ങളുടെ വീഡിയോ ഐഫോണില്‍ കൂടുതല്‍ സ്‌പേസ് എടുക്കും എന്ന കാര്യം ഓര്‍ക്കുക.

ഐഫോണില്‍ 4കെ വീഡിയോ എങ്ങനെ ഷൂട്ട് ചെയ്യാം

സ്റ്റാന്‍ഡേര്‍ഡ് വീഡിയോ റെക്കോഡിങ്

• 30എഫ്പിഎസില്‍ 720പി എച്ച്ഡി : 40എംബി/ മിനുട്ട്

• 30എഫ്പിഎസില്‍ 1080പി എച്ച്ഡി(ഡിഫോള്‍ട്ട് റെസല്യൂഷന്‍) : 60എംബി/ മിനുട്ട്

• 60എഫ്പിഎസില്‍ 1080പി എച്ച്ഡി(സ്മൂത്തര്‍ വീഡിയോ) : 90എംബി/ മിനുട്ട്

• 24എഫ്പിഎസില്‍ 4കെ : 135എംബി/ മിനുട്ട്

• 30എഫ്പിഎസില്‍ 4കെ : 170എംബി/ മിനുട്ട്

• 60എഫ്പിഎസില്‍ 4കെ : 400എംബി/ മിനുട്ട്

ഐഫോണില്‍ 4കെ വീഡിയോ എങ്ങനെ ഷൂട്ട് ചെയ്യാം


സ്‌ളോ-മോ വീഡിയോ റെക്കോഡിങ്

• 120എഫ്പിഎസില്‍ 1080പി എച്ച്ഡി : 170എംബി/ മിനുട്ട്

• 240എഫ്പിഎസില്‍ 1080പി എച്ച്ഡി (മിക്ക ഫ്രെയിമിലും, ഡിഫോള്‍ട്ട്) : 480എംബി/ മിനുട്ട്

English summary
To get the best 4K video on your iPhone, you need to follow these steps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot