ഫോട്ടോഗ്രാഫറിനായി മികച്ച പിസി എങ്ങനെ തിരഞ്ഞെടുക്കാം?

Written By:

നമ്മുടെ മുന്നില്‍ ഒരു കൂട്ടം പിസികള്‍ നിത്യേന ഇറങ്ങുമ്പോള്‍ നല്ലൊരു പിസി തിരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതു പോലെ തന്നെ ഫോട്ടോഗ്രാഫര്‍ക്കും അവരുടെ മുന്‍ഗണന അനുസരിച്ച് കമ്പ്യൂട്ടര്‍ നിര്‍മ്മിക്കേണ്ടതുണ്ടെങ്കില്‍ ഇതിലേറെ ബുദ്ധിമുട്ടാണ്.

ഫോട്ടോഗ്രാഫറിനായി മികച്ച പിസി എങ്ങനെ തിരഞ്ഞെടുക്കാം?

യൂട്യൂബ് കൂടുതല്‍ രസകരമാക്കാം ഈ തന്ത്രങ്ങളിലൂടെ!

ഒരു ഫോട്ടോഗ്രാഫറിന്റെ കാര്യത്തില്‍ പിസിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനു മികച്ച മോണിറ്റര്‍, പ്രോസസിങ്ങ് പവര്‍ , ഹാര്‍ഡ്‌വയര്‍ എന്നിങ്ങനെ പല കാര്യങ്ങളും വേണം. അതിനാല്‍ ഒരു പിസി വാങ്ങുകയാണെങ്കില്‍ ഈ പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും അറിയുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വലിപ്പവും ആകൃതിയും

വലുപ്പത്തെ കുറിച്ചു പറയുമ്പോള്‍ സാധാരണ ഡെസ്‌ക് പിസി കേസുകള്‍ വ്യത്യസ്ഥ വലുപ്പങ്ങളിലാണ് വരുന്നത്, അതായത് ഫുള്‍ ടവര്‍, മൈക്രോ, ചെറിയ ഫോം ഫാക്ടര്‍, മിനി എന്നിങ്ങനെ. എന്നാല്‍ ഹാര്‍ഡ്‌വയറുകള്‍ ഉപയോഗിച്ച് നിങ്ങള്‍ ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് ഒരു വലിയ കേസ് ആവശ്യമാണ്. കൂടാതെ ഒരു ലാപ്‌ടോപ്പ് ദീര്‍ഘ നേരത്തേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ വഴിയില്ല. അതിനു ധാരാളം പണം ചിലവാക്കേണ്ടിയും വരും. അതിനാല്‍ ഫോം ഫാക്ടര്‍ വരുമ്പോള്‍ അതിനെ കുറിച്ച് ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത്.

സിപിയു

നിങ്ങള്‍ക്കറിയാം, ഒരു കമ്പ്യൂട്ടറിന്റെ പ്രധാന ഭാഗമാണ് പ്രോസസറെന്ന്. ഇത് കമ്പ്യൂട്ടറിന്റെ വേഗതേയും പ്രവര്‍ത്തനത്തേയും ബാധിക്കുന്നു. കൂടാതെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു.

ദൈനംദിന ഉപയോഗത്തിന് ബജറ്റില്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ i5 മതിയാകും എഡിറ്റിങ്ങിന്. കൂടാതെ മറ്റൊരു ഓപ്ഷനായി i7നും തിരഞ്ഞെടുക്കാം.

 

മെമ്മറി

കമ്പ്യൂട്ടര്‍ മെമ്മറി അധികം ഉണ്ടായാല്‍ ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ ഒരോ സമയം പ്രവര്‍ത്തിപ്പിക്കാം. 4ജിബി, 8ജിബി, 16ജിബി, 32ജിബി എന്നീ മെമ്മറി ഓപ്ഷനുകള്‍ ഉണ്ട്. മിക്ക കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും 32ജിബി മെമ്മറി വരെ ലഭ്യമാകും. ഒരു ഫോട്ടോ ഡിറ്റിങ്ങിനായി 16ജിബി മെമ്മറി മതിയാകും.

ഹാര്‍ഡ്‌വയര്‍

ഫോട്ടോ എഡിറ്റിങ്ങ് മികച്ചതാക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് എസ്എസ്ഡി. എസ്എസ്ഡി മികച്ച പ്രകടന ശേഷി മാത്രമല്ല, ബാറ്ററിയുടെ കാര്യത്തിലും ഗണ്യമായ മാറ്റമുണ്ട്. ഒരു ഫോട്ടോഗ്രാഫര്‍ക്ക് 256ജിബിയില്‍ കുറയാതെ എസ്ഡി കാര്‍ഡു തന്നെ വേണം.

ജിപിയു

ഒരു ഇമേജ് എഡിറ്റിങ്ങ് സമയത്ത് ഓണ്‍ബോര്‍ഡ് ജിബിയു മതിയാകും. എന്നാല്‍ നിങ്ങള്‍ ഫോട്ടോഷോപ്പ് അല്ലെങ്കില്‍ ലൈറ്റ് റൂം ഉപയോഗിക്കുകയാണെങ്കില്‍ ഗ്രാഫിക്‌സ് മെമ്മറി കാര്‍ഡ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In case of the photographer, the PC should have a good monitor, processing power, and hardware and so on.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot