നിങ്ങളുടെ മെമ്മറി കാര്‍ഡിലെ പാസ്‌വേഡ് ഹൈഡ് ചെയ്‌തോ?

Written By:

വിവരങ്ങള്‍ ഡിജിറ്റല്‍ ആയി സൂക്ഷിച്ചു വയ്ക്കാനുളള ഒരു മാര്‍ഗ്ഗമാണ് മെമ്മറി കാര്‍ഡ്. ഒരിക്കല്‍ നിങ്ങള്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ ദീര്‍ഘകാലം അതില്‍ സൂക്ഷിച്ചു വയ്ക്കാം. നിങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ വീണ്ടും ഉപയോഗിക്കാം.

ഹോണര്‍ 7X വിപണിയില്‍: അപ്‌ഡ്രേഡ് ചെയ്ത പ്രോസസര്‍ എങ്ങനെ?

നിങ്ങളുടെ മെമ്മറി കാര്‍ഡിലെ പാസ്‌വേഡ് ഹൈഡ് ചെയ്‌തോ?

മെമ്മറി കാര്‍ഡില്‍ പാസ്‌വേഡ് ചേര്‍ക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം നിങ്ങള്‍ പല കാര്യങ്ങളും സേവ് ചെയ്തിരിക്കുന്നത് മെമ്മറി കാര്‍ഡില്‍ ആയിരിക്കും. മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടു പോയാല്‍ പാസ്‌വേഡ് ഉണ്ടെങ്കില്‍ അത് സംരക്ഷിക്കാന്‍ സാധിക്കും.

നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ പാസ്‌വേഡ് എങ്ങനെ മാറ്റാം എന്നു നോക്കാം

#1. ആദ്യമായി നിങ്ങളുടെ പാസ്‌വേഡ് ചേര്‍ത്ത മെമ്മറി കാര്‍ഡ് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഇടുക.

#2. അടുത്തതായി ES file Explorer ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം തുറക്കുക.

#3. ഇനി സിസ്റ്റം ഫോള്‍ഡറിലേക്ക് പോയി mmcstore കണ്ടെത്തുക.

#4. അവിടെ mmcstore നെ റീനെയിം ചെയ്ത് mmcstore.txt എന്ന് ആക്കിയ ശേഷം തുറക്കുക.

#5. ഇപ്പോള്‍ അവിടെ നിങ്ങളുടെ നിലവിലെ മെമ്മറി കാര്‍ഡ് പാസ്‌വേഡ് കാണാം, അത് കുറിച്ചെടുക്കുക.

#6. ഇപ്പോള്‍ മെമ്മറി കാര്‍ഡ് ഓപ്ഷനിലെ 'Remove password' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങള്‍ കുറിച്ചെടുത്ത പാസ്‌വേഡ് അവിടെ ചേര്‍ക്കുക.

English summary
The method to remove password from memory card is very simple and easy and this can be done by two ways, either from Pc or from android device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot