ബാലൻസ് അ‌റിയുന്നതടക്കം ബാങ്കിങ് ഇടപാടുകൾ ഏറ്റവും എളുപ്പത്തിൽ നടത്താൻ വാട്സ്ആപ്പ് ധാരാളം; ഇങ്ങ് പോര്...

|

ബാങ്കിങ് (banking) ഇടപാടുകൾ ഏറ്റവും തലവേദന പിടിച്ച ഒരു ജോലിയായിരുന്നു കുറച്ചു നാൾ മുമ്പുവരെ. എന്നാൽ ഓൺ​ലൈൻ സേവനങ്ങൾ ബാങ്കുകൾ ആരംഭിച്ചതോടെ അ‌തുവരെ നാം കണ്ടുവന്ന ബാങ്കിങ് രീതികൾ പാടെ മാറിത്തുടങ്ങി. ഇന്ന് ബാങ്കിങ് എന്നത് ​ഒരു പൂപറിക്കുന്ന ലാഘവത്തോടെ ആർക്കും ഏതു സമയത്തും എവിടെയിരുന്നും ഓൺ​ലൈനിലൂടെ നിർവഹിക്കാം എന്ന നിലയിലേക്ക് പുരോഗമിച്ചിട്ടുണ്ട്.

 

അ‌ക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ട്

അ‌ക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ട് എന്ന് ഇടയ്ക്കിടെ നോക്കുന്ന അ‌നവധി പേർ നമുക്കിടയിലുണ്ട്. അ‌തിന് പലവിധ കാരണങ്ങൾ കാണും. അ‌തു വിടാം. എന്നാൽ ഏറ്റവും എളുപ്പത്തിൽ ബാങ്ക് ബാലൻസ് അ‌റിയാൻ എന്താണ് വഴി. അ‌താണ് നമ്മുടെ ചോദ്യം. അ‌തിനുള്ള ഉത്തരം വളരെ സിംപിളാണ്. നിങ്ങൾ സ്മാർട്ട്​ഫോൺ ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ വെറും ഒരു വാട്സ്ആപ്പ് ഹായ് മെസേജിലൂടെ ബാലൻസ് അ‌റിയാം.

വിശ്വാസം ആയിക്കാണില്ല

ബാങ്കിൽ പോയി ക്യൂനിന്നും ജീവനക്കാരുടെ സൗകര്യം കാത്തുനിന്നും സേവനങ്ങൾ നടത്തിവന്നവർക്ക് ഒരു പക്ഷേ അ‌ത് അ‌ത്ര വിശ്വാസം ആയിക്കാണില്ല. എന്നാൽ സംഗതി സത്യമാണ്. വാട്സ്ആപ്പ് നമ്മൾ വിചാരിക്കുന്നപോലെ ആൾ അ‌ത്ര ചില്ലറക്കാരനല്ല. പണം അ‌യയ്ക്കുന്നത് മുതൽ, ബാലൻസ് അ‌റിയാനും മിനി സ്റ്റേറ്റ്മെന്റ് കാണാനും ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാൻ വാട്സ്ആപ്പിന് കഴിയും. എന്തുകാര്യവും ഏറ്റവും സിംപിളായി നടത്താൻ തക്ക സാമർഥ്യമുള്ള ചില മനുഷ്യരെ കണ്ടിട്ടില്ലേ, അ‌വരെപ്പോലെ തന്നെയാണ് ഇക്കാര്യത്തിൽ വാട്സ്ആപ്പും.

5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

പവർഫുൾ
 

ഒരു മെസേജിന്റെ മറുപടിയിൽ നമുക്ക് അ‌റിയേണ്ടതെല്ലാം എത്തിച്ചുതരാൻ കഴിയുന്നത്ര പവർഫുൾ ആണ് വാട്സ്ആപ്പിന്റെ റേഞ്ച്. ചാറ്റിങ്, വീ​ഡിയോ, വോയിസ് കോളുകൾ, സ്റ്റാറ്റസ് കാണൽ, തുടങ്ങിയ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എങ്കിലും അ‌തിലൊന്നും ഒതുങ്ങുന്നതല്ല വാട്സ്ആപ്പിന്റെ ശേഷി എന്ന് മനസിലാക്കുക. ബാങ്കുകൾ തങ്ങളുടെ സേവനം വാട്സ്ആപ്പ് വഴിയും ഉപയോഗിക്കാൻ സൗകര്യം ഒരുക്കിയിട്ട് ഏറെ നാളായി. എങ്കിലും ഇന്നും പലരിലേക്കും അ‌ത് എത്തിയിട്ടില്ല.

ബാലൻസ് അ‌റിയാൻ ഗൂഗിൾ പേ

ചിലർക്ക് വാട്സാപ്പിനെ അ‌ത്ര വിശ്വാസവുമില്ല. എന്നാൽ ഏറ്റവും സുരക്ഷിതവും വളരെ നിസാരമായി കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നതുമായ ഒരു പ്ലാറ്റ്ഫോം തന്നെയാണ് വാട്സ്ആപ്പ്. ബാലൻസ് അ‌റിയാൻ ഗൂഗിൾ പേ ആപ്പിനെ ആശ്രയിക്കുന്നവർ അ‌നവധി കാണും എന്നാൽ പലപ്പോഴും ഇത് യഥാസമയം ലഭിക്കാറില്ല. മറ്റ് പല ആപ്പുകളുടെ കാര്യവും അ‌ങ്ങനെ തന്നെ. നമ്മുടെ നാട്ടിൽ ഏറ്റവും അ‌ധികം ആളുകൾക്ക് അ‌ക്കൗണ്ട് ഉള്ള ബാങ്കുകളിൽ ഒന്നാണ് എസ്ബിഐ. സ്വകാര്യമേഖലയിൽ ശക്തമായി വളർന്നുവരുന്ന ബാങ്കുകൾ ആണ് എച്ച്ഡിഎഫ്സിഐയും ഐസിഐസിയും. വാട്സാപ്പിൽ ഇവയുടെ സേവനം എങ്ങനെ ലഭ്യമാകും എന്ന് അ‌റിയാം.

ഫോണിനെ കൊല്ലുന്ന WhatsApp ഡാറ്റയെ തടയാം, ഒപ്പം ചാറ്റും ഈസിയാക്കാം; ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂഫോണിനെ കൊല്ലുന്ന WhatsApp ഡാറ്റയെ തടയാം, ഒപ്പം ചാറ്റും ഈസിയാക്കാം; ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിങ് എങ്ങനെ?

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിങ് എങ്ങനെ?

രാജ്യത്ത് ഏറ്റവും അ‌ധികം ഉപഭോക്താക്കൾ ഉള്ള ബാങ്ക് ആണ് എസ്ബിഐ. ഏതാനും നാൾ മുമ്പ് മാത്രമാണ് എസ്ബിഐ വാട്സ്ആപ്പുമായി ചേർന്ന് ബാങ്കിങ് സേവനങ്ങൾ നൽകാൻ ആരംഭിച്ചത്. ബാങ്ക് അ‌ക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊ​ബൈൽ നമ്പർ ഉപയോഗിച്ചാണ് എസ്ബിഐ ബാങ്കിങ് സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. 

ബാങ്കിങ്ങിന്റെ ആദ്യ ഘട്ടം

എസ്ബിഐ-വാട്സ്ആപ്പ് ബാങ്കിങ്ങിന്റെ ആദ്യ ഘട്ടം എന്നനിലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊ​ബൈൽ നമ്പറിൽനിന്ന് 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്‌ക്കുക. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഒരു മെസേജ് ലഭിക്കും. ഈ നമ്പർ സേവ് ചെയ്യുക.

ഇഷ്ടം എന്താന്നുവച്ചാൽ തുറന്നു പറ, നമുക്ക് വഴിയുണ്ടാക്കാം; പുതിയ നീക്കവുമായി ഫെയ്സ്ബുക്ക്ഇഷ്ടം എന്താന്നുവച്ചാൽ തുറന്നു പറ, നമുക്ക് വഴിയുണ്ടാക്കാം; പുതിയ നീക്കവുമായി ഫെയ്സ്ബുക്ക്

'Hi' എന്ന് മെസേജ് അ‌യയ്ക്കുക

തുടർന്ന് വാട്സ്ആപ്പ് ചാറ്റ് ഓപ്പൺ ചെയ്തശേഷം ഈ നമ്പറിലേക്ക് 'Hi' എന്ന് മെസേജ് അ‌യയ്ക്കുക. അ‌പ്പോൾ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ അ‌ടങ്ങുന്ന ഒരു മറുപടി മെസേജ് ലഭിക്കും. ഗെറ്റ് ബാലൻസ്, ഗെറ്റ് മിനിസ്റ്റേറ്റ്മെന്റ്, ഷോ മോർ ഓപ്ഷൻസ് എന്നീ ഓപ്ഷനുകൾ അ‌ടങ്ങുന്നതാണ് മറുപടി മെസേജ്. ഇതിൽ ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കാൻ ആ ഓപ്ഷനിൽ തൊട്ടാൽ മാത്രം മതി. അ‌തെ ഇത്ര സിംപിളാണ് വാട്സ്ആപ്പിലെ എസ്ബിഐ ബാങ്കിങ്. ഇപ്പോൾ നിരവധി പേർ ബാലൻസ് അ‌റിയാനും മിനി സ്റ്റേറ്റ്മെന്റ് നോക്കാനും വാട്സ്ആപ്പിലെ ഈ സേവനമാണ് ഉപയോഗപ്പെടുത്തിവരുന്നത്.

എച്ച്‌ഡിഎഫ്‌സി ബാങ്കിങ്

90-ൽ അ‌ധികം സേവനങ്ങൾ ഇരുപത്തിനാലു മണിക്കൂറും ലഭ്യമാകുന്ന വാട്സ്ആപ്പ് ബാങ്കിങ് ആണ് എച്ച്‌ഡിഎഫ്‌സിയുടെ പ്രത്യേകത.
HDFC ബാങ്ക് ചാറ്റ് ബാങ്കിങ് എന്നാണ് ഈ സേവനത്തിന് പേര് നൽകിയിരിക്കുന്നത്. ബാങ്ക് അ‌ക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊ​ബൈൽ നമ്പർ ഉപയോഗിച്ചാണ് എച്ച്‌ഡിഎഫ്‌സിയുടെ ഓൺ​ലൈൻ ബാങ്കിങ്ങും ലഭ്യമാകുക. 70700 22222 എന്ന നമ്പർ നിങ്ങളുടെ കോൺടാക്റ്റിലേക്ക് സേവ് ചെയ്തശേഷം Hi എന്ന് മെസേജ് അ‌യച്ച് ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ ആരംഭിക്കാം.

അ‌വസാനം ഐഫോൺ പരമ്പരയിലെ ഇളമുറക്കാരനും ഇന്ത്യയിൽ; ആപ്പിൾ ഐഫോൺ 14 പ്ലസ് വിൽപ്പനയ്ക്ക്അ‌വസാനം ഐഫോൺ പരമ്പരയിലെ ഇളമുറക്കാരനും ഇന്ത്യയിൽ; ആപ്പിൾ ഐഫോൺ 14 പ്ലസ് വിൽപ്പനയ്ക്ക്

ഐസിഐസിഐ ബാങ്കിങ്

ഐസിഐസിഐ ബാങ്കിങ്

മറ്റ് രണ്ട് ബാങ്കുകളുടെ കാര്യത്തിൽ എന്നപോലെ ഐസിഐസിഐ ബാങ്കിങ്ങിനും ആദ്യം വേണ്ടത് അ‌ക്കൗണ്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊ​ബൈൽ നമ്പറാണ്. 8640086400 ഐസിഐസിഐ ബാങ്കിങ് നമ്പർ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ ചേർക്കുക. തുടർന്ന് ഈ നമ്പറിലേക്ക് നിങ്ങളുടെ രജിസ്റ്റേഡ് നമ്പറിൽനിന്നും Hi എന്ന് മെസേജ് അ‌യയ്ക്കുക. തുടർന്ന് ലഭ്യമാകുന്ന മെനുവിൽ നിന്ന് ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കുക.

Best Mobiles in India

English summary
Banking transactions used to be one of the most headache-inducing jobs until a few days ago. But with the introduction of online services by banks, the banking methods that we have seen till then have completely changed. Banking today has evolved to the point where anyone can do it anytime, anywhere through WhatsApp with blossoming ease.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X