റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!
ജിയോ സേവനം പൊതു ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയിനു ശേഷം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം മറ്റു നെറ്റുവര്‍ക്കുകളില്‍ നിന്നും സ്വീകരിക്കാന്‍ തുടങ്ങി.
വെറും മൂന്നു മാസമേ ആയിട്ടുളളൂ, ജിയോ ഇതിനകം തന്നെ 26 ദശലക്ഷം ഉപഭോക്താക്കളെ ചേര്‍ത്തു. ഇത് ജിയോയുടെ ഏറ്റവും നല്ലൊരു വിജയമാണ്. ജിയോ വിജയിക്കാന്‍ കാരണം അതിലെ ആകര്‍ഷണീയമായ വെല്‍ക്കം ഓഫര്‍ തന്നെയാണ്.
ജിയോ സേവനം പൊതു ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയിനു ശേഷം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം മറ്റു നെറ്റുവര്‍ക്കുകളില്‍ നിന്നും സ്വീകരിക്കാന്‍ തുടങ്ങി.
ഇവിടെ നിങ്ങള്‍ ജിയോ എംഎന്‍പി പോര്‍ട്ടിങ്ങ് ചെയ്യുന്നതിനു മുന്‍പ് അറിയേണ്ട നിബന്ധനകളും വ്യവസ്ഥകളും നോക്കുക.

എല്ലായിടത്തും ലഭ്യമാണ്
ജിയോ ഔദ്യാഗിക വെബ്‌സൈറ്റ് പ്രകാരം എംഎന്‍പി സേവനം ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു പോലും പോര്‍ട്ട് ചെയ്യാം. അതായത് എവിടെ നിന്നു വേണമെങ്കിലും പോര്‍ട്ട് ചെയ്യാം.

നമ്പറിന് 90 ദിവസം പഴക്കമുണ്ടായിരിക്കണം
എംഎന്‍പി യ്ക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് നിങ്ങളുടെ സിം കാര്‍ഡ് 90 ദിവസത്തിനു മുന്‍പ് ആക്ടിവേറ്റ് ചെയ്തതായിരിക്കണം. അല്ലെങ്കില്‍ അത് പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല.

യുപിസി 15 ദിവസം വാലിഡിറ്റി
നിങ്ങള്‍ അടുത്തുളള റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോറില്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പ് യുണീക് പോര്‍ട്ടിങ്ങ് കോഡ് (UPC) ജനറ്റേ് ചെയ്യേണ്ടതാണ്. അതിനായി നിങ്ങളുടെ ഇപ്പോഴത്തെ നെറ്റ്‌വര്‍ക്കില്‍ നിന്നും PORT എന്ന് 1900 എന്നതിലേയ്ക്ക് മെസേജ് അയയ്ക്കുക. നിങ്ങള്‍ യോഗ്യരാണ് എങ്കില്‍ യുപിസി കോഡ് ലഭിക്കുന്നതാണ്, എന്നാല്‍ ഇതിന്റെ വാലിഡിറ്റി 15 ദിവസവുമാണ്.

പോര്‍ട്ടിങ്ങ് അഭ്യര്‍ത്ഥന 24 മണിക്കൂറിനുളളില്‍ പിന്‍ വലിക്കാം
നിങ്ങള്‍ അബദ്ധവശാല്‍ തെറ്റായ രീതിയിലാണ് യുപിസി ജനറേറ്റ് ചെയ്തതെങ്കില്‍ 24 മണിക്കൂറിനുളളില്‍ നിങ്ങളുടെ അഭ്യര്‍ത്ഥന പിന്‍ വലിക്കാം.

പോര്‍ട്ടിങ്ങ് പ്രോസസിന് ഏഴു ദിവസം
നിങ്ങള്‍ ഡോക്യുമെന്റുകള്‍ ഹാജരാക്കിയ ശേഷം പുതിയ സിം ആക്ടിവേറ്റ് ആകുന്നതിന് ഏഴ് ദിവസം സമയം കൊടുക്കുക. സേവനം ലഭ്യമല്ല എന്ന പ്രശ്‌നം 24 മണിക്കൂര്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നതാണ്.


Click it and Unblock the Notifications








