ശാന്തമാകൂ!ആധാര്‍ കാര്‍ഡ് ഇനിയും പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം: എങ്ങനെ?

Written By:

ജൂണ്‍ 30നാണ് ആധാര്‍ കാര്‍ഡ്-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുളള അവസാന തീയതി പറഞ്ഞിരുന്നത്. നികുതി ദായകര്‍ ഇപ്പോള്‍ ഈ രണ്ട് രേഖകളും ബന്ധിപ്പിച്ചില്ല എങ്കില്‍ എന്താണ് സംഭവിക്കുന്നത്. ഇതില്‍ പലരും ആശയക്കുഴപ്പത്തിലാകും, ഇപ്പോള്‍.

എന്നാല്‍ ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ല എങ്കില്‍ ഉടന്‍ തന്നെ അസാധു ആക്കില്ല എന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞിട്ടുണ്ട്. ഇത് നിങ്ങള്‍ ഇറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ രണ്ട് പ്രമാണങ്ങളുടേയും ഉടമകള്‍ നികുതികള്‍ സമര്‍പ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അതേസമയം പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാന്‍ അപേക്ഷയില്‍ ആധാര്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്.

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

ആധാര്‍ കാര്‍ഡ് ഇനിയും പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം: എങ്ങനെ?

സുപ്രിം കോര്‍ട്ട് വിധിയുടെ അടിസ്ഥാനത്തില്‍ ആധാര്‍-പാന്‍ കാര്‍ഡ് എന്നിവ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ആധാര്‍ പാന്‍കാര്‍ഡ് എന്നിവ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നു കൂടി സമയം നല്‍കുന്നതാണ്. ഇത് ബന്ധിപ്പിച്ചില്ല എങ്കില്‍ കാലാവധി കഴിയുമ്പോള്‍ ഇന്‍വാലീഡ് ആകുന്നതുമാണ്.

അതു വരെ ഉപയോക്താക്കള്‍ക്ക് ഇന്‍കം ടാക്‌സ് വെബ്‌സൈറ്റായ incometaxindiaefilling.gov.in എന്നതിലൂടെ സൗജന്യമായി ആധാര്‍ പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാം.

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിലെ തിരക്കുകള്‍ കാരണം വെബ്‌സൈറ്റ് ലോഡാകാന്‍ സമയം എടുക്കുന്നു. അതിനാല്‍ മാനുവല്‍ രീതിയിലും നിങ്ങള്‍ക്കിതു ചെയ്യാം.

ആധാര്‍-പാന്‍ കാര്‍ഡ് എങ്ങനെ ലിങ്ക് ചെയ്യാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആധാര്‍ നികുതി ഫയലിംഗ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

ജൂണ്‍ അവസാനം വിപണിയില്‍ ഇറങ്ങിയ പുതിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

#2

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ പേജിന്റെ മുകളിലായി ' Profile Settings' എന്നു കാണാം.

#3

അതില്‍ 'Aadhaar Link' എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ ചേര്‍ത്ത് നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങളുമായി അത് താരതമ്യം ചെയ്യുക.

#4

അടുത്തതായി 'Link Now' എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് രണ്ട് കാര്‍ഡുകളും ലിങ്ക് ചെയ്തു എന്ന ഒരു പോപ്-അപ്പ് മെസേജ് ലഭിക്കുന്നതാണ്.

5

ഇരു കാര്‍ഡുകളിലേയും വിശദാംശങ്ങള്‍ ഒന്നു തന്നെ എന്ന് ഉറപ്പാക്കുക.

#6

എസ്എംഎസിലൂടേയും നിങ്ങള്‍ക്ക് ആധാര്‍-പാന്‍ ലിങ്ക് ചെയ്യാം.

#7

ഇതിനായി ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും UIDPAN>TYPE AADHAAR NO> Then type 10 digit PAN NUMBER എന്ന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.

എങ്ങനെ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ തിരഞ്ഞെടുക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You can still link your Aadhaar card and PAN cards online and via SMS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot