Home
How to

സ്മാർട്ട്ഫോൺ ചാർജിങ് ഒച്ചിഴയുന്നത് പോലെയോ? ഇക്കാര്യങ്ങൾ അറിയാത്തവരുണ്ടെങ്കിൽ ഇവിടെ കമോൺ

നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകൾ സ്മാർട്ട്ഫോണുകളാണെന്നതിൽ തർക്കമില്ല. പ്രിയപ്പെട്ടവരുടെ കൂടെ ചിലവഴിക്കുന്നതിലും കൂടുതൽ സമയം സ്മാർട്ട്ഫോണുകൾക്കൊപ്പം ചിലവാക്കുന്നവരുമുണ്ട്. ഫോൺ അഡിക്ഷനെന്നൊക്കെ ചിലരെങ്കിലും കളിയാക്കുമെങ്കിലും മിക്കവാറും എല്ലാ സ്മാർട്ട്ഫോൺ യൂസേഴ്സിന്റെയും അവസ്ഥ ഇത് തന്നെയാണ്. കൂടുതൽ നേരം ഫോൺ ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജ് പെട്ടെന്ന് തീരുകയും ചെയ്യും.

അതിനാൽ തന്നെ ഫോൺ ചാർജിനിടേണ്ടിയും വരും. ചാർജിനിടുമ്പോഴാകട്ടെ ഒച്ചിഴയുന്ന വേഗവും. അത് ഉണ്ടാക്കുന്ന ഇറിട്ടേഷൻ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വേഗത്തിൽ ചാർജ് ആയി എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഡിവൈസ് നമ്മുടെ പക്കൽ തന്നെയുണ്ടാകണെമന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ചാർജിങ് സ്പീഡ് കുറയുന്ന പ്രശ്നത്തിന് പരിഹാരമായേക്കാവുന്ന ഏതാനും ടിപ്സ് നോക്കാം.

സ്മാർട്ട്ഫോൺ ചാർജിങ് ഒച്ചിഴയുന്നത് പോലെയോ? ഇക്കാര്യങ്ങൾ അറിയാമോ?

ബോക്സിനൊപ്പം വരുന്ന സ്റ്റോക്ക് ചാർജർ ഉപയോഗിക്കുക : നിങ്ങളുടെ സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യുന്നതിന് എപ്പോഴും ഡിവൈസിനൊപ്പം വരുന്ന ബ്രാൻഡിന്റെ ചാർജർ തന്നെ ഉപയോഗിക്കുക. മറ്റ് ചാർജറുകൾ ഉപയോഗിക്കുമ്പോൾ ഡിവൈസിന്റെ ചാർജിങ് സ്പീഡ് കുറയുന്നതായി കാണാൻ കഴിയും. ഇനി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ഡിവൈസുകളാണെങ്കിൽ അവ ചാർജ് ചെയ്യാൻ ഫോണിനൊപ്പം വരുന്ന ഫാസ്റ്റ് ചാർജറുകൾ തന്നെ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുക.

ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിക്കരുത് : Smartphone ചാർജ് ചെയ്യാനായി കണക്റ്റ് ചെയ്ത ശേഷം ഉപയോഗിക്കുന്നത് നല്ലൊരു ശീലമല്ലെന്നതാണ് യാഥാർഥ്യം. ചാർജിങിനിടെ ഫോൺ ഉപയോഗിക്കുന്നത് ചാർജറിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ചാർജ് ഉപയോഗിക്കുന്നതിലേക്ക് നയിക്കും. ഇത് സ്മാർട്ട്ഫോണിന്റെ ചാർജിങ് സ്പീഡ് കുറയാനും കാരണമാകും. അതിനാൽ, ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കാൻ ശീലിക്കുക.

സ്മാർട്ട്ഫോൺ ചാർജിങ് ഒച്ചിഴയുന്നത് പോലെയോ? ഇക്കാര്യങ്ങൾ അറിയാമോ?

യുഎസ്ബി പോർട്ടുകൾക്ക് പകരം വാൾ സോക്കറ്റിൽ തന്നെ ഫോൺ ചാർജിനിടുക : നമ്മളിൽ മിക്കവർക്കും ഉള്ള ശീലങ്ങളിൽ ഒന്നാണ് കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ യുഎസ്ബി പോർട്ട് ഉപയോഗിച്ച് സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത്. ഇതിന്റെ പ്രശ്നം ഡിവൈസിന്റെ ചാർജർ ഒരു വാൾ സോക്കറ്റിലേക്ക് കണക്റ്റ് ചെയ്യുന്നതിനേക്കാൾ വളരെക്കുറഞ്ഞ വേഗത്തിലാണ് ചാർജ് കയറുകയെന്നതാണ്. ഇതിനിടയിൽ ഫോൺ ഉപയോഗിക്കുകയും ചെയ്യും. സ്മാർട്ട്‌ഫോൺ പെട്ടെന്ന് ആവണമെങ്കിൽ ശരിയായ അഡാപ്റ്റർ ഉപയോഗിച്ച് വാൾ സോക്കറ്റിൽ തന്നെ ചാർജിനിടുക.

ചാർജ് ചെയ്യുമ്പോൾ സ്‌മാർട്ട്‌ഫോൺ കേസ് നീക്കം ചെയ്യുന്നത് നല്ലതാണ് : സ്മാർട്ട്ഫോണുകൾ കേസിലിട്ട് സൂക്ഷിക്കാത്തവരായി ആരാണുള്ളത് അല്ലേ. ചാർജ് ചെയ്യുന്ന സമയത്ത് ഇത്തരം കേസുകളിൽ ഇരിക്കുന്ന ഫോണുകൾ ചൂട് പിടിക്കാൻ കാരണമാകും. ഫോൺ ചൂടാകുമ്പോൾ ചാർജിങ് സ്പീഡും കുറവായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ കേസ് നീക്കം ചെയ്യുന്നതാണ് നല്ലത്. കേസുകൾ നീക്കം ചെയ്യുമ്പോൾ ഫോൺ ചൂടാകുന്ന പ്രശ്നത്തിൽ നിന്നും കുറച്ചെങ്കിലും ഒരു മാറ്റം ഉണ്ടാകും. ഇത് ചാർജിങ് പ്രോസസ് വേഗത്തിലാകാനും സഹായിക്കും.

സ്മാർട്ട്ഫോൺ ചാർജിങ് ഒച്ചിഴയുന്നത് പോലെയോ? ഇക്കാര്യങ്ങൾ അറിയാമോ?

ഫാസ്റ്റ് ചാർജിങ് ഫോണുകൾ പുറത്തിറങ്ങുന്ന ഇക്കാലത്ത് ഡിവൈസുകൾ ചാർജ് ചെയ്യാൻ അധിക സമയമൊന്നും വേണ്ടി വരാറില്ല. എന്നാൽത്തന്നെയും എല്ലാ ഫോണുകളിലും ഈ ഫീച്ചറുകൾ ഉണ്ടാവണമെന്നുമില്ല. ഇത്തരം സൌകര്യങ്ങൾ ഇല്ലെങ്കിലും സ്മാർട്ട്ഫോണുകൾ പരമാവധി വേഗത്തിൽ ചാർജ് ചെയ്യാനുള്ള ടിപ്സാണ് നിങ്ങൾ വായിച്ചത്. അപ്പോൾ ക്വാളിറ്റിയുള്ള ചാർജിങ് കേബിളുകളും അഡാപ്റ്ററുകളും ഉപയോഗിച്ച്, വാൾ സോക്കറ്റിൽ തന്നെ കേസ് നീക്കം ചെയ്ത സ്മാർട്ട്ഫോൺ ചാർജിനിടുക.

ഫ്ലൈറ്റ്മോഡ് ഓൺ ആക്കുന്നതും ചാർജിങ് സ്പീഡ് കൂടാൻ സഹായിക്കും. ചാർജിങ് സ്പീഡ് കൂടുന്നതും ഫോൺ എപ്പോഴും ഉപയോഗക്ഷമമാകുന്നതും നല്ല കാര്യം തന്നെയാണ്. എന്നാൽ അമിതമായ ഫോൺ ഉപയോഗം സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം പോലെയുള്ള രോഗാവസ്ഥകൾക്ക് കാരണമാകുന്നുണ്ടെന്നതും മറന്ന് പോകരുത്. സ്ക്രീൻ ടൈം കുറയ്ക്കുകയും ആരോഗ്യകരമായ ശീലങ്ങൾ വളർത്തുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രതിവിധി.

More from GizBot

Best Mobiles in India

English summary
There is no doubt that smartphones are the most popular gadgets that we use. There are people who spend more time with their smartphone than with their loved ones. Although some may joke that it is phone addiction, this is the condition of almost all smartphone users. If you use the phone for a long time, the battery will drain quickly.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X