സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അനായാസമാക്കാന്‍ ചില സൂത്രവിദ്യകള്‍

|

സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ട് ചിന്തിക്കാത്ത വിധത്തിലുള്ള പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. അതുകൂടി അറിയുമ്പോഴാണ് നമ്മുടെ കൈയിലുള്ള ഫോണിന്റെ യഥാര്‍ത്ഥ ശക്തി വെളിവാകുന്നത്.

 

1. ക്വിക്ക് സെറ്റിംഗ്‌സില്‍ ഐക്കണുകള്‍ എങ്ങനെ മാറ്റാം

1. ക്വിക്ക് സെറ്റിംഗ്‌സില്‍ ഐക്കണുകള്‍ എങ്ങനെ മാറ്റാം

ആന്‍ഡ്രോയ്ഡ് 6 മുതലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ക്വിക്ക് സെറ്റിംഗ്‌സില്‍ എന്തൊക്കെയാണ് പ്രദര്‍ശിപ്പിക്കപ്പെടേണ്ടതെന്നും മറ്റും തീരുമാനിക്കാന്‍ നമുക്ക് കഴിയും. പെന്നില്‍ അമര്‍ത്തുമ്പോള്‍ മറഞ്ഞിരിക്കുന്ന ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടും.

2. അക്ഷരങ്ങള്‍ കാണാന്‍ പറ്റാത്തത്ര ചെറുത്

2. അക്ഷരങ്ങള്‍ കാണാന്‍ പറ്റാത്തത്ര ചെറുത്

ആന്‍ഡ്രോയ്ഡ് 7 മുതലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഫോണ്ടുകളുടെ വലുപ്പം മാറ്റാന്‍ സൗകര്യമുണ്ട്.

 3. ശബ്ദം നിയന്ത്രിക്കാന്‍ പല വഴികള്‍

3. ശബ്ദം നിയന്ത്രിക്കാന്‍ പല വഴികള്‍

ആന്‍ഡ്രോയ്ഡിലെ ശബ്ദനിയന്ത്രണ സംവിധാനത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ശബ്ദം കൂട്ടാനും കുറയ്ക്കാനുമുള്ള ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ഇതിലൊന്ന് മാത്രമാണ് നാം കാണുന്നത്. വീഡിയോകളും ഗെയിമുകളും ശബ്ദമില്ലാതെ ആസ്വദിക്കണമെങ്കില്‍ മീഡിയ സ്ലൈഡര്‍ എ

ടുക്കണം. മറ്റൊന്ന് റിംഗ്‌ടോണ്‍ സ്ലൈഡറാണ്. വീഡിയോ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴും വോള്യം റോക്കര്‍ ഉപയോഗിച്ച് റിംഗ്ടോണിന്റെ ശബ്ദം ക്രമീകരിക്കാനാുമാകില്ല.

 4. ഈസ്റ്റര്‍ എഗ്ഗിലെ മള്‍ട്ടിപ്ലേയര്‍
 

4. ഈസ്റ്റര്‍ എഗ്ഗിലെ മള്‍ട്ടിപ്ലേയര്‍

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷല്‍മാലോയില്‍ അവതരിപ്പിച്ചതും പിന്നീടുള്ള മറ്റ് പതിപ്പുകളില്‍ ലഭ്യമായതുമായ ആന്‍ഡ്രോയ്ഡ് ഈസ്റ്റര്‍ എഗ്ഗിന്റെ സഹായത്തോടെ ഒരേ സമയം നിരവധി സുഹൃത്തുക്കളോടൊത്ത് കളിക്കാന്‍ കഴിയും. ഫോണിനെ കുറിച്ചുള്ള വിവരങ്ങളില്‍ ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ എടുക്കുക. നിങ്ങളുടെ ഫോണിന്റെ വെര്‍ഷന്‍ സൂചിപ്പിക്കുന്ന അക്ഷരത്തില്‍ അമര്‍ത്തിപ്പിടിച്ച് ഗെയിം ആരംഭിക്കുക.

5. ബില്‍റ്റ്- ഇന്‍ ഫയല്‍ എക്‌സ്‌പ്ലോറര്‍

5. ബില്‍റ്റ്- ഇന്‍ ഫയല്‍ എക്‌സ്‌പ്ലോറര്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ഫയല്‍ എക്‌സ്‌പ്ലോറര്‍ ആപ്പ് ഇല്ലെങ്കിലും കുഴപ്പമില്ല. സെറ്റിംഗ്‌സില്‍ നിന്ന് മെമ്മറി&യുഎസ്ബി എടുക്കുക. ഫയലുകള്‍ സ്‌കാന്‍ ചെയ്യാനും കൈകാര്യം ചെയ്യാനും കഴിയും.

6. WPS പുഷ് ബട്ടണിലൂടെ വൈഫൈ കണക്ഷന്‍

6. WPS പുഷ് ബട്ടണിലൂടെ വൈഫൈ കണക്ഷന്‍

പാസ്‌വേഡ് ഇല്ലാതെ വൈഫൈ ഉപയോഗിക്കാന്‍ കഴിയുമോ? വൈഫൈ സെര്‍ച്ച് ചെയ്ത് കണ്ടെത്തി പാസ് വേഡ് ടൈപ്പ് ചെയ്ത് ഉപയോഗിക്കുന്നത് ചെറിയൊരു ജോലി തന്നെയാണ്. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കാന്‍ WPS പുഷ് ബട്ടണ് കഴിയും. വൈഫൈ മെനു എടുത്ത് ആഡ്വാന്‍സ്ഡ് ഓപ്പണ്‍ ചെയ്യുക. ഇനി WPS ബട്ടണ്‍ അമര്‍ത്തുക. നിമിഷങ്ങള്‍ക്കുള്ളില്‍ വൈഫൈ കണക്ട് ചെയ്യപ്പെടും.

7. അതിവേഗ ആനിമേഷനുകള്‍

7. അതിവേഗ ആനിമേഷനുകള്‍

ഡെവലപ്പര്‍ സെറ്റിംഗ്‌സിലേക്ക് പോയി എല്ലാ ആനിമേഷന്‍ സമയവും 0.5 ആയി ക്രമീകരിക്കുക. സ്മാര്‍ട്ട്‌ഫോണിന്റെ വേഗത വര്‍ദ്ധിക്കുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും.

8. പ്രധാന സെറ്റിംഗ്‌സ് ഹോം സ്‌ക്രീനില്‍

8. പ്രധാന സെറ്റിംഗ്‌സ് ഹോം സ്‌ക്രീനില്‍

നിരന്തരം ഉപയോഗിക്കുന്ന ഡ്യുവല്‍ സിം മാനേജ്‌മെന്റ്, ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ എന്തും ഹോംസ്‌ക്രീനില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.

9. സ്മാര്‍ട്ട്‌ഫോണില്‍ മൗസ് ഉപയോഗിക്കുക

9. സ്മാര്‍ട്ട്‌ഫോണില്‍ മൗസ് ഉപയോഗിക്കുക

ടച്ച്‌സ്‌ക്രീന്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരുകയോ അതിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ എന്തുചെയ്യും? ഫോണുമായി യുഎസ്ബി മൗസ് ബന്ധിപ്പിക്കുക. ഇതിന് USB OTG കേബിള്‍ വേണ്ടിവരും. ഗെയിംപാഡുകള്‍, USB സ്റ്റിക്ക് മുതലായവയും ഇതുവഴി ഫോണില്‍ ബന്ധിപ്പിക്കാവുന്നതാണ്.

10. പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കുക

10. പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കുക

ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റിന്റെ ഭാഗമായി ലഭിക്കുന്ന പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കുക. മാര്‍ഷല്‍മാലോയില്‍ നോട്ടിഫിക്കേഷന്‍ ഫങ്ഷന്‍ ഉണ്ട്. മാത്രമല്ല ആപ്പുകള്‍ പിന്‍ ചെയ്യാനും കഴിയും. നൗഗട്ടില്‍ സ്ലിറ്റ് സ്‌ക്രീനുണ്ട്. യൂട്യൂബ് കാണുമ്പോള്‍ വാട്‌സാപ്പില്‍ ചാറ്റ് ചെയ്യാന്‍ ഇത് സൗകര്യമൊരുക്കുന്നു. പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡും നോട്ടിഫിക്കേഷന്‍ സ്‌നൂസ് ചെയ്യാനുള്ള സംവിധാനവും ഒറിയോയുടെ സവിശേഷതയാണ്. ഡിജിറ്റല്‍ സൗഖ്യമാണ് ആന്‍ഡ്രോയ്ഡ് 9 പൈ ലക്ഷ്യം വയ്ക്കുന്നത്.

11. രഹസ്യകോഡുകള്‍

11. രഹസ്യകോഡുകള്‍

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ പല രഹസ്യകോഡുകളും നല്‍കുന്നുണ്ട്. ഇവ ഫോണ്‍ ആപ്പിലെ നമ്പര്‍ ഫീല്‍ഡില്‍ ടൈപ്പ് ചെയ്ത് മെയില്‍ ബോക്‌സ് എടുക്കാന്‍ കഴിയും. IMEI നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഈ മാര്‍ഗ്ഗം ഉപയോഗിക്കാവുന്നതാണ്.

ജാഗ്രത! നിങ്ങളുടെ പണം നഷ്ടമാകാൻ ഒരു നിമിഷം മതി!! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!!ജാഗ്രത! നിങ്ങളുടെ പണം നഷ്ടമാകാൻ ഒരു നിമിഷം മതി!! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!!


Best Mobiles in India

Read more about:
English summary
Secret tips and hacks for smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X