റിലയന്‍സ് ജിയോ സിം എങ്ങനെ ഓണ്‍ലൈന്‍ വഴി ലഭിക്കും? തട്ടിപ്പാണോ?

Written By:

ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം റിലയന്‍സ് ജിയോ ഇന്ത്യയില്‍ ഉടനീളം ലഭിക്കുമെന്ന്. ജിയോ മൂന്നു മാസത്തേയ്ക്ക് സൗജന്യ അണ്‍ലിമിറ്റഡ് 4ജി ഡാറ്റയും കോളുകളും നല്‍കുന്നുണ്ട്.

ജിയോ സിം എടുക്കാന്‍ എല്ലാവരു ആഗ്രഹിക്കുകയാണ്, കാരണം നിലവിലുളള പദ്ധതികള്‍ മറ്റു സേവന ദാദാക്കളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കുകളാണ് നല്‍കുന്നത്.

ജിയോ സിമ്മിനെ കുറിച്ചുളള ഉപഭോക്താക്കളുടെ ചോദ്യങ്ങളും അതിനുളള ഉത്തരങ്ങളും!

റിലയന്‍സ് ജിയോ സിം എങ്ങനെ ഓണ്‍ലൈന്‍ വഴി ലഭിക്കും? തട്ടിപ്പാണോ?

കൂടാതെ ജിയോ സിം ലഭിക്കണമെങ്കില്‍ റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറിന്റെ മുന്നില്‍ ക്യൂ നില്‍ക്കുകയും e-KYC ആക്ടിവേഷന് ആധാര്‍കാര്‍ഡ് നല്‍കുകയും, ഫോണില്‍ ജനറേറ്റ് ചെയ്ത ബാര്‍കോഡും എല്ലാം നല്‍കുകയും വേണം.

ബമ്പര്‍ ഓഫര്‍: അണ്‍ലിമിറ്റഡ് വോയിസ്‌കോള്‍ 148 രൂപ!

എന്നാല്‍ മറ്റൊരു രീതിയില്‍ ജിയോ സിം ലഭിക്കുന്നതാണ്, അത് എങ്ങനെയെന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ സിം ഹോം ഡെലിവറി ചെയ്യുന്നു

നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരിക്കും ജിയോ സിം ഇപ്പോള്‍ വീട്ടില്‍ കൊണ്ടു വന്നു തരുമെന്ന്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഓപ്ഷനും കൂടി ഉണ്ട്, ജിയോ സിം നമുക്ക് ഓണ്‍ലൈന്‍ വഴിയും ലഭിക്കുകയും ചെയ്യുന്നു.

വെറും 199രൂപ നല്‍കിയാല്‍ മതിയാകും

http://aonebiz.in എന്ന വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സൗജന്യമായി ജിയോ സിം വാങ്ങാം. നിങ്ങള്‍ ഉത്പന്നത്തിന്റെ ഡലിവറി പണം മാത്രം നല്‍കിയാല്‍ മതിയാകും.

ലളിതമായ ഘട്ടത്തിലൂടെ ജിയോ സിം ലഭിക്കുന്നതാണ്

നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഡെലിവറി വിലാസം എന്നിവ ഉപയോഗിച്ച് ഫോം പൂരിപ്പിക്കേണ്ടതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ജിയോ സിം നിങ്ങളുടെ പടിക്കല്‍ എത്തുന്നതാണ്.

ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കുക

ജിയോ സിം ഡെലിവറി ചെയ്യുന്ന സമയത്ത് എൈഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്‍കേണ്ടതാണ്. വെബ്‌സൈറ്റ് പ്രകാരം സിം ഡലിവറി 7 മുതല്‍ 10 ദിവസത്തിനുളളില്‍ ലഭിക്കുന്നതാണ്.

ജിയോ ഡൂങ്കിളും ലഭിക്കുന്നു

റിലയന്‍സ് ജിയോ ഡൂങ്കിള്‍ 1,999 രൂപയ്ക്ക് ഹോം ഡലിവറി ചെയ്യുന്നതാണ്, കൂടാതെ ജിയോ വൈ-ഫൈ ഡൂങ്കിള്‍ 2,199 രൂപയ്ക്കും ഹോം ഡലിവറി ചെയ്യുന്നു.

സൂക്ഷിക്കുക

'PayUmoney' വഴി വേണം നിങ്ങള്‍ അഡ്വാന്‍സ് പേയ്‌മെന്റ് നല്‍കാന്‍. ചിലപ്പോള്‍ ഇതു പോലെ പല വെബ്‌സൈറ്റുകളും തട്ടിപ്പു നടത്താന്‍ ശ്രമിക്കാറുണ്ട്. കാരണം ഓണ്‍ലൈന്‍ ഡലിവറി സേവനം ജിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There is a great demand for the Reliance Jio 4G SIM as everyone is interested in getting the free offers and benefits that this SIM comes bundled with till the end of this year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot