ഫ്രിഡ്ജ് (റഫ്രിജറേറ്റർ) വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഒരു പുതിയ റഫ്രിജറേറ്റർ ( ഫ്രിഡ്‍ജ് ) വാങ്ങുമ്പോൾ ആശയക്കുഴപ്പമുണ്ടാകുന്നത് സ്വാഭാവികമാണ്. റഫ്രിജറേറ്ററിന്റെ ഡിസൈൻ മുതൽ വലിപ്പവും ശേഷിയും ഫീച്ചറുകളും എല്ലാം നിർണായകമാണ്. അതിനൊപ്പം തന്നെ വീട്ടിലെ ആളുകളുടെ എണ്ണവും പരിഗണിക്കണം. ഒരു പുതിയ റഫ്രിജറേറ്റർ വാങ്ങുമ്പോൾ പരിഗണന നൽകേണ്ട ഏതാനും ചില കാര്യങ്ങളറിയാൻ തുടർന്ന് വായിക്കുക.
ഡയറക്റ്റ് കൂൾ vs ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ : ഡയറക്റ്റ് കൂൾ റഫ്രിജറേറ്ററുകൾ നാച്വുറൽ കൺവെക്ഷൻ ഉപയോഗിച്ചാണ് റഫ്രിജറേറ്ററിലൂടെ തണുത്ത വായു സർക്കുലേറ്റ് ചെയ്യുന്നത്. ഇവ കുറഞ്ഞ വിലയിലും കുറഞ്ഞ കപ്പാസിറ്റിയിലുമെല്ലാം വാങ്ങാൻ കിട്ടും. കൂടാതെ, ഫ്രീസർ യൂണിറ്റുകൾ ഉള്ളിൽത്തന്നെ സെറ്റ് ചെയ്തിരിക്കുന്ന സിംഗിൾ ഡോർ റഫ്രിജറേറ്ററുകളാണിവ. ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളിൽ ഫാൻ ഉപയോഗിച്ചാണ് തണുത്ത വായു സർക്കുലേറ്റ് ചെയ്യുന്നത്. ഫ്രോസ്റ്റ് നീക്കം ചെയ്യാൻ ഹീറ്റിങ് സംവിധാനവും ഇവയിൽ ലഭ്യമാണ്.

ഏറ്റവും പ്രധാനം ബജറ്റും വീട്ടിലെ അംഗങ്ങളുടെ എണ്ണവും ഉപയോഗവും : റഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ ബജറ്റിന് പ്രാധാന്യം നൽകണം. നിങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഒരു പ്രൈസ് സെഗ്മെന്റ് സെലക്റ്റ് ചെയ്യുക. വിലയിൽ അൽപ്പം ഫ്ലക്സിബിൾ ആകാനും സാധിക്കണം. ഇത് അത്യവശ്യം ഫീച്ചറുകളുള്ളവ സെലക്റ്റ് ചെയ്യാൻ സഹായിക്കും. നാല് പേർ ഉൾപ്പെടുന്ന ചെറിയ കുടുംബത്തിന് 200 മുതൽ 300 ലിറ്റർ വരെയുള്ള റഫ്രിജറേറ്റർ മതിയാകും. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ചെറിയ റഫ്രിജറേറ്റർ സെലക്റ്റ് ചെയ്യാം.
ഊർജക്ഷമതയും നിർണായകമാണ് : റഫ്രിജറേറ്ററുകൾ സെലക്റ്റ് ചെയ്യുമ്പോൾ ഊർജക്ഷമതയ്ക്കും ഏറെ പ്രാധാന്യം നൽകണം. ഉയർന്ന എനർജി സ്റ്റാർ റേറ്റിങ് ഉള്ള റഫ്രിജറേറ്റർ സെലക്റ്റ് ചെയ്യുക. ഏറ്റവും കുറഞ്ഞത് 3 സ്റ്റാർ റേറ്റിങ് ഉള്ളവ തന്നെ സെലക്റ്റ് ചെയ്യണം. ഇവ ഒരു പരിധി വരെ പരിസ്ഥിതി സൌഹൃദവും കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നവയുമാണ്. കഴിയുമെങ്കിൽ 5 സ്റ്റാർ റേറ്റിങ് ഉള്ള റഫ്രിജറേറ്റർ തന്നെ വാങ്ങാൻ ശ്രമിക്കുക.

റഫ്രിജറേറ്റർ ടൈപ്പ് : വിവിധ രീതികളിൽ റഫ്രിജറേറ്ററുകൾ ലഭ്യമാണ്. ടോപ്പ് ഫ്രീസർ ഡിസൈൻ, സൈഡ് ബൈ സൈഡ്, ഫ്രഞ്ച് ഡോർ എന്നിങ്ങനെ നിങ്ങളുടെ ആവശ്യാനുസരണം സെലക്റ്റ് ചെയ്യാൻ വിവിധ ശൈലികളിൽ റഫ്രിജറേറ്റർ വിപണിയിൽ എത്തുന്നുണ്ട്. കൂടുതൽ ഫ്രീസർ ഏരിയയുമായി വരുന്നവയാണ് സൈഡ് ബൈ സൈഡ്, 2 ഡോർ, 3 ഡോർ, ഫ്രഞ്ച് ഡോർ ഡിസൈൻ എന്നിവ. ബേസിക് ആവശ്യങ്ങൾ മാത്രമുള്ളവർക്ക് ടോപ്പ് മൌണ്ടഡ് റഫ്രിജറേറ്റർ സെലക്റ്റ് ചെയ്യാം.
ഡെലിവറിയും ഇൻസ്റ്റാളേഷനും കംപ്രസർ വാറന്റിയും : പുതിയ റഫ്രിജറേറ്റർ വാങ്ങുമ്പോൾ ഡെലിവറി, ഇൻസ്റ്റാളേഷൻ എന്നിവയ്ക്കും പരിഗണന നൽകണം. നിങ്ങൾ വാങ്ങുന്ന സ്റ്റോർ പ്രോഡക്റ്റ് ഡെലിവറി, ഇൻസ്റ്റാളേഷൻ എന്നിവയും നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക. അത് പോലെ തന്നെ കംപ്രസറിന്റെ വാറന്റി ഡീറ്റെയ്ൽസും പരിശോധിക്കണം. റഫ്രിജറേറ്ററുകളുടെ സ്റ്റാൻഡേർഡ് വാറന്റി 1 വർഷമാണ്. ചില ബ്രാൻഡുകൾ കംപ്രസറുകൾക്ക് 10 വർഷത്തെ അധിക വാറന്റിയും ഓഫർ ചെയ്യുന്നുണ്ട്. ഈ വാറന്റിയുമായി വരുന്ന കംപ്രസറുകളുള്ള റഫ്രിജറേറ്ററുകൾ സെലക്റ്റ് ചെയ്യുക.

കൺവേർട്ടബിൾ റഫ്രിജറേറ്ററുകൾ : പണം പ്രശ്നമല്ലെങ്കിൽ കൺവേർട്ടബിൾ റഫ്രിജറേറ്ററുകൾക്കും പരിഗണന നൽകാം. റഫ്രിജറേറ്ററിലെ ഫ്രീസറും ബാക്കിയുള്ള കംപാർട്ട്മെന്റും സാധാരണ ഗതിയിൽ വ്യത്യസ്തമാണെന്ന് അറിയാമല്ലോ. ഒന്നിൽ എന്ത് വച്ചാലും അത് പൂർണമായും ഐസ് പോലെയാകും. ബാക്കിയുള്ള ഭാഗങ്ങൾ ഭക്ഷണവും പച്ചക്കറികളും മറ്റും ഫ്രഷ് ആയിരിക്കാനും ഉപയോഗിക്കുന്നു. കൺവേർട്ടബിൾ റഫ്രിജറേറ്ററുകളിൽ എല്ലാ കംപാർട്ട്മെന്റുകളും രണ്ട് രീതിയിലും ഉപയോഗിക്കാൻ സാധിക്കും.
വൈഫൈ മുതൽ അധിക ഫീച്ചറുകൾ വരെ : വൈഫൈ എനാബിൾഡ് ആയിട്ടുള്ള Refrigerator സ്മാർട്ട് ഫീച്ചറുകളുമായി വരുന്നു. ആവശ്യാനുസരണം താപനില ക്രമീകരിക്കുക, റഫ്രിജറേറ്ററിന്റെ ഹെൽത്ത് റിപ്പോർട്ടുകൾ എന്നിവ ഇതിൽ ചിലത് മാത്രം. ആധുനിക റഫ്രിജറേറ്ററുകൾ ഐസ്, വാട്ടർ ഡിസ്പെൻസറുകൾ, സ്മാർട്ട് ടെക്നോളജി, ക്രമീകരിക്കാവുന്ന ഷെൽഫുകൾ, കേർഡ് മേക്കർ എന്നിങ്ങനെ ധാരാളം അധിക ഫീച്ചറുകളും ഓഫർ ചെയ്യുന്നു. ബജറ്റ് വിഷയമല്ലാത്തവർക്ക് ഇതും പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








