നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

Written By:

ഏറ്റവും പ്രധാനപ്പെട്ട ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പില്‍ നമ്മള്‍ അനേകം കാര്യങ്ങള്‍ ഇനിയും ചെയ്യാനിരിക്കുന്നു. ഇന്ന് വാട്ട്‌സാപ്പില്‍ നമുക്ക് വീഡിയോ കോള്‍ ചെയ്യാനും, ജിഫ് അയയ്ക്കാനും എല്ലാത്തിനും സാധിക്കുന്നു.

നോക്കിയ പി1 ആന്‍ഡ്രോയിഡ് ഫോണ്‍: വില,ഇറങ്ങുന്ന തീയതി,സവിശേഷതകള്‍.....

എന്നാല്‍ നിങ്ങള്‍ക്ക് അറിയാത്ത അല്ലെങ്കില്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന ചില വാട്ട്‌സാപ്പ് സവിശേഷതകള്‍ ഇവിടെ പറയാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടു-ഫാക്ടര്‍ ഓതെന്റിക്കേഷന്‍ (Two-factor autentication)

ഈ അടുത്തിടെയാണ് വാട്ട്‌സാപ്പ് ചാറ്റ് സേവനത്തിനായി ടൂ-ചാറ്റ് ഓതെന്റിഫിക്കേഷന്‍ എന്ന സവിശേഷത വാട്ട്‌സാപ്പ് കൊണ്ടു വന്നത്. ഇത് നിങ്ങളുടെ ആപ്പ് കൂടുതല്‍ സംരക്ഷണത്തിനു വേണ്ടിയാണ്. ഇതില്‍ നിങ്ങള്‍ക്ക് ആറ് അക്കമുളള ഒരു പാസ്‌കോഡു ലഭിക്കുന്നു. ഒരു പക്ഷേ നിങ്ങള്‍ പാസ്‌കോഡ് മറന്നു പോയെങ്കില്‍ ഇമെയില്‍ വഴി അത് വീണ്ടെടുക്കാവുന്നതുമാണ്.

നോക്കിയ പി1 ആന്‍ഡ്രോയിഡ് ഫോണ്‍: വില,ഇറങ്ങുന്ന തീയതി,സവിശേഷതകള്‍.....

 

 

ഗ്രൂപ്പ് ചാറ്റിലെ ഒരു പ്രത്യേക സന്ദേശത്തിനു മറുപടി നല്‍കാം

ഇത് നിങ്ങള്‍ക്ക് പലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ്. നിങ്ങള്‍ ചാറ്റ് ചെയ്യുന്ന സമയത്ത് മറുപടി നല്‍കാന്‍ അല്‍പം വൈകിയാല്‍ സന്ദേശം ലഭിക്കുന്നവര്‍ ആശ്ചര്യത്തോടെ മറുപടി അയയ്ക്കും. എന്നാല്‍ നിങ്ങള്‍ക്ക് ഏതു മെസേജിനാണ് മറുപടി നല്‍കേണ്ടത് എന്നാല്‍, ആ ടെക്‌സ്റ്റിനെ പ്രസ് ചെയ്ത് ഹോള്‍ഡ് ചെയ്യുക. അതിനു ശേഷം ബാക്ക്‌വാര്‍ഡ് ആരോ ബട്ടണ്‍ ആന്‍ഡ്രോയിഡ് ഫോണിന്റെ മുകളില്‍ കാണാം. അതില്‍ ടാപ്പ് ചെയ്ത് റിപ്ലേ ചെയ്യാം.

വാലന്റയിന്‍സ് ഡേയ്ക്ക് വന്‍ ഓഫറുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

ഗ്രൂപ്പ് ചാറ്റില്‍ ആര് നിങ്ങളുടെ മെസേജ് വായിച്ചു

നമ്മള്‍ ഒരാളോടാണ് ചാറ്റ് ചെയ്യുന്നതെങ്കില്‍ അവര്‍ മെസേജ് വായിച്ചാല്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. എന്നാല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിങ്ങളുടെ മെസേജ് വായിച്ചയാളെ അറിയാല്‍ കുറച്ചു ട്രിക്‌സുകള്‍ ചെയ്താല്‍ മതിയാകും. നിങ്ങള്‍ അയച്ച മെസേജിനെ പ്രസ് ചെയ്ത് ഹോള്‍ഡ് ചെയ്ത് ആന്‍ഡ്രോയിഡ് ഫോണിന്റെ മുകളില്‍ കാണുന്ന 'i' എന്ന (info) ബട്ടണില്‍ ഹിറ്റ് ചെയ്യുക. അങ്ങനെ നിങ്ങള്‍ക്കറിയാന്‍ സാധിക്കും നിങ്ങള്‍ ഗ്രൂപ്പില്‍ അയച്ച മെസേജുകള്‍ ആരൊക്കെ വായിച്ചു എന്ന്.

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി

വോയിസ് മെസേജ് അയക്കുമ്പോള്‍

ചിലര്‍ ടൈപ്പ് ചെയ്യുന്നതിനു പകരം വോയിസ് മെസേജ് അയക്കാറുണ്ട്. എന്നാല്‍ പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കത് നല്ല രീതിയില്‍ കേള്‍ക്കാന്‍ സാധിക്കില്ല.

എന്നാല്‍ അതിനൊരു മാര്‍ഗ്ഗമുണ്ട്. പ്ലേ ബട്ടണില്‍ ഹിറ്റ് ചെയ്ത് നിങ്ങളുടെ ചെവിയോടു ചേര്‍ത്തു പിടിക്കുക. ഇത് ഓട്ടോമാറ്റിക് ആയി സ്പീക്കര്‍ ഫോണില്‍ നിന്നും ഇയര്‍പീസിലേയ്ക്ക് എത്തുകയും നിങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കുകയും ചെയ്യാം.

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ പ്രതിമാസം 49 രൂപ 

ടെക്‌സ്റ്റ് മെച്ചപ്പെട്ട രീതിയില്‍ ആക്കാം

വാട്ട്‌സാപ്പിലെ ചില ടെക്‌സ്റ്റുകള്‍ മെച്ചപ്പെട്ട രീതിയില്‍ ആയക്കാം അതായത് ബോള്‍ഡും ഇറ്റാലിക്‌സ് എന്നിവയാക്കാനും സിമ്പലുകള്‍ ഇടാനും സാധിക്കും.

ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!

മെന്‍ഷന്‍ ഫീച്ചര്‍

ഫേസ്ബുക്കിലും ട്വിറ്ററിലും ഉളളതു പോലെ മെന്‍ഷന്‍ ഫീച്ചര്‍ ആക്കാനും സാധിക്കും വാട്ട്‌സാപ്പില്‍.

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp is the most used instant messenger in India, and many parts of the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot