വൈ-ഫൈയിലൂടെ മാക്ബുക്ക് ഇന്റര്‍നെറ്റ് സ്മാര്‍ട്‌ഫോണുമായി എങ്ങനെ ഷെയര്‍ ചെയ്യാം

By: Archana V

ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ മാക്ബുക്കിലെ ഇന്റര്‍നെറ്റ് നിങ്ങളുടെ സ്മാര്‍ട് ഫോണുമായി ഷെയര്‍ ചെയ്യേണ്ട ആവശ്യം വരും. അതിന് ആദ്യം നിങ്ങളുടെ ലാപ്‌ടോപ്പ് ഒരു വയര്‍ലെസ്സ് റൗട്ടറിലേക്ക് മാറ്റുക.

വൈ-ഫൈയിലൂടെ മാക്ബുക്ക്   ഇന്റര്‍നെറ്റ് സ്മാര്‍ട്‌ഫോണുമായി എങ്ങനെ ഷെയര്

നിങ്ങളുടെ ലാപ് ടോപ്പില്‍ ഇന്‍ ബില്‍ട്ട് വയര്‍ലെസ്സ് അഡാപ്റ്റര്‍ ഉണ്ടെങ്കില്‍ ഇതുപയോഗിച്ച് മൊബൈല്‍ ഹോട്‌സ്‌പോട്ട് ഉണ്ടാക്കി സ്മാര്‍ട് ഫോണുമായി കണക്ട് ചെയ്യാം. ഇങ്ങനെ എല്ലാ ഡിവൈസും നിങ്ങളുടെ കമ്പ്യൂട്ടറിന്റെ അഥവ ലാപ് ടോപ്പിന്റെ ഇന്റര്‍നെറ്റ് കണക്ഷനുമായി കണക്ട് ചെയ്യാം.

നിങ്ങള്‍ മാക് ബുക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ മൊബൈല്‍ ഫോണുമായി ഇന്റര്‍നെറ്റ് പങ്കിടണം എന്നുണ്ടെങ്കില്‍ ഇതര്‍നെറ്റ് കേബിള്‍ ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്കുമായി മാക് കണക്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

വൈ-ഫൈ അഡാപ്റ്റര്‍ ഉപയോഗിച്ചാണ് മാകില്‍ നെറ്റ്‌വര്‍ക്ക് കണക്ട് ചെയ്തിരിക്കുന്നതെങ്കില്‍ വൈ-ഫൈ വഴി മറ്റ് ഡിവൈസുകളിലേക്ക് ഇന്റര്‍നെററ് ഷെയര്‍ ചെയ്യാന്‍ കഴിയില്ല.

കമ്പ്യൂട്ടറിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ മൊബൈല്‍ ഡിവൈസുമായി പങ്കിടുന്നതിന് മാക്ബുക്ക് ഉപയോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ് 1

ആപ്പിള്‍ മെനുവിലെ സിസ്റ്റം പ്രിഫറന്‍സില്‍ നിന്നും ഷെയറിങ് തിരഞ്ഞെടുക്കുക. ഇവിടെ നിന്നും ഇന്റര്‍നെറ്റ് ഷെയറിങ് ഓപ്ഷന്‍ ലഭിക്കും. ഇതിന്റെ സമീപത്തുള്ള ബോക്‌സ് ചെക് ചെയ്യരുത് , പകരം ഇന്റര്‍നെറ്റ് ഷെയറിങ് ഓപ്ഷന്‍ ഡിസ്‌പ്ലെ ചെയ്യുന്നതിനായി ഈ ഓപ്ഷന്‍ ഹൈലൈറ്റ് ചെയ്യുക.

സ്റ്റെപ് 2

ഇപ്പോള്‍ മെനുവില്‍ നിന്നും 'ഷെയര്‍ യുവര്‍ കണക്ഷന്‍ ഫ്രം' മെനു ലഭിക്കും ഇതില്‍ നിന്നും ഇതര്‍നെറ്റ് തിരഞ്ഞെടുക്കുക. ഇതര്‍നെറ്റ് കേബിളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് മൊബൈല്‍ ഡിവൈസുമായി ഷെയര്‍ ചെയ്യാന്‍ ഇത് മാക് ബുക്കിനെ അനുവദിക്കും. ഇതാണ് ഇതര്‍നെറ്റ് കേബിള്‍ വഴി ഡിവൈസ് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യം.

സ്റ്റെപ് 3

വയര്‍ലെസ്സ് ഹോട്‌സ്‌പോട്ട് ക്രിയേറ്റ് ചെയ്യുന്നതിന് വേണ്ടി ' ടു കമ്പ്യൂട്ടേഴ്‌സ് യൂസിങ് ' എന്നതിന് താഴെ വൈ-ഫൈ ചെക് ചെയ്യുക, ഇനി വൈ-ഫൈ ഓപ്ഷനില്‍ ക്ലിക് ചെയ്യുമ്പോള്‍ വരുന്ന പുതിയ വിന്‍ഡോ നിങ്ങളുടെ വയര്‍ലെസ്സ് നെറ്റ് വര്‍ക് കോണ്‍ഫിഗര്‍ ചെയ്യാന്‍ അനുവദിക്കും.

നെറ്റ് വര്‍ക്കിന് ഒരു പേര് നല്‍കി കൊണ്ട് നെറ്റ് വര്‍ക് കോണ്‍ഫിഗര്‍ ചെയ്യാം, എന്നാല്‍ ഇത് പബ്ലിക് ആയിരിക്കും എന്ന കാര്യം ഓര്‍മ്മ വേണം. അതിനാല്‍ വ്യക്തിപരമായ വിവരങ്ങള്‍ ഇതില്‍ നല്‍കാതിരിക്കുക. അതിന് ശേഷം നെറ്റ് വര്‍ക് സുരക്ഷിതമായിരിക്കാന്‍ പാസ്സ് വേഡ് ക്രിയേറ്റ് ചെയ്യുക.

ഇന്ത്യയില്‍ വളരെ കുറഞ്ഞ EMIല്‍ ഐഫോണുകള്‍!

സ്റ്റെപ് 4

ഈ സമയത്ത് സ്റ്റെപ് 1 ല്‍ പറഞ്ഞ ഇന്റര്‍നെറ്റ് ഷെയറിങ് ഓപ്ഷന് സമീപത്തുള്ള ബോക്‌സ് ചെക് ചെയ്യുക. ഇത് കണക്ഷന്‍ ഷെയറിങ് എനേബിള്‍ ചെയ്യും.ഇന്റര്‍നെറ്റ് കണക്ഷന്‍ ഷെയര്‍ ചെയ്യുന്നത് ഉറപ്പാക്കാന്‍ സ്റ്റാര്‍ട്ടില്‍ ക്ലിക് ചെയ്യണം.

സ്റ്റെപ് 5

മാക്കില്‍ ഇന്റര്‍നെറ്റ് ഷെയറിങ് എനേബിള്‍ ചെയ്തതിന് ശേഷം നെറ്റ്‌വര്‍ക് അവൈലബിള്‍ ലിസ്റ്റില്‍ നിങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്ത നെറ്റ് വര്‍ക് കാണാന്‍ കഴിയും. ഇത് സെലക്ട് ചെയ്ത് നിങ്ങള്‍ ക്രിയേറ്റ് ചെയ്ത പാസ്‌വേഡ് നല്‍കുക. ഇതോടെ വൈ-ഫൈ വഴി കണക്ട് ചെയ്തിരുന്ന നിങ്ങളുടെ മാക്കിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചിരുന്ന നെറ്റ്‌വര്‍ക്കുമായി നിങ്ങളുടെ മൊബൈല്‍ കണക്ടാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here are the steps on how to share your Macbook internet with your smartphones via Wi-Fi. Take a look!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot