Home
How to

ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഷെയർ ചെയ്യുന്നത് എളുപ്പമാക്കാം, അറിയാം ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാമിനെ കുറിച്ച്

ഏറ്റവും പ്രചാരമുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. 500 മില്ല്യൺ ആക്ടീവ് യൂസർമാരാണ് ഇൻസ്റ്റഗ്രാമിന് നിലവിൽ ഉള്ളത്. ഇൻസ്റ്റഗ്രാം നൽകുന്ന ഫീച്ചറുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറീസ്. ഫോട്ടോസും വീഡിയോസുമെല്ലാം നമ്മുക്ക് സ്റ്റോറിയായി നൽകാം. 24 മണിക്കൂറിന് ശേഷം ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. ഇൻസ്റ്റഗ്രാം ആപ്പ് തുറക്കാതെ തന്നെ നേരിട്ടുള്ള മേസേജുകൾ അയക്കാനുള്ള സംവിധാനം ഉണ്ടെന്ന് നമ്മുക്ക് അറിയാം അതുപോലെ തന്നെ ആപ്പ് തുറക്കാതെ സ്റ്റോറിയും നമ്മുക്ക് ഷെയർ ചെയ്യാൻ ആകും. ഇത് കൂടാതെ തന്നെ സ്റ്റോറി സുഹൃത്തുക്കൾക്ക് അയക്കാനും മറ്റുള്ളവരുടെ സ്റ്റോറി കണാനും ഇതു വഴി നമ്മുക്ക് സാധിക്കും.

ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഷെയർ ചെയ്യുന്നത് എളുപ്പമാക്കാം

ഇൻസ്റ്റഗ്രാം ആപ്പ് തുറക്കാതെ എങ്ങനെ സ്റ്റോറി പോസ്റ്റ് ചെയ്യാം

ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാം എന്ന ഒരു ആപ്പാണ് ഇതിന് നിങ്ങളെ സഹായിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാം എന്ന ആപ്പ് നിങ്ങൾക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യണമെന്നും ഉപയോഗിക്കണമെന്നും ഘട്ടം ഘട്ടമായി നമ്മുക്ക് നോക്കാം

സ്റ്റെപ്പ് 1: ഗൂഗിൾ പ്ലേസ്റ്റോർ / ആപ്പിൾ സ്റ്റോർ എന്നിവയിൽ പോയി Threads From Instagram എന്ന ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്യുക

സ്റ്റെപ്പ് 2: ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാം എന്ന ആപ്പ് തുറക്കുമ്പോൾ തന്നെ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക്‌ നേരിട്ട് ലോഗിൻ ചെയ്യുന്നതായി കാണാം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ നിങ്ങളുടെ ഫോണിൽ ഉള്ള ഇൻസ്റ്റഗ്രാം തുറന്ന് ലോഗിൻ ചെയ്യുക. ഇത് ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാം ആപ്പിനെ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിക്കും

സ്റ്റെപ്പ് 3: അതിന് ശേഷം നിങ്ങളുടെ സ്റ്റോറികൾ ഷെയർ ചെയ്യേണ്ട പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്

സ്റ്റെപ്പ് 4: ക്യാമറ, മൈക്രോഫോൺ എന്നിവയിലേക്ക് ഉള്ള പെർമിഷൻ ആപ്പ് ചോദിക്കും, ഇത് നൽകുക

സ്റ്റെപ്പ് 5: മൂന്ന് സെക്ഷനുകളാണ് ആപ്പിൽ കാണാനാവുക others' Stories എന്ന ആദ്യ സെക്ഷനിൽ നിങ്ങൾക്ക് മറ്റ് സുഹൃത്തുക്കളുടെ സ്റ്റോറികൾ കാണാനാകും. രണ്ടാമത്തെ സെക്ഷനിൽ നിങ്ങളുടെ സ്റ്റോറികൾ അപ്ലോഡ് ചെയ്യാൻ കഴിയും. ഡയറക്ട് മേസേജുകൾക്കാണ് മൂന്നാമത്തെ സെക്ഷൻ ഉപയോഗിക്കുന്നത്.

സ്റ്റെപ്പ് 6: ക്യാമറയുടെ ചിത്രമുള്ള രണ്ടാമത്തെ സെക്ഷനിൽ ക്ലിക്ക് ചെയ്ത് ഷെയർ ചെയ്യാനുള്ള ഫോട്ടോ/വീഡിയോ എന്നിവ എടുക്കാം. ഫിൽറ്ററുകളും, ക്യാപ്ക്ഷനുകളും,സ്റ്റിക്കറുകളും എല്ലാം ഉപയോഗിക്കാനും സാധിക്കുന്നതാണ്.

സ്റ്റെപ്പ് 7: എല്ലാം പൂർത്തിയായി കഴിഞ്ഞാൽ അപ് വേഡ് ആരോ ക്ലിക്ക് ചെയ്താൽ സ്റ്റോറി പോസ്റ്റ് ചെയ്യാൻ സാധിക്കും

ഫെയ്സ്ബുക്കിന് ഉള്ള മെസഞ്ചർ ആപ്പ് പോലെ ഇൻസ്റ്റഗ്രാമിന് ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാം എന്ന ആപ്പ് ഉപയോഗിക്കാവുന്നതാണ്. ചാറ്റുകളും സ്റ്റോറി പങ്കുവെക്കലും ഇത് കൂടുതൽ എളുപ്പമാക്കുന്നു

More from GizBot

Best Mobiles in India

English summary
We can update Instagram stories without opening the Instagram app. Threads from Instagram is an app that helps us with this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X