ജിമെയിലും ഫേസ് ബുക്കും സൈന്‍ഔട്ട് ചെയ്യാം... ദൂരെയിരുന്നുകൊണ്ട്.

Posted By:

ഓഫീസില്‍നിന്നോ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നോ ഇറങ്ങുമ്പോള്‍ നിങ്ങളുടെ ജിമെയിലോ ഫേസ് ബുക്കോ സൈന്‍ഔട്ട് ചെയ്യാന്‍ മറന്നാല്‍ എന്തുചെയ്യും?. മറ്റുള്ളവര്‍ മെയില്‍ പരിശോധിക്കാനുള്ള സാധ്യത ഏറെ കൂടുതലാണ്. വിലപ്പെട്ട രേഖകളോ രഹസ്യങ്ങളോ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. തിരികെ പോയി സൈന്‍ ഔട്ട് ചെയ്യുക എന്നതു പ്രായോഗികമല്ലതാനും.

വായിക്കുക: ഇനി ബാറ്ററി ചാര്‍ജ് തീര്‍ന്നാലും മൊബൈല്‍ ഫോണില്‍ നിന്ന് എസ്.എം.എസ്. അയയ്ക്കാം

നിങ്ങളുടെ വീട്ടിലോ മൊബൈലിലോ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഇനി അത്തരം പ്രശ്‌നങ്ങള്‍ ആലോചിച്ച് വിഷമിക്കേണ്ട. ദൂരെയിരുന്നുകൊണ്ട് ജിമെയിലും ഫേസ് ബുക്കും സൈന്‍ഔട്ട് ചെയ്യാം.

അതെങ്ങനെയെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

remote log out from Facebook

മറ്റൊരു സിസ്റ്റ്ത്തില്‍ തുറന്നുവച്ച ഫേസ് ബുക്ക് ആണ് ലൊഗ്ഔട്ട് ചെയ്യേണ്ടതെങ്കില്‍ നിങ്ങള്‍ക്ക് ലഭ്യമായ സംവിധാനം (വീട്ടിലെ കമ്പ്യൂട്ടറോ അല്ലെങ്കില്‍ മൊബൈല്‍ ഫോണോ) ഉപയോഗിച്ച് ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്യുക. അക്കൗണ്ട് സെറ്റിംഗ്‌സ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

remote log out from Facebook

തുടര്‍ന്ന്് ഇടതുവശത്തു കാണുന്ന സെക്യൂരിറ്റിയില്‍ ക്ലിക് ചെയ്യുമ്പോള്‍ നിരവധി ഓപ്ഷനുകള്‍ തെളിഞ്ഞുവരും. അതില്‍ താഴെകാണുന്ന ആക്റ്റീവ് സെഷനില്‍ ക്ലിക് ചെയ്യുക.

Remote Log out From facebook

ഏതെല്ലാം സിസ്റ്റങ്ങളില്‍ ഫേസ് ബുക്ക് തുറന്നിരിക്കുന്നു എന്ന് അപ്പോള്‍ അറിയാന്‍ സാധിക്കും. അതില്‍ കാണുന്ന എന്‍ഡ് ആക്റ്റിവിറ്റിയില്‍ ക്ലിക് ചെയ്താല്‍ മറ്റു സിസ്റ്റ്ങ്ങളിലെ ഫേസ് ബുക്ക് ലോഗ് ഔട്ടാകും.

 

 

Remote Logout From Gmail

ഇനി ജിമെയിലിലാണെങ്കില്‍ പേജിന്റെ വലതുവശത്ത് ഏറ്റവും താഴെയായി ലാസ്റ്റ്് അക്കൗണ്ട് ആക്റ്റിവിറ്റി എന്നെഴുതയിരിക്കുന്നതുകാണാം. അതിനടിയില്‍ കാണുന്ന ഡീറ്റെയില്‍സ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

 

 

Remote Logout From Gmail

മുന്‍പ് നിങ്ങള്‍ ഇമെയില്‍ ഓപ്പണ്‍ചെയ്തതു സംബന്ധിച്ച വിവരങ്ങള്‍ അതില്‍ കാണാം. ഒപ്പം മറ്റെവിടെയെങ്കിലും നിങ്ങളുടെ ജിമെയില്‍ തുറന്നുവച്ചിട്ടുണ്ടോ എന്നും അറിയാന്‍ സാധിക്കും.അവിടെ കാണുന്ന ലോഗ് ഔട്ട് ഓഫ് ഓള്‍ സെഷന്‍സ് എന്ന ഓപ്ഷനില്‍ അമര്‍ത്തിയാല്‍ ഏതു സിസ്റ്റത്തിലും തുറന്നിരിക്കുന്ന നിങ്ങളുടെ ജിമെയില്‍ പേജ് ലോഗ്ഔട്ടാകും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ജിമെയിലും ഫേസ് ബുക്കും സൈന്‍ഔട്ട് ചെയ്യാം... ദൂരെയിരുന്നുകൊണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot