സഫാരി ബ്രൗസറിൽ നിങ്ങളറിയാതെ ഒളിഞ്ഞിരിക്കുന്ന 10 സൂത്രങ്ങൾ

Posted By: Midhun Mohan

ആപ്പിൾ ഡിവൈസുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സഫാരി ബ്രൗസർ. സഫാരിയിൽ ഒളിഞ്ഞിരിക്കുന്ന പല ഫീച്ചറുകളുമുണ്ട്. ഇതെല്ലാർക്കും അറിഞ്ഞുകൂടണമെന്നില്ല.

സഫാരി ബ്രൗസറിൽ മറഞ്ഞിയ്ക്കുന്ന നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ.

2007ൽ പുറത്തിറങ്ങിയ ശേഷം സഫാരിയിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതിനാൽ എല്ലാ ഫീച്ചറകളെപ്പറ്റിയും എല്ലാവര്ക്കും അറിവുണ്ടാവണമെന്നില്ല.

2017ൽ റിലീസ് ചെയ്യാനിരിക്കുന്ന 10 പുത്തൻ സ്മാർട്ഫോണുകൾ

സഫാരിയിലെ മികച്ച 10 ഫീച്ചറുകൾ തിരഞ്ഞെടുത്തു അവതരിപ്പിക്കുകയാണ് ഗിസ്‌ബോട്ട് ഇവിടെ.

#1 പുതിയ ടാബ്

സാധാരണയായി പുതിയ ടാബ് തുറക്കാൻ ടാബ് സ്വിചർ ബട്ടൺ ഞെക്കിപ്പിടിച്ചു പിന്നീട് കാണുന്ന '+’ ഓപ്‌ഷൻ ഞെക്കുകയാണ് വേണ്ടത്. ടാബ് സ്വിച്ചർ ഓപ്‌ഷൻ അമർത്തിപിടിച്ചാൽ സ്‌ക്രീനിൽ പുതിയ ടാബിന്റെ ഷോർട്ട്കട്ട് തെളിയും.

#2 എല്ലാ ടാബുകളും ഒരുമിച്ച് അടയ്ക്കാം

നിങ്ങൾ ഒരുപാട് ടാബുകൾ തുറന്നു സൂക്ഷിക്കാറുണ്ടോ? എല്ലാ ടാബുകളും ഒരുമിച്ചടക്കാൻ ആപ്പിൾ സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. ടാബ് സ്വിച്ചർ ഓപ്‌ഷൻ അമർത്തിപ്പിടിച്ചു ക്ലോസ് റ്റാബ്സ് ഓപ്‌ഷൻ അമർത്തിയാൽ എല്ലാ ടാബുകളും ഒരുമിച്ചു അടയ്ക്കാം.

സഫാരി ബ്രൗസറിൽ മറഞ്ഞിയ്ക്കുന്ന നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ.

#3 അടുത്തിടെ തുറന്ന ടാബുകൾ തുറക്കാം

നമ്മൾ ഉപയോഗിക്കുന്ന ടാബുകൾ യാദൃശ്ചികമായി അടയ്ക്കുന്നത് സ്വാഭാവികമാണ് ഇങ്ങനെ അടയ്ക്കുന്ന ടാബുകൾ വീണ്ടും തുറക്കാൻ ടാബ് സ്വിച്ചർ അമർത്തി പിന്നീട് കാണുന്ന '+’ ഐക്കൺ അമർത്തുക. ശേഷം നിങ്ങൾ അവസാനം അടച്ച ടാബുകൾ വരും.

#4 ഹിസ്റ്ററി എടുക്കാൻ ബാക്ക്, ഫോർവേഡ് ബട്ടണുകൾ അമർത്തിപ്പിടിക്കുക

നിങ്ങളുടെ ബാക്ക്, ഫോർവേഡ് ഹിസ്റ്ററി കാണാൻ ബാക്ക്, ഫോർവേഡ് ബട്ടണുകൾ അമർത്തിപ്പിടിക്കുക. സ്‌ക്രീനിന്റെ ഇടതുമൂലയിൽ വിവരങ്ങൾ തെളിഞ്ഞു വരും.

2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!

#5 ടാബുകൾ ക്രമീകരിക്കാം

നിങ്ങൾക്കു ടാബുകൾ വേണ്ട രീതിയിൽ ക്രമീകരിക്കാൻ ടാബ് സ്വിച്ചർ അമർത്തി നിങ്ങൾക്ക് വേണ്ടുന്ന ടാബുകൾ തിരഞ്ഞെടുത്തു വേണ്ട സ്ഥലത്തു അതിനെ ഡ്രാഗ് ചെയ്തു കൊണ്ട് വെയ്ക്കാം. ഇങ്ങനെ ടാബുകൾ ക്രമീകരിക്കാനാകുന്നു.

#6 ദൂരെ നിന്ന് ടാബുകൾ നിയന്ത്രിക്കാം

നിങ്ങളുടെ മാക് അല്ലെങ്കിൽ ഐപാഡിൽ ആവശ്യം കഴിഞ്ഞു അടയ്‌ക്കേണ്ടിയിരുന്ന ഒരു ടാബ് നിങ്ങൾ അടയ്ക്കാൻ മറന്നു പോയെങ്കിൽ വീണ്ടും മാക് അല്ലെങ്കിൽ ഐപാഡിന്റെ അടുത്ത് വന്നു ആ ടാബ് അടയ്‌ക്കേണ്ടതില്ല. പകരം സഫാരിയിലെ ക്ലൗഡ് സേവനം ഉപയോഗിക്കാം. നിങ്ങളുടെ ഐഫോണിലെ ടാബ് സ്വിച്ചറിൽ ഐക്‌ളൗഡ്‌ ഓപ്‌ഷൻ എടുത്തു ഇടത്തോട്ട് സ്വൈപ് ചെയ്തു ടാബ് അടയ്ക്കാം.

#7 ഡെസ്ക്ടോപ്പ് സൈറ്റ് ആവശ്യപ്പെടാം

ചില സമയത്തു വെബ്സൈറ്റിന്റെ മൊബൈൽ പതിപ്പിൽ വിവരങ്ങൾ വ്യക്തമായി തെളിഞ്ഞു വരില്ല. ഇതിനായി സൈറ്റിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് വേണ്ടി വരും. റീലോഡ് ബട്ടൺ അമർത്തിപ്പിടിച്ചാൽ ഡെസ്ക്ടോപ്പ് പതിപ്പ് ആവശ്യപ്പെടാനുള്ള ഓപ്‌ഷൻ തെളിഞ്ഞു വരും.

#8 പേജിലെ തിരയൽ

നാം ഉദ്ദേശിക്കുന്ന വാക്ക് അല്ലെങ്കിൽ വാചകം ഒരു പേജിൽ തിരയുന്നത് ബുദ്ധിമുട്ടാണ്. ഇത് എളുപ്പമാക്കാൻ പേജിൽ ആ വാചകം തിരയാം. ഇതിനായി ഷെയർ ബട്ടൺ അമർത്തി 'ഫൈൻഡ് ഓൺ പേജ്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം.

#9 പേജുകൾ പിന്നീട് വായിക്കാൻ സൂക്ഷിക്കാം

നിങ്ങൾ ഇടയ്ക്കിടെ ഒരു വെബ്സൈറ്റ് തുറക്കുമെങ്കിൽ അത് പെട്ടെന്ന് ലഭിക്കാനായി 'ബുക്ക്മാർക്ക്' ചെയ്യാനുള്ള സൗകര്യം സഫാരിയിലുണ്ട്. സ്‌ക്രീനിന്റെ അടിയിൽ കാണുന്ന 'ആഡ് ബുക്മാർക്' അല്ലെങ്കിൽ 'ആഡ് ടു റീഡിങ് ലിസ്റ്റ്' എന്ന ഓപ്‌ഷനുകൾ ഇതിനായി ഉപയോഗിക്കാം.

#10 ചിത്രങ്ങൾ ഒറ്റക്ലിക്കിൽ സൂക്ഷിക്കാം

നിങ്ങൾ ഒരു പേജിൽ വേണ്ടപ്പെട്ട ഒരു ചിത്രം കണ്ടാൽ അത് കമ്പ്യൂട്ടറിലേക്ക് സൂക്ഷിക്കാം ആ ചിത്രത്തിൽ അമർത്തിപ്പിടിക്കുക പിന്നീട് കാണുന്ന 'സേവ് ഇമേജ്' ഓപ്‌ഷൻ തിരഞ്ഞെടുത്താൽ ചിത്രം കമ്പ്യൂട്ടറിലേക്ക് സേവ് ആകും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Here are 10 tips and tricks which will help you use Safari like a pro.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot