പുതിയ ചാറ്റ്ബോട്ട് നിർമ്മിച്ച് റെഡ് ബസ്; ഇനി വാട്സ്ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം, വളരെ എളുപ്പം
വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായി പുതിയ ചാറ്റ്ബോട്ട് നിർമ്മിച്ച് ബസ് ടിക്കറ്റ് ബുക്കിങ് കമ്പനിയായ റെഡ് ബസ്. വെബ്സൈറ്റും ആപ്പും നിലനിൽക്കെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി പുതിയ പ്ലാറ്റ്ഫോം റെഡ് ബസ് അവതരിപ്പിക്കുന്നത്. ഇതോടെ വാട്സ്ആപ്പിൽ നിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് ബസ് ടിക്കുറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസെജിങ് ആപ്പ് ആണ് വാട്സ്ആപ്പ് ഇതിൽ ചാറ്റ് ബോട്ട് അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയാണ് റെഡ് ബസിന് ഉള്ളത്. മാത്രമല്ല വെബ് സൈറ്റ്, ആപ്പ് എന്നിവ വെച്ച് താരതമ്യം ചെയ്യുമ്പോൾ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്. വളരെ എളുപ്പത്തിൽ തന്നെ ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

ടിക്കറ്റ് ബുക്കിങിന് പുറമെ യാത്രയുമായി ബന്ധപ്പെട്ട മറ്റ് സഹായങ്ങൾക്കും ഉപഭോക്താക്കൾക്ക് ഈ ചാറ്റ് ബോട്ടിന്റെ സഹായം തേടാവുന്നതാണ്. ഉപഭോക്താക്കൾക്ക് യാത്രാ അനുഭവം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ഞങ്ങൾ എന്ന് റെഡ്ബസിന്റെ സിബിഒ മനോജ് അഗർവാല പറഞ്ഞു. പുതിയ ബോട്ട് പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ അതീവ സന്തോഷവാന്മാരാണെന്നും അഗർവാല കൂട്ടിച്ചേർത്തു. വാട്സ്ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഇനി എപ്പോൾ വേണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഇദ്ദേഹം പറഞ്ഞു.
വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ ഇ ടിക്കറ്റ് ആയിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. 24/7 ഉപഭോക്തൃ പിന്തുണയും ഇതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. എങ്ങനെയാണ് വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എന്ന് പരിശോധിക്കും. ഇതിനായി 8904250777 എന്ന ബോട്ട് നമ്പർ ആദ്യമായി നിങ്ങൾ ഫോണിൽ സേവ് ചെയ്യേണ്ടതുണ്ട്. ശേഷം വാട്സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് ഹായ് എന്ന് മാത്രം മെസേജ് അയക്കുക.

നിങ്ങൾക്ക് അനുയോജ്യമായ ഭാഷ ഇവിടെ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ് നിലവിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളാണ് ബോട്ടിൽ ലഭിക്കുന്നത് അധികം വൈകാതെ തന്നെ മറ്റ് ഭാഷകൾ കൂടി ചേർക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ബുക്ക് ബസ് ടിക്കറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ ലൊക്കേഷൻ നൽകുകയും ഇത് കൺഫോം ചെയ്യുകയും വേണം. ശേഷം നിങ്ങളുടെ യാത്ര വിവരങ്ങൾ നൽകേണ്ടതാണ്.
യാത്ര വിവരങ്ങൾ നൽകിയതിന് ശേഷം നിങ്ങൾക്ക് എസി വേണമോ വേണ്ടയോ എന്നും മെൻഷൻ ചെയ്യുക. ശേഷം നിങ്ങൾക്ക് യാത്രക്ക് അനുയോജ്യമായ തിയതി സമയം എന്നിവ നൽകുക. പിന്നീട് യാത്രക്കാരന്റെ വിവരങ്ങൾ നൽകേണ്ടതാണ്. എവിടേക്ക് പോകുന്നു എവിടെ നിന്ന് ടിക്കറ്റ് വേണം തുടങ്ങിയ വിവരങ്ങൾ ആണ് ഇവിടെ ചേർക്കേണ്ടത്. ഇതെല്ലാം പൂർത്തിയാക്കിതിന് ശേഷം പണമിടപാട് നടത്താനുള്ള ഓപ്ഷൻ ലഭിക്കും.
പ്രധാനമായും യുപിഐ ഇടപാടുകൾ കൊണ്ടായിരിക്കും ഇവിടെ പണമിടപാട് നടത്തുക. നിങ്ങൾ വാട്സ്ആപ്പ് പേ ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ ഇതിൽ നിന്ന് ഡയറക്ട് ആയി പണം അയക്കാം. അല്ലാത്ത പക്ഷം ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിച്ച് പണം അടക്കാം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാനുള്ള ഓപ്ഷനും ഇവർ നൽകുന്നതാണ്.
പണമിടപാട് പൂർത്തിയാക്കി കഴിഞ്ഞാൽ വാട്സ്ആപ്പിലൂടെ തന്നെ ഇ ടിക്കറ്റ് ആയി നിങ്ങൾക്ക് നിങ്ങളുടെ യാത്രാ ടിക്കറ്റ് സ്വീകരിക്കാവുന്നതാണ്. നിലവിൽ ടിക്കറ്റുകൾക്ക് ഓഫറുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവധ കാലയളവുകളിൽ ഇവർ ടിക്കറ്റുകൾക്ക് കിഴിവുകൾ പ്രഖ്യാപിക്കുന്നതാണ്. നേരത്തെ പേടിഎം ഇത്തരത്തിൽ യാത്രാ ടിക്കറ്റുകൾക്ക് കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഫ്രീഡം ട്രാവൽ കാർണിവലിന്റെ ഭാഗമായി ആയിരുന്നു ഈ കിഴിവ് പ്രഖ്യാപിച്ചത്.
ആഗസ്ത് 1 മുതൽ ആരംഭിച്ച ഈ പ്രത്യേക ഓഫർ ആഗസ്ത് 10 വരെ ആണ് പേടിഎം ഫ്രീഡം ട്രാവൽ കാർണിവൽ പ്രഖ്യാപിച്ചത്. ഫ്ലൈറ്റ്, ബസ്, ട്രെയിൻ എന്നീ എല്ലാ യാത്രക്കും കിഴിവ് പ്രഖ്യാപിച്ചിരുന്നു. ആർഎൽബി ബാങ്ക് ഐസിഐസിഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പേടിഎം ഫ്രീഡം ട്രാവൽ കാർണിവൽ സംഘടിപ്പിച്ചത്.


Click it and Unblock the Notifications







