ഒരു എംബി ഡാറ്റ പോലും വെറുതെ ഫോണിൽ നിന്നും പോകാതിരിക്കാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക!

|

പലപ്പോഴും നമ്മുടെ ആൻഡ്രോയിഡ് ഫോണുകളിൽ എത്ര തന്നെ ഡാറ്റ ഉണ്ടായിട്ടും ഇന്റർനെറ്റ് നമ്മൾ വിചാരിക്കാത്ത വഴികളിലൂടെ തീർന്നുപോകുന്ന പ്രശ്നം വരാറുണ്ടാലോ. ഇതിന് പരിഹാരമായി ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച്‌ മുമ്പ് ഇവിടെ നമ്മൾ ചർച്ച ചെയ്തിട്ടുമുണ്ട്. ഇന്ന് ഇതിലേക്ക് ചേർത്ത് വായിക്കാവുന്ന ചില കാര്യങ്ങൾ കൂടെ പറയുകയാണ് ഇവിടെ.

വാട്ട്‌സാപ്പും ഫേസ്ബുക്കും തന്നെ നല്ലൊരു ശതമാനം ഡാറ്റ എടുക്കുമ്പോൾ

വാട്ട്‌സാപ്പും ഫേസ്ബുക്കും തന്നെ നല്ലൊരു ശതമാനം ഡാറ്റ എടുക്കുമ്പോൾ

വാട്ട്‌സാപ്പും ഫേസ്ബുക്കും മാത്രം ഉപയോഗിക്കുമ്പോഴും ആന്‍ഡ്രോയിഡ് ഫോണിലെ ഡാറ്റ വളരെ പെട്ടന്നു തന്നെ കഴിയുന്നു. ഇതിന് പ്രധാന പ്രതിവിധി എന്നു പറയുന്നത് ഇവയിൽ ഫേസ്ബുക്ക് ലൈറ്റ് വേർഷൻ ഉപയോഗിക്കുക, ഡാറ്റ സെർവർ ഓൺ ചെയ്യുക, രാത്രികാലങ്ങളില്‍ മൊബൈല്‍ ഡാറ്റ ഓഫ് ആക്കി വയ്ക്കുക എന്നതൊക്കെയാണ്. എന്നാല്‍ ഇതു കൂടാതെ വരുന്ന മറ്റു ചില മികച്ച മാർഗ്ഗങ്ങൾ ഞങ്ങള്‍ ഇവിടെ പറയുകയാണ്.

വൈഫൈയില്‍ ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യുക

വൈഫൈയില്‍ ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യുക

ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ സ്വമേധയ അപ്‌ഡേറ്റ് ചെയ്യും. ഇത് പ്രക്രിയ വളരെയധികം ഡാറ്റ ഉപയോഗിക്കുന്നു. ഇതു നിങ്ങള്‍ക്കു തന്നെ നിയന്ത്രിക്കാവുന്നതാണ്. നിങ്ങള്‍ ഒരു വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിക്കുമ്പോള്‍ മാത്രം അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുക. അതിനായി ആദ്യം പ്ലേ സ്‌റ്റോര്‍> സെറ്റിംഗ്‌സ്, ജനറല്‍, ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ്> ഓട്ടോ അപ്‌ഡേറ്റ്‌സ് ആപ്പ് ഓവര്‍ വൈഫൈ ഒളളി എന്നു ചെയ്യുക.

വാട്ട്‌സാപ്പിലെ മീഡിയ ഓട്ടോ ഡൗണ്‍ലോഡ്
 

വാട്ട്‌സാപ്പിലെ മീഡിയ ഓട്ടോ ഡൗണ്‍ലോഡ്

പ്രതിദിനം വാട്ട്‌സാപ്പ് ചാറ്റ്‌ബോക്‌സില്‍ ടണ്‍ കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് എത്തുന്നത്. എന്നാല്‍ ഇതൊക്കെ മൊബൈല്‍ ഡാറ്റയിലാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ ഒറ്റ ദിവസം കൊണ്ടു തന്നെ ഡാറ്റ കഴിയുന്നു. അതിനായി ഓട്ടോമാറ്റിക് വീഡിയോ ഇമേജ് ഡൗണ്‍ലോഡ് ചെയ്യുന്നത് അപ്രാപ്തമാക്കി ഇടുക. അതിനായി വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സ്> ചാറ്റ്‌സ് ആന്റ് കോള്‍സ്> മീഡിയ ഓട്ടോ ഡൗണ്‍ലോഡ്> ഡിസേബിള്‍ ഓട്ടോ ഡൗണ്‍ലോഡ് എന്ന് ചെയ്യുക.

ബ്രൗസറില്‍ ഡാറ്റ സേവര്‍ ഉപയോഗിക്കുക

ബ്രൗസറില്‍ ഡാറ്റ സേവര്‍ ഉപയോഗിക്കുക

ഗൂഗിള്‍ ക്രോമിന് ഡാറ്റ ഉപയോഗം കുറയ്ക്കാനുളള കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതേ, ഈ വ്യാപകമായ വെബ്ബ്രൗസറിന് ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വെബ്‌സൈറ്റ് തുറന്ന് ഡാറ്റ സേവ് ചെയ്യാന്‍ കഴിയും. ക്രോമിലാണ് ഡാറ്റ സേവര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇങ്ങനെ ചെയ്യുക. ക്രോം സെറ്റിംഗ്‌സ്> ഡാറ്റ സേവര്‍> ടേണ്‍ ഓണ്‍. ഈ മോഡില്‍ നിങ്ങള്‍ ഗൂഗിളിന്റെ സെര്‍വ്വറുകളില്‍ ഏതെങ്കിലും വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത ഡാറ്റയുടെ അളവ് കുറയ്ക്കുന്നു.

<strong>ആർക്കും ഊഹിക്കാൻ പോലും പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കാനിതാ ചില സൂത്രങ്ങൾ!</strong>ആർക്കും ഊഹിക്കാൻ പോലും പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കാനിതാ ചില സൂത്രങ്ങൾ!

Best Mobiles in India

English summary
Save More Data with these Steps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X