വാട്ട്‌സ്ആപ്പ് വഴി റിലയൻസ് ജിയോ റീചാർജ് സേവനം എങ്ങനെ ഉപയോഗപ്പെടുത്താം ?

|

ഇപ്പോഴത്തെ കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി റിലയൻസ് ജിയോ ബുധനാഴ്ച ഒരു പുതിയ ആനുകൂല്യം അവതരിപ്പിച്ചു. ടെലികോം ഓപ്പറേറ്റർ സേവനങ്ങൾ വാട്ട്‌സ്ആപ്പുമായി സംയോജിപ്പിച്ചതിനാൽ ഉപയോക്താക്കൾക്ക് പേയ്‌മെന്റുകൾ നടത്താനും അവരുടെ നമ്പറുകൾ എളുപ്പത്തിൽ റീ-ചാർജ് ചെയ്യാനും സാധിക്കും. കൂടാതെ, പുതിയതായി അവതരിപ്പിച്ച ഈ സൗകര്യം ഉപയോക്താക്കൾക്ക് അവരുടെ ടെക്സ്റ്റ് മെസേജിംഗ് ആപ്ലിക്കേഷനിൽ പരിഹരിക്കാനും എം‌എൻ‌പി വഴി പുതിയ സിം നേടാനും സാധിക്കുന്നു. പുതിയ ജിയോ സിം, ഇന്റർനാഷണൽ റോമിംഗ്, ജിയോമാർട്ട്, ജിയോ ഫൈബർ എന്നിവയ്ക്കുള്ള സപ്പോർട്ടും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ, പുതിയതായി ആരംഭിച്ച സേവനം ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. എന്നാൽ, റിലയൻസ് ജിയോ ഉടൻ തന്നെ കൂടുതൽ ഇന്ത്യൻ ഭാഷകൾ ഈ സേവനത്തിലേക്ക് ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

റിലയൻസ് ജിയോയുടെ ഈ പുതിയ സവിശേഷത എങ്ങനെ ഉപയോഗിക്കാം?

റിലയൻസ് ജിയോയുടെ ഈ പുതിയ സവിശേഷത എങ്ങനെ ഉപയോഗിക്കാം?

ഈ സവിശേഷത ഉപയോഗപ്പെടുത്തുവാനുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉപയോക്താക്കൾ വാട്ട്‌സ്ആപ്പിൽ നിന്ന് 70007 70007 ലേക്ക് 'ഹായ്' എന്നൊരു മെസേജ് അയയ്ക്കണം. അതിനുശേഷം, ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്ന് ജിയോ ഫൈബറിനുള്ള സപ്പോർട്ട്, ഇന്റർനാഷണൽ റോമിംഗിനുള്ള സപ്പോർട്ട്, ജിയോ സിമ്മിനുള്ള സപ്പോർട്ട്, ജിയോമാർട്ടിനുള്ള സപ്പോർട്ട് എന്നിവയുള്ള ഒരു ഓപ്ഷൻ ലഭിക്കും. തുടർന്ന്, റിലയൻസ് ജിയോ എല്ലാ പ്രീപെയ്ഡ് പ്ലാനുകളും ഇതിൽ കാണിക്കുകയും അതിൽ നിന്നും നിങ്ങൾക്ക് റീചാർജ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

വൺപ്ലസ് 8 ടി സ്മാർട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു: ഓഫറുകളും, ഡിസ്‌കൗണ്ടുംവൺപ്ലസ് 8 ടി സ്മാർട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു: ഓഫറുകളും, ഡിസ്‌കൗണ്ടും

വി (വോഡഫോൺ-ഐഡിയ) വിഐസി
 

അതിനുശേഷം, നിങ്ങൾ പ്ലാനിൽ ടാപ്പുചെയ്യണം, തുടർന്ന് പേയ്‌മെന്റ് പൂർത്തിയാക്കുന്നതിന് നിങ്ങളെ ജിയോ വെബ്‌സൈറ്റിലേക്ക് റീ-ഡയറക്‌ടുചെയ്യും. നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാനും ഈ സവിശേഷത നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. 'സെറ്റ് ലാംഗ്വേജ്' ഓപ്ഷൻ ക്ലിക്ക് ചെയ്യ്ത് ഭാഷ മാറ്റാൻ കമ്പനി നിങ്ങളെ സഹായിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, ഇതിനായി നിങ്ങൾ വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം അയയ്ക്കണം.

ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ആപ്പിൾ ഡെയ്സ് സെയിൽ

വോഡഫോൺ-ഐഡിയ എഐ പവർഡ് വെർച്വൽ ഏജന്റ് അവതരിപ്പിച്ചു

വോഡഫോൺ-ഐഡിയ എഐ പവർഡ് വെർച്വൽ ഏജന്റ് അവതരിപ്പിച്ചു

വി (വോഡഫോൺ-ഐഡിയ) വിഐസിയും ആരംഭിച്ചു. ഇത് ഉപയോക്താക്കളെ സപ്പോർട്ട് ചെയ്യുന്നതിനായി ഒരു കൃത്രിമ ഇന്റലിജൻസ്-പവർ ഡിജിറ്റൽ ഉപഭോക്തൃ സേവനമാണ്. ഇത് കമ്പനിയുടെ വെബ്‌സൈറ്റിലും ഇപ്പോൾ തത്സമയമാണ്. വാട്‌സ്ആപ്പിൽ വിഐസിയുമായി സംഭാഷണം ആരംഭിക്കുന്നതിന് വോഡഫോൺ-ഐഡിയ ഉപയോക്താക്കൾക്ക് സന്ദേശം വഴി ലിങ്ക് ലഭിക്കും. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഇതിനായി ചാറ്റ്ബോട്ടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിനാൽ ടെലികോം സ്ഥാപനങ്ങൾക്ക് പരമ്പരാഗത മാധ്യമങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും.

 വൺപ്ലസ് നോർഡ് സിഇ 5 ജി, ടിവി യു 1 എസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും വൺപ്ലസ് നോർഡ് സിഇ 5 ജി, ടിവി യു 1 എസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

വാട്ട്‌സ്ആപ്പ് വഴി റിലയൻസ് ജിയോ റീചാർജ് സേവനം എങ്ങനെ ഉപയോഗപ്പെടുത്താം ?

ഉപയോക്താക്കളെ സഹായിക്കുന്നതിനും രാജ്യത്ത് ആപ്ലിക്കേഷൻ ഇക്കോസിസ്റ്റംസ് വികസിപ്പിക്കുന്നതിൻറെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് ചാറ്റ്ബോട്ട് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നു. എയർടെൽ എന്നാൽ ഇതുവരെ ഒന്നും പ്രഖ്യാപിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്, പക്ഷേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ എയർടെൽ ഉടൻ ഈ സംവിധാനത്തിൽ ചേരുമെന്ന് സംസാരമുണ്ട്.

1,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ട്രൂ വയർലസ് ഇയർബഡ്സ്1,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ട്രൂ വയർലസ് ഇയർബഡ്സ്

Most Read Articles
Best Mobiles in India

English summary
Users will also be able to get their questions answered on the messaging app and get a new SIM through MNP with this newly available service. Support for the new Jio SIM, international roaming, JioMart, and JioFiber are all included.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X